Tuesday, June 2, 2020

അദ്ധ്യായം :19

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :19
➖➖➖➖➖

ശിവേലിക്ക് ശേഷം പന്തീരടി പൂജ ആരംഭിക്കുന്നു. കണ്ണനെ പൂജിക്കുന്ന ഓതിക്കന്മാൽ മന്ത്ര, തന്ത്ര, ക്രിയാ പദ്ധതികളാൽ കണ്ണനായി തന്മയീഭവിച്ച് കണ്ണനെ പൂജിക്കുന്നു.

കണ്ണനെ പൂജിച്ച് ഇരുത്താനുള്ള യോഗ പത്മപീഠം ആദ്യം പൂജിക്കുന്നു. പീoത്തിലേക്ക് കണ്ണനെ ആനയിക്കുന്നു. കണ്ണൻ ആസനസ്ഥിതനാവുമ്പോൾ കണ്ണന്റെ സർവ്വ പരിവാരങ്ങളും കണ്ണനോപ്പം ഉണ്ടാകും. കണ്ണനെ പൂജിക്കുമ്പോൾ അവരേയും പൂജിക്കുന്നു. അതാണ് കണ്ണന് പ്രിയം.കേശവാദി നാമങ്ങളെ കൊണ്ട് കണ്ണനെ പൂജിക്കണം.

🌹കേശവൻ
🌹നാരായണൻ
🌹മാധവൻ
🌹ഗോവിന്ദൻ
🌹വിഷ്ണു
🌹മധുസൂദനൻ
🌹ത്രിവിക്രമൻ
🌹വാമനൻ
🌹ശ്രീധരൻ
🌹ഹൃഷീകേശൻ
🌹പത്മനാഭൻ
🌹ദാമോദരൻ 
എന്നീ 12 ഭാവത്തിൽ കണ്ണനെ പൂജിക്കണം

കിരീടം, കേയൂരം,ഹാരം, മകരകുണ്ഡലങ്ങൾ, ശംഖു ചക്രാദി ആയുധങ്ങൾ, പീതാംമ്പരം, ശ്രീവത്സം തുടങ്ങിയവ കൊണ്ട് അലങ്കരിക്കണം. ഇത് കഴിഞ്ഞാൽ ലിപി, പഞ്ച തത്വം, അക്ഷരം, അംഗം ഇവയെല്ലാം ന്യസിച്ച് ഭക്തിപൂർവ്വം പൂജിക്കണം. ഇങ്ങനെ. പരിവാര സമേതം പൂജിച്ചാൽ അതിന് ശേഷം കണ്ണന് നിവേദ്യ സമർപ്പണമാണ്. ഒരു വെള്ളിയുരുളിയിൽ പൂർണ്ണമായി നിവേദ്യം, ഉപരിയായി പഴം, ശർക്കര, നാളികേര പുള്ള് എന്നിവയെല്ലാം വേണം. വേദം മുറജപം നടത്തിയ നെയ്യ് ഉപസ്തരിക്കണം. അതിനായി രാവിലെ 4 മണി മുതൽ വേദജ്ഞരായവർ വാതിൽ മാoത്തിൽ ജപം തുടങ്ങിയിരിക്കും. ഇതിനും പുറമെ ഒരു നാലു് കാതൻ വലിയ ചരക്ക് നിറച്ച് പാൽ പായസം വേണം. ഇത് ഭക്തജനങ്ങൾക്ക് നിവേദ്യം കഴിഞ്ഞ് 11 മണി മുതൽ വിതരണം ചെയ്യും.

അനാഥരായ അമ്മമാർക്കും, കുട്ടികൾക്കു വേണ്ടി രണ്ട് വലിയ കാതൻ ചെമ്പ് നിവേദ്യം കണ്ണൻ പ്രത്യേകം കരുതി വെക്കും. പിന്നീടു് പ്രസന പൂജക്ക് എല്ലാ കൃഷ്ണ ഭക്തന്മാർക്കു വേണ്ടി പുഷ്പാർച്ചനാ സമർപ്പണവുമുണ്ടു.
പൂർണ്ണപുഷ്പാജ്ഞലിയും, ചന്ദനചർത്തും കഴിഞ്ഞ് ഒപ്പത് മണിക്ക് പന്തീരടി പൂജ നട തുറക്കും. നട തുറന്ന സമയത്തെ കൃഷ്ണ ദർശനം നയനാനന്ദകരമാണ്. എത്ര കണ്ടാലും മതിവരില്ല.

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment