Tuesday, June 2, 2020

അദ്ധ്യായം :3

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :3
➖➖➖➖➖

ശ്രീ ഗുരുവായൂർ അമ്പാടികണ്ണന് എല്ലാ ദിവസവും എണ്ണ അഭിഷേകം വേണം. നിർമാല്യ ദർശനം കഴിഞ്ഞാൽ ഉടൻ കണ്ണന് കുളി നിർബന്ധമാണ് .മേ ശാന്തിയാണ് ഭഗവാനെ എണ്ണ തേച്ച് കുളിപ്പിക്കുന്നത്. ശുദ്ധമായി മര ചക്കിൽ ആട്ടി എടുത്ത എള്ളെണ്ണ കൊണ്ടു മാത്രമെ കണ്ണന് അഭിഷേകം പതിവുള്ളു. അതാണ് കണ്ണന് ഏറേ പ്രിയം. ആട്ടിയ എണ്ണ തലേ ദിവസം തന്നെ വെള്ളി കുടത്തിലാക്കി വാട്ടിയ വാഴയില്ല കൊണ്ട് വായ് കെട്ടി പാരമ്പര്യ അവകാശി ആചാരപൂർവ്വം ക്ഷേത്രത്തിൽ എത്തിച്ചിരിക്കും. അഭിഷേകത്തിന് ആറ് നാഴി എണ്ണ വേണം കണ്ണന് എണ്ണ അഭിഷേകത്തിന് .എണ്ണ അഭിഷേക സമയത്ത് ശ്രീകോവിലിലെ സോപാനപടിയിലെ ചെറിയ സ്വർണ്ണമണിയിൽ നിന്ന് ഓംകാര നാദം മുഴങ്ങി കൊണ്ടിരിക്കും. ഭക്തജനങ്ങൾ നാമജപത്തോടെ എണ്ണ അഭിഷേകം കണ്ട് തോഴുത് നിൽക്കും. കണ്ണന്റെ കൃഷ്ണ അഞ്ജന വിഗ്രഹത്തിൽ കൂടി അഭിഷേക എണ്ണ ഒഴുകുന്ന ദർശനം ദിവ്യമാണ്. അതിന് ശേഷം കണ്ണന്റെ മൃദു മേനിയിൽ വാകചാർത്ത് നടത്തുന്നു. ആടിയ എണ്ണ വാതരോഗത്തിനും ശരീരവേദനക്കും പറ്റിയ ഔഷധ പ്രസാദമാണ്.

വാതരോഗ ശമനത്തിനായി ഗുരുവായൂരിൽ എത്തി തന്റെ പ്രിയപെട്ട കണ്ണന് നാ രായണീയ സ്തോത്രകാവ്യം സമർപ്പിച്ച മേൽപ്പത്തൂരിന്റെ രോഗം മാറ്റിയ ദ്യവ്യ ഔഷധമാണ് ഭഗവദ് പ്രസാദമായ "ആടിയ എണ്ണ പ്രസാദം" ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലെ അകത്ത് കൊട്ടി പടിയിൽ കൃഷ്ണ ദർശനം നടത്തി കൊണ്ട് അദ്ദേഹം നാരായണീയത്തിലെ രണ്ടു ദശകങ്ങൾ രചിച്ചു.മൂന്നാം ദിവസം രാവിലെ വളരെ ക്ലേശിച്ച് നിർമാല്യ ദർശനം നടത്തി കാവ്യരചനക്ക് ഒരുങ്ങി. രോഗ ക്ലേശങ്ങൾ കൊണ്ട് കാവ്യസമർപ്പണം മുന്നോട്ട് പോകുന്നില്ല. അദ്ദേഹം മനസുരുകി പ്രാർത്ഥിച്ചു.അദ്ദേഹത്തിന്റെ പ്രാർത്ഥന കണ്ണൻ കേട്ടു.എണ്ണഅഭിഷേക കഴിഞ്ഞ് എണ്ണപ്രസാദം ഭക്തജനങ്ങൾക്ക് നൽകാൻ കൊണ്ടുപോകുന്ന കീഴ്ശാന്തി ഉണ്ണി നമ്പൂതിരി അദ്ദേഹത്തിന്റെ സമീപമെത്തി. പ്രസാദം നൽകി എണ്ണ സേവിച്ച് ,ശരീരത്തിൽ പുരട്ടിയ പട്ടേരിക്ക് വേദനക്ക് ചെറിയ ഒരു ആശ്വാസമായി. "ഹന്ത ഭാഗ്യം ജനാനാം .അതെ അങ്ങയുടെ പരിചാരകനായി പാദസേവ ചെയ്യാൻ അനുവദിച്ച എന്റെ ഭാഗ്യം.ഹന്ത ഭാഗ്യം മദീയം കൃഷ്ണാ... ഗുരുവായൂരപ്പാ... എന്റെ... കണ്ണാ സന്തോഷിക്കണേ കൃഷ്ണപാദസേവയിൽ

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതിയ  ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി അർപിക്കുന്നു...

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment