Sunday, June 21, 2020

അദ്ധ്യായം :5

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :5
➖➖➖➖➖

ബ്രാഹ്മണ വംശജൻ ആയ ജരൽകാരൂവിന്റെ ജനന൦ 

ബ്രാഹ്മണവംശം തന്നെ ദാരാളം പേരിൽ  ഉള്ളതായി കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ബ്രാഹ്മണ വംശം ആണ് യായാവരന്മാർ ആ കാലഘട്ടത്തിൽ ഈ വംശത്തിൽ ഒരു ബ്രാഹ്മണ പുത്രൻ ജനിച്ചു, ആ കുഞ്ഞിനെ ജരൽകാരൂ എന്ന് പേര് വിളിച്ചു ചെറുപ്പത്തിൽ തന്നെ ഭക്തിമാർഗം തിരെഞ്ഞെടുത്ത ജരൽകാരൂ തികഞ്ഞ ഈശ്വര വിശ്വാസിയും, വളരെ ഏറെ ശാന്തനും ആയിരുന്നു അദ്ദേഹം അങ്ങനെ തന്റെ യവ്വന കാലത്തിൽ ലൗകിക കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ലാതെ ഒരു ബ്രഹ്മചാരി ആയിതീർന്നു. ആശ്രമത്തിൽ നിന്നാൽ തന്റെ മാതാപിതാക്കൾ തന്നെ വിവാഹം കഴിപ്പിക്കും എന്ന് മനസിലാക്കിയ ജരൽകാരൂ ആശ്രമം വിട്ട് ഇറങ്ങുകയും ഒരു മുനിയുടെ രൂപത്തിൽ നാട് മുഴുവൻ ചുറ്റി നടന്നു. സന്ധ്യ ആയാൽ എതെകിലും ഒരു മരച്ചുവട്ടിൽ ഉറങ്ങും,കായ് കനികൾ ഭക്ഷിക്കും അങ്ങനെ ജീവിതം കഴിച്ചുകൂട്ടി !

ഒരിക്കൽ ജരൽകാരൂ നാട് ചുറ്റുന്നതിനിടയിൽ വൈകുന്നേരം ആയപ്പോൾ ഒരു മരച്ചുവട്ടിൽ താവളം ഉറപ്പിച്ചു നേരം രാത്രിയോടടുത്തു ഈ സമയം അദ്ദേഹം തന്റെ പിതൃക്കളെ കാണുവാനിടയാകുകയും  ജരൽകാരൂവിനോടായി പിതൃക്കൾ ഇപ്രകാരം പറഞ്ഞു. മരണ ശേഷം ഞങ്ങൾക്ക് മോക്ഷം ലഭിച്ചിട്ടില്ല !! ഞങൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു മരണാനന്തരം  ഉള്ള കർമങ്ങൾ ചെയ്തിട്ടില്ല !! ഞങ്ങൾ നരകത്തോട് അടുത്തുകൊണ്ടിരിക്കുന്നു.

ഇതു കേട്ട ജരൽകാരൂ പിതൃക്കളോടായി ചോദിച്ചു പരിഹാരമായി ഞാൻ എന്താണ് ചെയ്യേണ്ടത് ?
പിതൃക്കൾ പറഞ്ഞു നീ പെട്ടന്ന് തന്നെ വിവാഹിതൻ ആകണം ശേഷം നിനക്ക് ജനിക്കുന്ന പുത്രനെകൊണ്ട് ബലി കർമ്മങ്ങൾ ചെയ്യിക്കണം അതിലൂടെ ഞങ്ങളുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തി നേടിതരണം, എന്നാൽ ജരൽകാരൂവിനു ലൗകിക കാര്യങ്ങളിൽ താല്പര്യം ഇല്ലാതിരുന്നിട്ടും തന്റെ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചു, അങ്ങിനെ പിതൃക്കളെ ആശ്വസിപ്പിച്ചു യാത്രയാക്കി ശേഷം അദ്ദേഹം നേരം വെളുക്കുവോളം ആ മരച്ചുവട്ടിൽ പലതും ആലോചിച്ചു ഇരിപ്പായി!! നേരം വെളുത്തത്തോടു കൂടി ഒരുപാടു ആലോചിച്ച ശേഷം അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തു!!

ആ പ്രതിജ്ഞ ഇപ്രകാരം ആയിരുന്നു ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കന്യക യുടെ പേരും എന്റെ പേര് പോലെ ജരൽകാരൂ എന്ന് ആകണം മാത്രവുമല്ല ആരെങ്കിലും ഭിക്ഷയോ ദാനമോ ആയി തരുന്നവളും ആകണം എങ്കിൽ മാത്രമേ താൻ ഒരു യുവതിയെ വിവാഹം കഴിക്കൂ എന്ന് ഉച്ചത്തിൽ പറഞ്ഞു അവിടെ നിന്നും  തന്റെ യാത്ര പുനരാരംഭിച്ചു. അദൃശ്യമായി ഇരുന്നു ഈ പ്രതിജ്ഞ സ്രെവിച്ച പിതൃക്കൾ അതീവ ദുഃഖിതരും തങ്ങളുടെ മോക്ഷത്തിനായി നാരായണനേയും മനസ്സിൽ സ്മരിച്ചു !!!
പിന്നീട് എന്താണ് സംഭവിച്ചത് ? ആ കഥാ ഭാഗം നാളെ ആവാം   

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment