Wednesday, May 20, 2020

അദ്ധ്യായം-17

⚜പഞ്ചാക്ഷരി മന്ത്രരഹസ്യം(നമ:ശിവായ)⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പഞ്ചാക്ഷരി മന്ത്രരഹസ്യം-അദ്ധ്യായം-17 

ശ്ലോകം

ശിവാം യാതോ മഹാ ഭദ്ര, 
നമോ മായയാfധ്രുവം, 
തതോനമായമഹ്യം 
മ:ശിവായം കുരു സർവഥാ

ഇനി അർത്ഥം നോക്കാം

അല്ലയോ മഹാഭദ്ര ഞാൻ മായ ഹേതുവായി ഉറപ്പില്ലാത്തവനായി. അതിനാൽ വിദ്യാവിഹീനനായ എനിക്ക് സകലതും എല്ലാ പ്രകാരത്തിലുംമംഗളമാക്കിയാലും. ശിവൻ മഹാഭദ്രനാണ്.ദുരിതാനി പരാസുവ യദ്ഭദ്രം തന്ന ആസുവ(ഋഗ്വേദം) ദുരിതങ്ങൾ അകലെയാവണം.ഭദ്രം വന്നു ചേരണം. ദുരിതങ്ങൾ അനവധിയാണ്.ഭദ്രം ഒന്നേയുള്ളു. ആ ഒന്നാണ് ശിവൻ. അവൻ മഹാഭദ്രനാണ്‌. മഹത്തായ മംഗളവും സുഖവും നല്കുന്നവനാണ്. മായ പ്രകൃതിയാണ്. മായാം തു പ്രകൃതിം വിദ്യാത് (ശ്വേതാശ്വതരോപനിഷത്) മായ ഇല്ലാത്തതല്ല, മിഥ്യയല്ല. പ്രകൃതി നിത്യ പരിണാമശീലയാണ്. ആ പ്രകൃതിയോടുള്ള ആകർഷണം എന്നെ ചഞ്ചലനാക്കുന്നു.തന്മൂലം ഞാൻ അവിദ്യയുടെ പിടിയിലകപ്പെടുന്നു. ഈ അവിദ്യ വേണ്ടാത്തതല്ല. മൃത്യുവിനെക്കടക്കാൻ അവിദ്യയാവശ്യമാണ്‌. അവിദ്യയാമൃത്യും തീർത്വാ വിദ്യയാf മൃതമശ് നുതേ (ഈ ശാവാസ്യം ) വിദ്യകൊണ്ട് അമൃത നാവണമെങ്കിൽ അവിദ്യകൊണ്ട് മൃത്യുവിനെ ജയിക്കണം. ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയമാf മൃതാത്.ഉർവാരുക പഴം പോലെ മൃത്യു ബന്ധനത്തിൽ നിന്നും വിട്ടു പോരണം. പഴത്തിന്റെ ഞെട്ടാണ് മൃത്യു ബന്ധനം. ഞെട്ടുണ്ടെങ്കിലേ കായ മുഴുകുകയും പഴുക്കകയും ചെയ്യൂ.മുഴുക്കാനും പഴുക്കാനും ബന്ധനമാവശ്യമാണ്. പഴുത്താൽ സ്വയമേവ ഞെട്ടറ്റു കൊള്ളും. ചിരട്ടയുടെ ബന്ധനത്തിൽ നിന്നും കൊപ്ര വിട്ടു പോരാൻ വിഷയരസം വറ്റണം. പ്രകൃതിയോടുള്ള ബന്ധനമാണ് മൃത്യു ബന്ധനം. പ്രകൃതി - പുരുഷ വിവേക ഖ്യാതി നേടുന്നതോടുകൂടി അവിദ്യ നശിക്കുന്നു. വിദ്യ നേടുന്നു.വിദ്യകൊണ്ട് മോക്ഷ സ്വരൂപമായ ആനന്ദമനുഭവിക്കുന്നു. ശിവസായൂജ്യം നേടുന്നു.

തുടരും.....
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment