Friday, August 7, 2020

അനന്തപുരിയിലെ ആറ്റുകാലമ്മ-തിരുവനന്തപുരം - 01

🔥〰〰〰〰♉〰〰〰〰🔥
     🌞VBT- ക്ഷേത്രായനം🌞     
🔥〰〰〰〰♉〰〰〰〰🔥 

നമസ്തേ സജ്ജനങ്ങളെ.... 
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏


ക്ഷേത്രം-01     

അനന്തപുരിയിലെ ആറ്റുകാലമ്മ-തിരുവനന്തപുരം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്     

🔥പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.

🔥മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.

🔥ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. തമിഴർ ഇതിനെ പൊങ്കൽ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.


ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

അനന്തപുരിയുടെ സ്വന്തം കണ്ണകി. പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു.തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅  അടുത്തേക്ക് തിരികെയെത്തുന്നു. പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു. വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളിൽ ഒരെണ്ണം കണ്ണകി കോവലന് വിൽക്കാനായി നൽകി.എന്നാൽ ആയിടയ്ക്ക്, പാണ്ഡ്യ രാജ്ഞിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നും മോഷണം പോയിരുന്നു. കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിച്ച കോവലൻ, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
ഈ വിവരമറിഞ്ഞ് ക്രുദ്ധയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന മറ്റേ ചിലമ്പുമായി 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅രാജസദസ്സിലെത്തുകയും കോവലന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു തെളിവായി ആ ചിലമ്പിനെ രാജാവിന്റെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു. കണ്ണകിയുടെ ചിലമ്പുടഞ്ഞ് വിലയേറിയ മാണിക്ക്യരത്നങ്ങൾ ചിതറിവീണു. അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തൽക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു.എന്നാൽ നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിലുള്ള കോപാഗ്നിയിൽ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

ആറ്റുകാലമ്മ
🪔🅥🪔🅑🪔🅣🪔
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.കാലാന്തരത്തിൽ തെക്കത് മുടിപ്പുരയായും, പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ ഒരു മഹാ ക്ഷേത്രമായും പരിണമിച്ചു.സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ദ്രാവിഡ ശാക്തേയ സങ്കല്പങ്ങളായ കാളീ, ഭഗവതീ ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് ഒരിക്കലും ജാതി വർണ്ണ വ്യത്യാസങ്ങൾ ബാധകമായിരുന്നില്ല.ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. തമിഴർ ഇതിനെ പൊങ്കൽ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവകാലത്തുള്ള തോറ്റംപാട്ടിൽ ചിലപ്പതികാരവും പാടാറുണ്ട്. കൂടാതെ ക്ഷേത്രത്തിലെ ഗോപുരങ്ങളിൽ കണ്ണകിയുടെ കഥ ശില്പങ്ങളായി ജ്വലിച്ചു നിൽക്കുന്നതും കാണാം.
സംഘകാലത്ത് കേരളവും𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 തമിഴ്‌നാടും ഒറ്റ രാജ്യമായിരുന്നു. ചേര രാജാവായ ചേരൻ ചെങ്കുട്ടവന്റെ അനുജനും കേരളീയനുമായ ഇളങ്കോവടികൾ ഇരിങ്ങാലക്കുടയിലെ തൃക്കണാമതിലകത്തിരുന്നാണ് ചിലപ്പതികാരം രചിച്ചത്.ചിലപ്പതികാരത്തിന്റെ ചിലമ്പൊലിയും, കണ്ണകിയെ ആവാഹിച്ച ആറ്റുകാലമ്മയും ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും നമുക്ക് പരിചയപ്പെടുത്തുന്ന വഴിവിളക്കുകളാണ്.ജീവിതത്തിലെ നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നൽകുന്ന കോവലന്റെ ജീവിതപാഠവും, കണ്ണകിയുടെ പാതിവ്രത്യത്തിന്റെ മഹത്വവും ഓരോ ദർശന വേളയിലും ആറ്റുകാലമ്മ നമ്മെ ഓർമ്മപ്പെടുത്തുന്നു.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment