Sunday, June 28, 2020

അദ്ധ്യായം :6

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :6
➖➖➖➖➖

ജരൽകാരൂ മനസാ ദേവിയെ വിവാഹം കഴിക്കുന്നു 

യായാവര  വംശത്തിൽ ഒരു ബ്രാഹ്മണ പുത്രൻ ജനിച്ചു, ആ കുഞ്ഞിനെ ജരൽകാരൂ എന്ന് പേര് വിളിച്ചു ചെറുപ്പത്തിൽ തന്നെ ഭക്തിമാർഗം തിരെഞ്ഞെടുത്ത ജരൽകാരൂ തികഞ്ഞ ഈശ്വര വിശ്വാസിയും, വളരെ ഏറെ ശാന്തനും ആയിരുന്നു അദ്ദേഹം അങ്ങനെ തന്റെ യവ്വന കാലത്തിൽ ലൗകിക കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ലാതെ ഒരു ബ്രഹ്മചാരി ആയിതീർന്നു. ആശ്രമത്തിൽ നിന്നാൽ തന്റെ മാതാപിതാക്കൾ തന്നെ വിവാഹം കഴിപ്പിക്കും എന്ന് മനസിലാക്കിയ ജരൽകാരൂ ആശ്രമം വിട്ട് ഇറങ്ങുകയും ഒരു മുനിയുടെ രൂപത്തിൽ നാട് മുഴുവൻ ചുറ്റി നടന്നു.  ഒരിക്കൽ ജരൽകാരൂ നാട് ചുറ്റുന്നതിനിടയിൽ വൈകുന്നേരം ആയപ്പോൾ ഒരു മരച്ചുവട്ടിൽ താവളം ഉറപ്പിച്ചു നേരം രാത്രിയോടടുത്തു ഈ സമയം അദ്ദേഹം തന്റെ പിതൃക്കളെ കാണുവാനിടയാകുകയും  ജരൽകാരൂവിനോടായി പിതൃക്കൾ ഇപ്രകാരം പറഞ്ഞു.
നീ പെട്ടന്ന് തന്നെ വിവാഹിതൻ ആകണം ശേഷം നിനക്ക് ജനിക്കുന്ന പുത്രനെകൊണ്ട് ബലി കർമ്മങ്ങൾ ചെയ്യിക്കണം അതിലൂടെ ഞങ്ങളുടെ ആത്മാക്കൾക്ക് മോക്ഷപ്രാപ്തി നേടിതരണം, തന്റെ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായി  ഒരുപാടു ആലോചിച്ച ശേഷം അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തു!!  ആ പ്രതിജ്ഞ ഇപ്രകാരം ആയിരുന്നു ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കന്യക യുടെ പേരും എന്റെ പേര് പോലെ ജരൽകാരൂ എന്ന് ആകണം മാത്രവുമല്ല ആരെങ്കിലും ഭിക്ഷയോ ദാനമോ ആയി തരുന്നവളും ആകണം എങ്കിൽ മാത്രമേ താൻ ഒരു യുവതിയെ വിവാഹം കഴിക്കൂ എന്ന് ഉച്ചത്തിൽ പറഞ്ഞു അവിടെ നിന്നും  തന്റെ യാത്ര പുനരാരംഭിച്ചു. 

തുടർന്ന് വായിക്കുക
 ➖➖➖➖➖➖➖➖

ഈ പ്രതിജ്ഞകൾ മനസിൽ ഉറപ്പിച്ചു ജരൽകാരൂ പല സ്ഥലങ്ങളിൽ കൂടിയും യാത്ര ചെയ്തു, പല പ്രദേശങ്ങൾ ചുറ്റി. വൈകുനേരം ആകുമ്പോൾ പഴയപോലെ മരചുവട്ടിൽ കിടന്നുറങ്ങി !!! അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അദ്ദേഹം വന സഞ്ചാരം ആരംഭിച്ചു !! വനത്തിലൂടെ സഞ്ചരിക്കുന്ന നേരം കായ്കനികളും കാട്ടരുവിയിലെ ജലവും അദ്ദേഹത്തിന്റെ വിശപ്പകറ്റി പിന്നീട് ഉള്ളയാത്രയിൽ ജരൽകാരൂചെന്നെത്തിയത് കശ്യപ മഹർഷിയുടെ ആശ്രമത്തിൽ ആണ്.

തന്റെ ആശ്രമത്തിൽ എത്തിയ ജരൽകാരൂവിനെ കശ്യപൻ സ്വീകരിച്ചിരുത്തി ആവശ്യമായ ഭോജനം നൽകി വിശ്രമിക്കാൻ അനുവദിച്ചു. ഈ സമയത്താണ് അതി സുന്ദരിയായ മനസാ ദേവിയെ ജരൽകാരൂ കാണുവാ നിടയായത്, എല്ലാ കാര്യങ്ങളിലും വിരക്തി ആയിരുന്ന ജരൽകാരൂവിനുണ്ടോ സ്ത്രീ സങ്കല്പം ? എങ്കിലും അദ്ദേഹം  ഒരു നിമിഷം ചിന്തിച്ചു ആരായിരിക്കും സുന്ദരിയായ ഈ യുവതി !!  ശേഷം പ്രാർത്ഥനയോടെ സുഗമായി ഉറങ്ങി പിറ്റേ ദിവസം രാവിലെ തന്നെ ജരൽകാരൂ തൊട്ടടുത്തുള്ള അരുവിയിൽ കുളിച്ചശേഷം ആശ്രമത്തിൽ തിരികെയെത്തി കശ്യപനോട് നന്ദിയും ശേഷം യാത്രയും ചോദിച്ചു എന്നാൽ കശ്യപമഹര്ഷിയുടെ നിർദ്ദേശപ്രകാരം ജരൽകാരൂ കുറച്ചു ദിവസം കൂടി ആശ്രമത്തിൽ തങ്ങാൻ തീരുമാനിച്ചു. ഈ സമയം മാനസ കശ്യപ മഹർഷിയുടെ പുത്രി ആണെന്ന് ജഗൽക്കാരു മനസിലാക്കി.
അങ്ങനെ ജരൽകാരൂ കശ്യപനൊത്തു പുരാണങ്ങൾ പറഞ്ഞു, ലോക നന്മ ചിന്ദിച്ചും, പ്രാർത്ഥനയും യാഗങ്ങളും ഒക്കെ ചെയ്തു ദിവസങ്ങൾ കഴിച്ചു കൂട്ടി.

ഒരിക്കൽ കശ്യപനും ജരൽകാരൂവും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ജരൽകാരൂവിന്റെ പൂർവ്വ ചരിത്രം കശ്യപൻ മനസിലാക്കുകയും ശേഷം അദ്ദേഹത്തിന്റെ വ്യവസ്ഥകൾ അറിഞ്ഞ മഹർഷി തന്റെ മകളെ ജരൽകാരൂവിനു വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചു കശ്യപൻ മറഞ്ഞു ജരൽകാരൂ : നമ്മുടെ മനസാ പുത്രിയെ ഇതാ അങ്ങേക്ക് ദാനമായി നൽകുന്നു, മനസാ ദേവിക്ക് ജരൽകാരൂ എന്നും പേര് ഉണ്ട് എന്ന് മനസിലാക്കിയാലും, തന്റെ വ്യവസ്ഥ അംഗീകരിക്കുന്ന രീതിയിൽ ഉള്ള യുവതി ആയതിനാൽ ജരൽകാരൂ വിവാഹത്തിന് സമ്മതിക്കുകയും തനിക്കു ഇഷ്ടമില്ലാത്തത് പ്രവർത്തിച്ചാൽ മനസാ ദേവിയെ ഉപേക്ഷിക്കേണ്ടിവരും എന്ന മറുപടിയോടെ ജരൽകാരൂ മനസാ ദേവിയെ കശ്യപനിൽ നിന്നും സ്വീകരിച്ചു

പിന്നീട് നടന്നത് എന്താണ് മനസാ ദേവിക്ക് എന്ത് സംഭവിച്ചു ? അത് അടുത്ത ദിവസം ആകാം മറക്കാതെ വായിക്കുക

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment