Wednesday, May 20, 2020

അദ്ധ്യായം-18

⚜പഞ്ചാക്ഷരി മന്ത്രരഹസ്യം(നമ:ശിവായ)⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പഞ്ചാക്ഷരി മന്ത്രരഹസ്യം-അദ്ധ്യായം-18 


ശ്ലോകം


ശിവമേഷി യതോ ജ്ഞപ്ത്യാ, 

ശിവായ സ്ത്വം പ്രപദ്യസേ 
ന തേ മായാ യതോ ജ്ഞപ്ത്യാ, 
നമോ വേദൈ പ്രപദ്യതേ

ഇനി അർത്ഥം നോക്കാം


യാതൊരു ജ്ഞാനം കൊണ്ട് നീ ശിവനെ പ്രാപിക്കുന്നുവോ അക്കാരണത്താൽ നീ ശിവായൻ എന്നറിയപ്പെടുന്നു. ഏതൊരു കാരണം കൊണ്ട് നിന്റെ മായ ഇല്ലാതാവുന്നുവോ ആ ജ്ഞാനത്തിലൂടെ വേദങ്ങളാൽ നമൻ എന്നറിയപ്പെടുന്നു. ജ്ഞാനം കൊണ് ശിവനെ പ്രാപിക്കുന്നു. ജ്ഞാനാത് മുക്തി: (സാം'ഖ്യം) അറിവാണ് ഈശ്വര പ്രാപ്തിക്കു കാരണം." വേദാഹ മേതം പുരുഷം മഹാന്തം ആദിത്യവർണം ത മ സ:പരസ്താത് തമേവ വിദിത്വാ അതി മൃത്യുമേതിനാf ന്യപന്ഥാവിദ്യതേ അയനായ " ( പുരുഷസൂക്തം -യജുർവേദം) തമസിനപ്പുറം ആദിത്യനെപ്പോലെ പ്രകാശിക്കുന്ന മഹാനായ പുരുഷനെ ഞാനറിയുന്നു. അവനെ അറിഞ്ഞിട്ടു തന്നെ മൃത്യുവിനെ കടക്കുന്നു. മൃത്യു ദു:ഖമൊഴിവാക്കാൻ വേറെ വഴിയില്ല. ശിവനെ അറിയാനൊരു വഴിയേയുള്ളു, ശിവായ നാവുക.ശിവായ ശബ്ദം ചതുർഥീ വിഭക്തിയാണ്.അത് സംപ്രദാന കാരകമാണ്.ഇവിടെ സമ്യക്കായി - പൂർണമായി - ദാനം ചെയ്യണം. എന്തിനെ ദാനം ചെയ്യണം? നമ്മുടെ സകലമാന സമ്പത്തും നമുക്ക് ലഭിച്ചതാണ്. സത്യത്തിൽ അവയൊന്നും നമ്മുടെതല്ല. ഈ ശരീരം, പേര്, വസ്ത്രാഭരണങ്ങൾ, ഭുമിയാദിയായ സമ്പത്തുക്കൾ ഒന്നും തന്നെ നമ്മൾ ഉണ്ടാക്കിയതല്ല. ഇതെല്ലാം അവൻ തന്നതാണ്. ഇവയൊന്നും ദാനം ചെയ്യാൻ നമുക്കധികാരമില്ല. കാരണം ഇവയുടെയൊന്നും ഉടയവൻനാമല്ല. എനിക്കു സ്വന്തമായി ഞാൻ മാത്രമേയുള്ളു. അതിനാൽ ആത്മ നിവേദനമാണ് സംപ്രദാനം. ഈ ആത്മ നിവേദനത്തെ ഈശ്വരപ്രണിധാനം എന്നു പറയുന്നു.'ഈശ്വരപ്രണിധാനാദ്വാ, (യോഗദർശനം) പരമഗുരുവായ ഈശ്വരന് സമർപ്പിക്കുന്നതുകൊണ്ടും മുക്തി ലഭിക്കുന്നു. ശിവായൻ തന്നെത്തന്നെ ഈശ്വരന് മുക്ത്യാർ നല്കിയവനാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയാണ് മായ.ലൗകിക സുഖഭോഗങ്ങൾ ആത്യന്തികമായി ദു:ഖത്തിലേക്ക് നയിക്കുന്നു. ഭോഗേ രോഗ ഭയം. ബുദ്ധി അഥവാ ചിത്തം വിഷയങ്ങളിൽ നിന്നും പിന്തിരിഞ്ഞ് ഈശ്വരനിൽ മുഴുകുമ്പോൾ നിരതിശയാനന്ദം ലഭിക്കുന്നു. ഈ ആനന്ദം നല്കുന്ന അറിവാണ് പ്രകൃതി - പുരുഷ വിവേക ജ്ഞാനം. ഈ ജ്ഞാനമുണ്ടാവുന്നതോടുകൂടി മായാബന്ധനം - പ്രകൃതി ബന്ധനം -ഒഴിയുന്നു. അപ്പോൾ നമൻ ആവുന്നു. ആരാണ് നമൻ? മന: എന്ന പദം തിരിച്ചിട്ടാൽ നമ: എന്നാവും. വിഷയങ്ങളിൽ മുഴുകിയ മനസ്സിനെ അവിടെ നിന്നും തിരിച്ചെടുത്ത് ഈശ്വരനിൽ മുഴുകുമ്പോൾ നമൻ ആവും. ഹേ ഭഗവൻ എന്റെ മനസ്സെപ്പോഴും അങ്ങയിൽ മുഴുകട്ടെ.


തുടരും.....

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment