Tuesday, June 2, 2020

അദ്ധ്യായം :2

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :2
➖➖➖➖➖

കാലത്ത് മൂന്ന് മണിക്ക് ക്ഷേത്രം കോയ്മയുടെ ആചാര അറിയിപ്പോടെ ക്ഷേത്രത്തിലെ വലിയ മണി മൂന്ന് പ്രാവശ്യം അടിക്കും. ക്ഷേത്രം മാരാർ ശംഖ് നാദം മുഴക്കുമ്പോൾ നിർമാല്യ ദർശനത്തിന് നട തുറക്കും. കണ്ണൻ പള്ളിയുറങ്ങുന്ന ഗർഭ ഗൃഹത്തിന്റെ പൊൻമണിവാതിൽ തുറന്ന് മേശാന്തി അകത്ത് പ്രവേശിക്കും. ശ്രീലകത്ത് സ്വർണ്ണ വിളക്കിലെ കത്തുന്ന നെയ്യ്തിരി ശോഭയിൽ നിൽക്കുന്ന ഭഗവാനെ കാണാൻ നല്ല രസമാണ്. നാലമ്പലത്തിനകത്ത് ശ്രീകൃഷ്ണ ഭഗവാന്റെ നിർമ്മാല്യ ദർശന സൗഭാഗ്യം നേടി മനോ മാലിന്യ മകറ്റാൻ ആയിരങ്ങളാണ് കാത്ത് നിൽക്കുന്നത്. പൂന്താനത്തിന്റെ ജ്ഞാന പാനയിലൂടെ സഞ്ചരിച്ച് നാമം ജപിച്ച് അവർ കണ്ണന് മുന്നിലെത്തും.പീലി തിരുമുടി ചാർത്തി, കളഭച്ചാർത്തണിഞ്ഞ്, അതിൽ തിരുമുടി മാലയണിഞ്ഞ് കയ്യിൽ പൊന്നോടക്കുഴലുമായി നിൽക്കുന്ന വനമാലിയെ കാണാൻ എന്ത് ചന്തമാണെന്നൊ .ഗുരുവായൂർ കണ്ണൻ ജീവിത സൗഭാഗ്യങ്ങൾ വാരിക്കോരി തരുന്ന അസുലഭ നിമിഴം. തലേ ദിവസമണിഞ്ഞ ആടയാഭരണങ്ങളോടെ കണ്ണനെ കണി കാണുന്ന ദർശനമാണിത് ശ്രീകോവിലിൽ, ഗർഭഗൃഹത്തിൽ മേശാന്തി കണ്ണന്റെ ആടയാഭരണങ്ങൾ ഓരോന്നായി അഴിച്ച് മാറ്റും. ഭഗവാൻ നിഷ്കള ബ്രഹ്മ തത്വത്തിൽ നിന്ന് സകളീ ഭാവം കൈകൊള്ളുന്ന അസുലഭ ധന്യ മുഹൂർത്തം.സകളമായ ഭഗവദ് സ്വരൂപം, തദനുഗുണഭാവമായ ഭക്തി ഭാവത്തിലേക്കുള്ള മാറ്റം. കാരുണ്യാകുല നേത്രനായ കണ്ണന്റെ സൂര്യനേക്കാൾ പ്രഭയുള്ള സ്വർണ്ണ കിരീടം, മകര മത്സ്യ കൃതിയുള്ള, മകരകുണ്ഡലങ്ങൾ, നെറ്റി തടത്തിലെ തിലക ചാർത്ത്, ഇവ ഓരോന്നായി മാറ്റിവെക്കും. മനോഹരമായ വനമാല, കൗസ്തുഭം, മുത്തുമാലകൾ എല്ലാം അഴിച്ച് വെച്ച് കണ്ണൻ നീരാട്ടിനൊരുങ്ങും.അഭിഷേക സ്നാനത്തിന് മുമ്പ് കണ്ണന് തൈലാഭിഷേകം നിർബന്ധമാണ്. എത്രയോ കാലമായി നടന്ന് വരുന്ന ചിട്ടയാണ്. ചിട്ടകളൊന്നും തെറ്റിക്കുന്നത് കണ്ണന് ഇഷ്ടമല്ല.

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment