Wednesday, December 23, 2020

അദ്ധ്യായം:- 06

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 06

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱വേടനും കുടുംബവും സന്യാസി വര്യന്റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേട്ടു അതിനുശേഷം സന്യാസിവര്യൻ തന്നെ ചിതൽപ്പുറ്റുടച്ചു ആ ശിലാ വിഗ്രഹത്തെ പുറത്തെടുത്ത് പ്രതിഷ്ഠിച്ചു !!ഭയ ഭക്തിയോടെ വേടനും കുടുംബവും ആ ശിലക്കുമുന്നിൽ കണ്ണുകൾ അടച്ചു കുമ്പിട്ടു പ്രാർത്ഥിച്ചു,ഈ സമയം സന്യാസി വര്യൻ അവിടെ നിന്നും അപ്രത്യക്ഷനായി

🔱വേടനും കുടുംബവും സന്തോഷത്തോടെ അവിടെ ഉള്ള കാട്ട്പുഷ്പങ്ങൾ പറിച്ചു മാലകെട്ടി ആ വിഗ്രഹത്തെ അലങ്കരിച്ചു അതീവ സന്തോഷത്തോടെ പ്രാർത്ഥിച്ചു.. നേരം സന്ധ്യയോടടുത്തപ്പോൾ കാടിനുവെളിയിൽ താമസിച്ച വേടന് അന്ന് രാത്രിയിൽ തന്നെ ഒരു സ്വപ്‍ന ദർശനം ഉണ്ടായി!

🔱സന്യാസിയുടെ രൂപത്തിൽ തനിക് ദർശനം നൽകിയതും, വിഗ്രഹം പുറ്റിന് പുറത്തെടുത്തു പ്രതിഷ്‌ഠ ചെയ്തതും നാരദമുനി ആയിരുന്നു എന്ന്. നേരം വെളുത്തപ്പോൾ വേടൻ തന്റെ കുടുംബത്തോട് താൻ കണ്ട സ്വപ്‍ന ദർശനം വിവരിച്ചു,പിന്നീട് അവരിൽ നിന്നും അറിഞ്ഞു കേട്ടും പറഞ്ഞു കേട്ടും ഒരുപാടു ആളുകൾ അവിടേക്ക് എത്തി

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

അദ്ധ്യായം ആറിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


മുത്തശ്ശി തുടർന്നു...  
മക്കളെ... പിന്നീട് അങ്ങോട്ട് ജനപ്രവാഹം ആയിരുന്നു.. ചക്കുളത്തു കാവ് പുറംലോകം അറിയപ്പെടാൻ തുടങ്ങി അങ്ങനെ പട്ടമന ഇല്ലത്തു കുടുംബം, ആ വനത്തിലുള്ള കുളം നികത്തുകയും നാരദ മുനിയാൽ പ്രതിഷ്ഠിച്ച ശിവലിംഗ മാതൃകയിൽ ഉള്ള ദേവി 🔱വിഗ്രഹം വിധി പ്രകാരം ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു, ഏകദേശം 3000 വർഷത്തിന് മുകളിൽ പഴക്കം ഉണ്ട് ഈ വിഗ്രഹത്തിനു 🔱എന്ന് പറയപ്പെടുന്നു. പിന്നീട് പൂജാതി കർമ്മങ്ങൾ 🔱ചിട്ടപ്രകാരം ആക്കുകയും ചെയ്തു, വന ദുർഗ്ഗാ ആയതിനാൽ ശ്രീകോവിലിനു മേൽക്കൂര പാടില്ലത്രേ ... കാറ്റും, മഴയും, മഞ്ഞും, വെയിലും, 🔱ഏറ്റുവസിക്കണം അമ്മക്ക് അതാണ് ഇഷ്ട്ടം എന്നും ആണ് പറയപ്പെടുന്നത്, സാക്ഷാൽ പ്രകൃതീശ്വരി !!!

ഞങ്ങൾ ചോദിച്ചു കഥ തീർന്നോ മുത്തശ്ശി ?
മുത്തശ്ശി തുടർന്നു... ശിവ ശിവാ... കഥ തീരുകയോ ? അമ്മയെക്കുറിച്ചു പറഞ്ഞാൽ അത് ഒരിക്കലൂം തീരില്ല ഒരുപാടു അത്ഭുത കഥകൾ ഇനിയും പറയാൻ ഉണ്ട്, 'അമ്മ വാത്സല്യ ദായിക ആണ്,അതി തെളിയിക്കുന്ന ഒരു കഥ ഇനി പറയാം.... 

ചക്കുളത്തു കാവിലെ മുഖ്യ പുരോഹിതൻ 🔱ആയ ശ്രീ ദാമോദരൻ നമ്പൂതിരിയുടെ ബാല്യം ചക്കുളത്തമ്മയുടെ സ്നേഹ വാത്സല്യം ഏറ്റുവാങ്ങിക്കൊണ്ട് ആണ്, കാവിൽ മിക്ക ദിവസങ്ങളിലും അടയും പഴവും ചേർത്തുണ്ടാക്കുന്ന തിരളി നിവേദ്യം നേദിക്കുന്നതു പതിവായിരുന്നു, വഴിപാട് ആയി ഭക്തർ തന്നെയാണ് ഇതു 🔱നേരാറുള്ളത്, അതിനാൽ തന്നെ ക്ഷേത്രത്തിൽ മിക്ക ദിവസങ്ങളിലും നേദ്യം ഉണ്ടാകും കുട്ടിയായ ദാമോദരൻ നമ്പൂതിരി തന്റെ പിതാവായ ശ്രീ🔱 നീലകണ്ടൻ നമ്പൂതിരിയോട്  തിരളി നിവേദ്യം ചോദിക്കുക പതിവായിരുന്നു. 🔱നേദ്യം ഇല്ലാത്ത ദിവസം കുട്ടി ചോദിച്ചാൽ അകത്തിരിക്കുന്ന ചക്കുളത്തമ്മയോടു ചോദിക്കൂ എന്ന് പിതാവ് മറുപടി പറയാറുണ്ടായിരുന്നത്രേ..🔱 കുട്ടി വിചാരിച്ചത് കാവിനുള്ളിൽ ഇരിക്കുന്ന 🔱ചക്കുളത്തമ്മ ആണ് തിരളി നേദ്യം ഉണ്ടാക്കി തനിക് നൽകുന്നത് എന്നാണ്.. അങ്ങിനെ ഒരു ദിവസം ആ അത്ഭുതം സംഭവിച്ചു ...

ഒരുദിവസം കാവിലെത്തിയ കുട്ടി ക്ഷേത്രത്തിനു പുറത്തു സംസാരിച്ചു🔱 കൊണ്ടുനിൽക്കുന്ന തന്റെ പിതാവിനോട്  തിരളി നേദ്യം ആവശ്യപ്പെട്ടു..!! 🔱അന്ന് വഴിപാട് നേദ്യം ഇല്ലാത്തതിനാൽ അകത്തിരിക്കുന്ന അമ്മയോട് ചോദിക്കൂ എന്ന് മറുപടി പറഞ്ഞു.. ഇതു കേട്ട കുട്ടി ഉടനെ ശ്രീകോവിലിനു മുന്നിൽ എത്തി അമ്മേ പഴവും അടയും🔱 തരൂ ഉണ്ണിക്കു വിശക്കുന്നു എന്ന് ഉച്ചത്തിൽ പറഞ്ഞു!!! അത്ഭുതം എന്ന് പറയട്ടെ ...അല്പസമയത്തിനുള്ളിൽ ശ്രീ കോവിലിനുള്ളിൽ നിന്നും അശരീരി 🔱ഉണ്ടായി !! ഉണ്ണീ വിഷമിക്കണ്ട!! നേദ്യത്തിനുള്ള  ഉള്ള പഴം ഉടനെയെത്തും !! ഈ അശരീരി വാക്കുകൾ പുറത്തുനിന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന പിതാവും 🔱കൂട്ടരും കേൾക്കുകയും അവരും ക്ഷേത്രത്തിനു മുന്നിലേക്ക് നടന്നു, എന്നാൽ കുട്ടി അതീവ സന്തോഷവാനായി കാരണം അകത്തിരിക്കുന്ന അമ്മയാണ് തനിക്കു നേദ്യം തരുന്നത് എന്ന് അത് വിചാരിക്കുന്നത് !!  ...( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment