Sunday, June 28, 2020

അദ്ധ്യായം :7

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :7
➖➖➖➖➖

ഭർത്താവ് ഉപേക്ഷിച്ച മനസാദേവി 

മനസാ പുരാണം കഥ ഇതുവരെ
----------------------------------------------

ഒരിക്കൽ കശ്യപനും ജരൽകാരൂവും തമ്മിൽ നടത്തിയ സംഭാഷണത്തിൽ ജരൽകാരൂവിന്റെ പൂർവ്വ ചരിത്രം കശ്യപൻ മനസിലാക്കുകയും ശേഷം അദ്ദേഹത്തിന്റെ വ്യവസ്ഥകൾ അറിഞ്ഞ മഹർഷി തന്റെ മകളെ ജരൽകാരൂവിനു വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചു കശ്യപൻ മറഞ്ഞു ജരൽകാരൂ : നമ്മുടെ മനസാ പുത്രിയെ ഇതാ അങ്ങേക്ക് ദാനമായി നൽകുന്നു, മനസാ ദേവിക്ക് ജരൽകാരൂ എന്നും പേര് ഉണ്ട് എന്ന് മനസിലാക്കിയാലും, തന്റെ വ്യവസ്ഥ അംഗീകരിക്കുന്ന രീതിയിൽ ഉള്ള യുവതി ആയതിനാൽ ജരൽകാരൂ വിവാഹത്തിന് സമ്മതിക്കുകയും തനിക്കു ഇഷ്ടമില്ലാത്തത് പ്രവർത്തിച്ചാൽ മനസാ ദേവിയെ ഉപേക്ഷിക്കേണ്ടിവരും എന്ന മറുപടിയോടെ ജരൽകാരൂ മനസാ ദേവിയെ കശ്യപനിൽ നിന്നും സ്വീകരിച്ചു

ഇനി തുടർന്ന് വായിക്കുക
➖➖➖➖➖➖

കശ്യപ പുത്രിയെ സ്വീകരിച്ച ജരൽകാരൂ,കശ്യപന്റെ ആശ്രമത്തിൽ തന്നെ താമസം ആരംഭിച്ചു, പുത്രോല്പാദനം ആയിരുന്നു ജരൽകാരൂവിന്റെ ലക്‌ഷ്യം എങ്കിലും അദ്ദേഹം മനസാ ദേവിയെ സ്നേഹിച്ചു, മാനസയും ജരൽകാരൂവിന്റെ ഇഷ്ടനിഷ്ടങ്ങൾ മനസിലാക്കി ജീവിച്ചു.

വളരെ കർക്കശകാരൻ ആയിരുന്നു ജരൽകാരൂ അദ്ദേഹത്തിന്റെ പ്രദാന നിർദ്ദേശങ്ങൾ ഇങ്ങനെ ;- രാവിലെ നേരെത്തെ എഴുന്നേൽക്കണം പ്രഭാതപൂജകൾക്കു, ശേഷം ഉള്ള ഭക്ഷണ ക്രമം, നിത്യവും ചെയ്യേണ്ട കാര്യങ്ങൾ സായാഹ്‌ന പൂജ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ അദ്ദേഹത്തിന് വളരെ നിർബന്ധം ആയിരുന്നു.ഇതെല്ലാം മനസിലാക്കി മനസാ അദ്ദേഹത്തിനൊപ്പം കഴിഞ്ഞു പൊന്നു അങ്ങിനെ കുറച്ചുകാലം കഴിഞ്ഞു ഈ സമയം അവിടെ ഒരു അനിഷ്ട സംഭവം അരങ്ങേറി

ഒരുദിവസം ഉച്ച ഭക്ഷണത്തിനു ശേഷം മാനസയുമായി സംസാരിച്ചിരിക്കവേ ജരൽകാരൂവിനു ഉറക്കം വന്നു അദ്ദേഹം തന്റെ പത്നിയുടെ മടിയിൽ തലവെച്ചുറങ്ങി പാള വിശറികൊണ്ട് വീശികൊടുത്തു മനസാ അദ്ദേഹത്തെ സുഖ നിദ്രയിലേക്ക് താഴ്ത്തി. മണിക്കൂറുകൾ അദ്ദേഹം സുഗമായി ഉറങ്ങി എന്നാൽ സായാഹ്നം ആയിട്ടും ജരൽകാരൂ എഴുനേൽക്കാത്തതു മാനസയെ വിഷമിപ്പിച്ചു കാരണം രണ്ടാണ് !! ഒന്ന് നിദ്രയിൽ നിന്നും എഴുനേൽപ്പിച്ചാൽ അദ്ദേഹം കോപിക്കും രണ്ടാമതായി സന്ധ്യ വന്ദനം മുടക്കിയാലും അദ്ദേഹം കോപിക്കും. വളരെ കർക്കശക്കാരനും കോപിഷ്ഠനുമായ ഭർത്താവിനെ ഈ നിമിഷം എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കുഴങ്ങി.

എന്തായാലും സന്ധ്യ വന്ദനത്തിനു പ്രാധാന്യം നൽകികൊണ്ട് മനസാ അദ്ദേഹത്തെ വിളിച്ചുണർത്തി !!!  ഒരു ഞെട്ടലോടെ ജരൽകാരൂ എഴുനേറ്റു, തന്റെ സുഖ നിദ്രക്കു മങ്ങലേറ്റ ജരൽകാരൂ കോപം കൊണ്ട് ജ്വലിച്ചു കണ്ണുകളിൽ അഗ്നിക്ക് തുല്യമായി തീ ഗോളങ്ങൾ പ്രത്യക്ഷമായി ആ ഭയാനകമായ നിമിഷത്തിൽ മനസാ ഭയന്നു. തന്നോടുള്ള വാക്ദാനം ലംഗിച്ച പത്നിയെ ഉപേക്ഷിക്കാൻ  ജരൽകാരൂ തീരുമാനിച്ചു. എന്നാൽ പേടിച്ചു കരഞ്ഞ മനസാ ദേവി കശ്യപനെയും, ബ്രഹ്മാവിനെയും , മനസ്സിൽ ദ്യാനിച്ചു .ഉടൻ അവർ ദേവിക്കരികിൽ എത്തി തന്റെ സങ്കടം മനസാ അവരോടു ഉണർത്തിച്ചു. എല്ലാം കേട്ട ബ്രഹ്മദേവനും മറ്റു ദേവന്മാരും കശ്യപനും ജരൽകാരൂവിനെ ശാന്തനാക്കി ജരൽകാരൂ മാനസയെ വിവാഹം കഴിച്ചത് പുത്രോല്പാദനത്തിനും പിതൃക്കൾക്ക് മോക്ഷത്തിനും വേണ്ടിയാണു എന്ന് ബ്രഹ്മ ദേവൻ ഓർമിപ്പിച്ചു അത് പൂർത്തീകരിക്കാതെ പിന്മാറാൻ പാടില്ല എന്നും ബ്രഹ്മദേവൻ പറഞ്ഞു. എന്നാൽ ഇതുകേട്ട ജരൽകാരൂ യോഗബലത്താൽ മനസാ ദേവിയിൽ പുത്രോല്പാദനം നടത്തി ആ കുട്ടി ജനിക്കാൻ കാത്തുനിൽക്കാതെ അദ്ദേഹം മാനസയെ ഉപേക്ഷിച്ചു !!!

എത്ര സങ്കടകരമായ നിമിഷം അല്ലെ !!
ജരൽകാരൂ ഉപേക്ഷിച്ച ശേഷം മനസാ അനാഥയായി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മനസാ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി വളർത്തി ആ കുട്ടിക്ക് ആസ്തികൻ എന്ന് പേര് നൽകി ഈ ആസ്തികൻ ആണത്രേ പിന്നീട് സർപ്പ സത്ര യാഗം മുടക്കിയ ആസ്തികൻ എന്ന മഹർഷി ആയി അറിയപ്പെട്ടത്. !! ആസ്തികനെ വളർത്തിയ ശേഷം മനസാ കൈലാസത്തിലേക്ക് മടങ്ങി മോക്ഷം നേടി എന്ന് പറയപ്പെടുന്നു

ലേഖകന്റെ കമന്റ്സ്
തപസുകൾ ചെയ്തു തപശ്ശക്തി നേടിയ മനസാ ദേവിയുടെ ജീവിതത്തിൽ വരെ അനർത്ഥം സംഭവിച്ചു!! ദേവി അതീവ ദുഃഖയായി, ഭർത്താവ് ഉപേക്ഷിച്ചവൾ ആയി. കഴിയേണ്ടിവന്നു അപ്പോൾ പിന്നെ സാദാരണക്കാർ ആയ മനുഷ്യരുടെ കാര്യം പറയാനുണ്ടോ ? ഇതോടുകൂടി മനസാ പുരാണം അവസാനിച്ചു നാളെ മറ്റൊരു പുരാണ കഥയുമായി വീണ്ടും കാണാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

അവസാനിച്ചു ......
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment