Tuesday, June 2, 2020

അദ്ധ്യായം :17

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :17
➖➖➖➖➖

കണ്ണന്റെ നവകാഭിഷേകം  തുടർച്ച ...

രാവിലത്തെ ശിവേലി കഴിഞ്ഞാൽ പന്തീരടി പൂജ ആരംഭിക്കുകയായി. പന്തീരടി പൂജക്കാണ് നവകാഭിഷേകം. ശ്രീലകത്ത് മുഖമണ്ഡപത്തിൽ വെച്ച് ഓതിക്കന്മാരാണ് നവക പൂജ നിർവഹിക്കുക. മന്ത്ര, തന്ത്ര, ക്രിയായോഗത്തിലെ നിഗൂഡ രഹസ്യ മാർഗ്ഗത്തിലുടെയുള്ള അതിശ്രേഷ്ഠമായ പൂജാവിധാനം. സൂര്യ, സോമ, അഗ്നി മണ്ഡല കലകൾ അകാര, ഉകാര, മകാര, നാദ, മ്പിന്ദു കലകൾ, തുടങ്ങിയ ദശകല കളുടെ ന്യാസം, തുടങ്ങിയ വൈദിക പ്രാധന്യമുള്ള കണ്ണന് അഭിഷേകത്തിനുള്ള നവ കുംഭപൂജ നീരാജനം ഉഴിഞ്ഞ് അഭിഷേകത്തിന് തയ്യാറാക്കി വെക്കുന്നു.

എന്താണ് നീരാജനം.?
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഒരു സുവർണ്ണ പാത്രത്തിൽ അരിയും നാളികേരവും, കറുകയും, ആലില കുമ്പിളും യഥാസ്ഥാനത്ത് ഒരുക്കി വെക്കുന്നു. നാളികേരം രണ്ടു സമഭാഗമായി മുറിച്ച് നെയ്യ് ഒഴിച്ച് ഭദ്രദീപം തെളിയിക്കുന്നു '

പത്ത് ആലില കൊണ്ട് പാത്രത്തിന് ചുറ്റും വുത്തത്തിൽ അലങ്കരിക്കുന്നു. ആലില കണ്ണന് ഏറേ പ്രിയമാണ്. ആലില കണ്ണൻ പ്രളയ ജലത്തിൽ നീന്തി കളിക്കാറുണ്ട്. ആലിലയിലെ ബാലനായ മുകുന്ദനെ കാണനേറെ ചന്തമാണ്.പത്ത് ആലിലയിൽ ഗോമയജലം കൊണ്ട് ചിത്രങ്ങൾ ആലേഖനം ചെയ്ത് മഞ്ഞനിറം കൊട്ടക്കണം. ഇലകളെല്ലാം ദിക്കിലും കോണിലും അന്തരാളത്തിലും ക്രമത്തിൽ വെക്കണം. കിഴക്ക് ദിക്കിൽ നിന്ന് തുടങ്ങും.കിഴക്ക് ഭാഗത്ത് ദേവേന്ദ്രനെ ധ്യാനിച്ച് ഇലയിൽ വജ്രായുധം ആലേഖനം ചെയ്യുന്നു.കിഴക്കേ ദിക്കിലെ ആലിലയിൽ ഗോമയജലം കൊണ്ട് ഇന്ദ്രായുധമായ വജ്രായുധം വരച്ച് മഞ്ഞനിറം കൊടുക്കുന്നു. നട്ടെല്ലിന്റെ ആകൃതിയാണ് വജ്രായുധത്തിന്. നട്ടെലിനോടു് ചേർന്നാണ് മൂലാധാരം മുതൽ അനാഹതം വരെയുള്ള ചക്രങ്ങളും പരാ, പശ്യന്തി, മദ്ധിമ, വൈഖരികളുമായ മന്ത്രാക്ഷര ബ്രഹ്മവും സ്ഥിതി ചെയ്യുന്നത്. ഇത് മന്ത്രശാസ്ത്രത്തിൽ കുണ്ഡലിനിയുമായി ബന്ധപ്പെട്ട ഒരു തത്വമാണ്.

അത് കൊണ്ട് പൂജകളിൽ മന്ത്ര സിദ്ധിക്ക് വളരെ പ്രാധാന്യമുണ്ട്.ഭക്തിപൂർവ്വം സ്വരത്തോട് കൂടി മന്ത്രം ജപം നടത്തി കണ്ണന് കലശാഭിഷേകം നടത്തുന്നു. വജ്രായുധമേന്തിയ ഇന്ദ്ര ദേവൻ നവകാഭിഷേക തീർത്ഥം സേവിക്കുന്നവരെ രക്ഷിക്കുന്നു.മന്ത്ര സിദ്ധി വരുത്തിയ ദിദീച മഹർഷിയുടെ നട്ടെല്ലിന്റെ പ്രതീകമാണ്. ഇന്ദ്രായുധം.


തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment