⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐
നന്മയുടെയും തിന്മയുടേയും വിത്തുകൾ ആണ് നമ്മുടെ കൈവശം ഉള്ളത്. ഇതിൽ ഏതു വിതയ്ക്കണം, ഏതു കൊയ്യണം എന്ന് നമുക്ക് നിശ്ചയിക്കാൻ സ്വാതന്ത്ര്യം ഈശ്വരൻ നൽകിയിട്ടുണ്ട്.അത് വിതയ്ക്കാനുള്ള ക്ഷേത്രം അഥവാ കൃഷിഭൂമി നമ്മുടെ മനസ്സാണ്.അതിൽ നന്മയുടെ ഫലം ശാന്തിയാണ്. തിന്മയുടെ ഫലം അശാന്തിയും .നന്മയ്ക്കുള്ള വളം നല്ല ചിന്തകളാണ്. നന്മയ്ക്കുള്ള ജലം നിസ്വാർത്ഥ സ്നേഹമാണ്. കൃഷിയ്ക്ക് കാലാവസ്ഥ അനുകുലമാകണം.സദ്ഗുരുക്കന്മാരുടെ സാന്നിധ്യം ആണ് ഏറ്റവും നല്ല കാലാവസ്ഥ .കൃഷിയെ പറ്റി പഠിക്കാൻ അഗ്രിക്കൾച്ചറൽ യൂണീവേഴ്സിറ്റിയിൽ പോകണം. നന്മയുടെ കൃഷിപാഠങ്ങൾ പഠിക്കാനുള്ള യൂണീവേഴ്സിറ്റിയാണ് സദ്ഗുരുക്കന്മാരുടെ ആശ്രമങ്ങൾ. ഇതിൽ ലോകോത്തരമായ സർവ്വകലാശാലയാണ് അമ്മയുടെ ആശ്രമം. ലോകോത്തരമായ ശിക്ഷണം നൽകാൻ അമ്മയ്ക്ക് പകരം മറ്റൊരാളില്ല. അമ്മയ്ക്കു തുല്യം അമ്മ മാത്രം. നന്മയുടെ പര്യായമാണ് അമ്മ. അനന്തമായ ശാന്തിയുടെ ഉറവിടം. നന്മ എല്ലാവരേയും നെഞ്ചോടു ചേർക്കുന്നു. തിന്മ എല്ലാവരേയും ഭിന്നിപ്പിക്കുന്നു.ഹൃദയങ്ങളെ കീറി മുറിയ്ക്കുന്നു. തിന്മ രക്തപുഴകൾ ഒഴുക്കുമ്പോൾ നന്മ അമൃത ഗംഗയായി പെയ്തിറങ്ങുന്നു. നാടാകെ നന്മയുടെ വിത്തുകൾ വിതറാൻ കഴിയുന്ന അമ്മയുടെ മക്കളിലാണ് ലോകത്തിന്റെ പ്രതീക്ഷയും നിലനില്പും.
പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം
No comments:
Post a Comment