Tuesday, June 2, 2020

അദ്ധ്യായം :7

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം :7
➖➖➖➖➖

കണ്ണന്റെ മലർ നിവേദ്യം 

ശ്രീലകത്ത് കണ്ണന് ശംഖാഭിഷേകം നടന്നുകൊണ്ടിരിക്കുമ്പോൾ പുറത്ത് സോപാനപടിയിൽ സോപാനസംഗീതം ,ജയദേവ കൃതിയായ അഷ്ടപദി കൊട്ടി പാടി സേവ ആലാപനo നടന്ന് കൊണ്ടിരിക്കും. കണ്ണൻ രാധാ സഹായ മതി സുന്ദര മന്ദഹാസനായി ശ്രീലകത്ത് ദർശനമരുളുന്ന ദിവ്യ മുഹുർത്തമാണിത്.ഈ സമയത്ത് തന്നെയാണ് ശ്രീലകത്ത് കുടികൊള്ളൂന്ന ശൈവ,വൈഷ്ണവ, ശാക്തേയങ്ങളായ പവിത്രമായ സാളഗ്രാമാഭിഷേകം.പ്രത്യേക പ്രത്യേക മന്ത്ര ധ്വനികളാൽ അഭിഷേകം നടക്കും. എല്ലാം കൃത്യമായി, ചിട്ടയായി നടക്കണമെന്ന് കണ്ണന് നിർബന്ധമാണ്

സാളഗ്രാമാഭിഷേകവും, സ്വർണ്ണകുംഭാഭിഷേകവും കഴിഞ്ഞാൽ 3.30 ന് കണ്ണന് മലർനിവേദ്യസമയമാണ്. അഭിഷേകം കഴിഞ്ഞാൽ തന്റെ പൊൻ കിരീടങ്ങളിൽ ഇഷ്ടമുള്ള തനിക്ക് പ്രിയമുള്ള ഒരു പീലി തിരുമുടി കിരീടം കണ്ണൻ അണിയും. പൊൻകിരീടമണിഞ്ഞ് പീലികൾ ചാർത്തി, തിരുമുടി മാല ചാർത്തി മകരകുണ്ഡലവും, വനമാലയും ധരിച്ച് കണ്ണൻ ദർശന മരുളും പിന്നെ മലർനിവേദ്യ സമയമായി.

മലർ നിവേദ്യത്തിന് രാവിലെ മൂന്നരക്ക് ശ്രീകോവിലിന്റെ പൊൻമണിവാതിൽ അടക്കും. ഭക്തർ നടയിൽ ദർശനത്തിനായി കാത്ത് നിൽക്കും.നിവേദ്യ സമയത്ത് കണ്ണനെ ആരും ദർശിക്കാറില്ല.
നിവേദ്യത്തിന് മുമ്പ് തന്നെ ശ്രീകോവിലിൽ മലർ നിവേദ്യത്തിന് വേണ്ടി പുതുതായി വറുത്തതും, ചെറുചൂടുള്ളത് മായ മലർ രണ്ടു വലിയ  കിടാരത്തിൽ വെള്ളിമാമല പോലെ കൂമ്പാരമായി ഒരുക്കിയിരിക്കും. കദളിപ്പഴം, ശർക്കരാ, നാളികേര പൂള്ള് എന്നിവയെല്ലാം ഒരുക്കി കണ്ണന്റെ തിരുമുമ്പിൽ നിവേദ്യത്തിനായി സമർപ്പിക്കും.മറ്റൊരു വെള്ളിപാത്രത്തിൽ മലർ പ്രത്യേകം മാറ്റിവെക്കും.ശർക്കരയും, പഴവുമെല്ലാo സുഭിക്ഷമായി ഒരുക്കിയിരിക്കും.ഇത് കണ്ണൻ തന്നെ ശിവേലിക്ക് എഴുന്നള്ളിക്കൂന്ന കളിക്കൂട്ടുകാരനായ ആനക്കുട്ടിക്കുവേണ്ടി കരുതി മാറ്റി വെക്കും.മലരിനോടൊപ്പം കണ്ണന് പ്രത്യേകം തൃമധുര നിവേദ്യവുമുണ്ട്.

മലർനിവേദ്യം സമർപ്പണം നനഞ്ഞ വസ്ത്രമുടുത്ത് പാടില.മലരിൽ ഒട്ടും ഉമി ഉണ്ടാവാൻ പാടില്ല. എല്ലാം കണ്ണന്റെ ചിട്ടയാണ്. അതിഭക്തയായ വൈശ്ര വണ പത്നിയുടെ മലർനിവേദ്യസമർപ്പണം പുരാണത്തിൽ പറയുന്നു. കുടുoമ്പ ക്ഷേമത്തിനായി ശ്രീ സമർദ്ധിക്കായി ധാരളം ഭക്തർ മലർ നിവേദ്യ സമർപ്പണം കണ്ണന് നടത്തുന്നു.ഭക്തർ സമർപ്പിക്കുന്നതെല്ലാം കണ്ണൻ പ്രസാദമായി തിരിച്ചു നൽകുന്നു.തന്റെ മുന്നിലുള്ള നിവേദ്യം ക്രിയായോഗ സമർപ്പണത്തിലൂടെ, തന്ത്രമന്ത്രക്രിയകളോടെ മേശാന്തി കണ്ണന് നിവേദിക്കുന്നു. തന്ത്രശാസ്ത്രത്തിലെ നിഗൂഡ മുദ്രാസമന്വിതം പൂജിക്കുന്നു. അമൃത മയ സമർപ്പണം കണ്ണനിൽ മോദത്തെ വളർത്തുന്നു. സർവ്വരസ സമന്വിതമായ അമൃതാന്നത്തെ കണ്ണൻ ഭുജിക്കുന്നു.

നിവേദ്യം കഴിഞ്ഞ് ,പൊൻ കിരീടമണിഞ്ഞ് മകരകുണ്ഡലങ്ങളിഞ്ഞ്, ശ്രീവത്സ, കേയൂരകുണ്ഡലങ്ങളാൽ പ്രകാശിച്ച് അരയിൽ പട്ടുകോണകവും, അതിന് മീതെ പിതാമ്പരവുമണിഞ്ഞ്, കയ്യിൽ പൊന്നോടക്കുഴലുമായി നിൽക്കുന്ന ആ മായാമോഹന വിഗ്രഹത്തെ നെഞ്ചിലേറ്റി ഭക്തർ സായുജ്യമടയുന്നു.
മലർനിവേദ്യം കഴിഞ്ഞ് നട തുറന്നാൽ അല്പസമയത്തിന് ശേഷം കണ്ണന് ഉഷ നിവേദ്യമായി.


തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി 

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment