Tuesday, December 22, 2020

അദ്ധ്യായം:- 04

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 04

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱വെട്ടുകൊണ്ട പാമ്പ് രണ്ടായി മുറിഞ്ഞുചാകും എന്ന് വിചാരിച്ച വേടന്റെ ചിന്ത അകെ പിഴച്ചു !! പാമ്പ് ചത്തില്ല എന്ന് മാത്രമല്ല അത് വേടനും കുടുംബവും നോക്കി നിൽക്കേ വനത്തിലേക്ക് ഇഴഞ്ഞു നീങ്ങി...!!

🔱പാമ്പിനെ നോവിച്ചാൽ അത് പിന്നീട് തിരിച്ചു കൊത്തും എന്നൊരു വിശ്വാസം പണ്ടുകാലത്തു നിലനിന്നിരുന്നു അത് അറിയാവുന്ന വേടൻ മുറിവേറ്റ പാമ്പ് പകവെച്ചു പിന്നീട് തന്നെ കൊത്തിക്കൊല്ലും എന്ന് മനസിൽ വിചാരിച്ചു അതിനാൽ വേടൻ അകെ പരിഭ്രമിച്ചു

🔱വേടൻ കൂടുതൽ കൂടുതൽ ഭയചിത്തനായി ഒടുവിൽ, പാമ്പിനെകണ്ടെത്തി എങ്ങനെ എങ്കിലും അതിനെ വകവരുത്തിയെ മതിയാകൂ എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. അതിനായി വേടൻ വനത്തിന്റെ ഉൾക്കാട്ടിലേക്കു കയറാൻ തീരുമാനിച്ചു !!

ഇനി തുടർന്ന് വായിക്കാം....
════════════ ⊱
ചക്കുളത്തുകാവിലമ്മ കഥ ഇതുവരെ..

അദ്ധ്യായം മൂന്നിൽ വിറകുശേഖരിക്കാൻ വന്ന വേടൻ കാട്ടിലേക്ക് പ്രവേശിക്കുകയും,ഒരു ഘോര സർപ്പം അയാൾക്ക്‌ നേരെ ചീറി അടുക്കുന്നു !! വേടൻ തന്റെ കോടാലികൊണ്ടു പാമ്പിനെ വെട്ടുന്നതും, വെട്ടു കൊണ്ട പാമ്പ് ചാകാതെ വനത്തിലേക്ക് ഇഴഞ്ഞുനീങ്ങി. അതിനെ പിന്തുടർന്നനെത്തിയ വേടൻ കണ്ടത് ഒരു കുളവും അതിനരികിൽതന്നെ  ചിതൽ പുറ്റും അയാൾ നോവിച്ചു വിട്ടപാമ്പിനെയും ആയിരുന്നു  ഇനി അദ്ധ്യായം നാലിലേക്കു സ്വാഗതം തുടർന്ന് വായിക്കുക, പരാശക്തി അനുഗ്രഹിക്കട്ടെ... 

മുത്തശ്ശി തുടർന്നു... 
പുറ്റിന് സമീപമെത്തിയ വേടൻ തന്റെ സർവ്വ ശക്തിയും എടുത്ത് പാമ്പിനെ വെട്ടി.... ഒന്നല്ല, രണ്ടല്ല പലതവണ, അല്ല വേടന്റെ അമർഷം തീരുവോളം...!!!  അത്ഭുതം എന്ന് പറയട്ടെ ചെറിയ ഒരു ചോരപ്പാട് അല്ലാതെ വേടന്റെ വെട്ട് ഒന്നും പാമ്പിനേറ്റില്ല മാത്രമല്ല പാമ്പ് അവിടെ നിന്നും അപ്രത്യക്ഷമായി. ഇതിനിടയിൽ വേടന്റെ കോടാലി കൊണ്ട് ചിതൽപുറ്റ് ഉടയുകയും അതിൽ നിന്നും ജലം ഒഴുകി വരാനും തുടങ്ങി.. പിന്നീട് അത് ജലപ്രവാഹം ആയി ... തുടർന്ന് അതിൽനിന്നും അക്ഷതവും ദർഭപ്പുല്ലും വന്നു. ഇതുകൂടി ആയപ്പോൾ വേടൻ അകെ അത്ഭുതപ്പെട്ടു !! എന്തുചെയ്യണം ? എന്താണ് ഈ സംഭവിക്കുന്നത് ? എന്നൊന്നും അറിയാതെ അയാൾ പകച്ചു നിന്നു.

ഈ സമയം പാമ്പിനെ തേടിപ്പോയ വേടനെ തപ്പി അയാളുടെ ഭാര്യയും മക്കളും വേടനരികിൽ എത്തി. അവരും ഈ കാഴ്ചകൾ കണ്ട് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അല്പം ഭയത്തോടെ കൺതുറിച്ചു ആ രംഗത്തെ വീക്ഷിച്ചു നിന്നു ആർക്കും ഒന്നും സംസാരിക്കാൻ പോലും കഴിഞ്ഞില്ല കാരണം അത്രയ്ക്ക് അത്ഭുതാവഹമായിരുന്നു ആ കാഴ്ചയും രംഗങ്ങളും...  എന്ന് പറഞ്ഞു മുത്തശ്ശി ചക്കുളത്തമ്മയെ വണങ്ങി അമ്മേ ശ്രീ ദുർഗ്ഗേ .....  

പിന്നീട് എന്തുണ്ടായി മുത്തശ്ശി ? ഞങ്ങൾ അതിശയത്തോടെ ചോദിച്ചു....   

മുത്തശ്ശി തുടർന്നു... വേടനും കുടുംബവും അത്ഭുതത്തോടെ നിൽക്കുമ്പോൾ അവർക്കുമുന്നിൽ ഒരു സന്യാസി പ്രത്യക്ഷപെട്ടു !! അവരോടായി ഇപ്രകാരം പറഞ്ഞു "മക്കളേ... ഭയപ്പെടേണ്ട !! ഈ പുറ്റിനകത്ത് ആണ് ആദിപരാശക്തി കുടികൊള്ളുന്നത്... ആ ദേവി ജലശയനം ചെയ്ത ജലം ആണ് പുറത്തേക്ക് ഒഴുകുന്നത്, പാലും തേനും ചേർന്ന നിറം ജലത്തിന് ഉണ്ടാകുമ്പോൾ ജലപ്രവാഹം നിലക്കും എന്നും അരുളിച്ചെയ്തു .അതോടൊപ്പം ഈ പുറ്റ് ഉടച്ചുനോക്കിയാൽ അതിനുള്ളിൽ രൂപമില്ലാത്ത ഒരു ശിലാ വിഗ്രഹം ലഭിക്കും, അതിനെ പുറത്തെടുത്ത് വനദുർഗ്ഗയായി സങ്കല്പിച്ചു ആരാധിക്കണം അങ്ങിനെ ചെയ്താൽ വേടന്റെ കുടുംബത്തിനും ഈ നാടിനും സർവ്വ അയ്ശ്വര്യങ്ങളും വന്നുചേരും എന്ന് അരുളിച്ചെയ്തു ....( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment