Sunday, December 6, 2020

കാടാമ്പുഴ ഭഗവതി ക്ഷേത്രം - മലപ്പുറം - 23

 🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-23 

കാടാമ്പുഴ ഭഗവതി ക്ഷേത്രം-മലപ്പുറം   
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്


🔥പ്രധാന മൂര്‍ത്തി കിരാതരൂപിണിയായ പാര്‍വ്വതിയാണ്‌

🔥മുട്ടറുക്കല്‍ വഴിപാട്‌ പ്രസിദ്ധമായ ഒരു  ഭഗവതി ക്ഷേത്രം

🔥നൂറ്റെട്ട്‌ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രത്തിൽ വിഗ്രഹം ഇല്ല.

ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

ഇന്ന് നാം ക്ഷേത്രയാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കുഞ്ഞു നാള് മുതൽ നമുക്കെല്ലാം അറിവുള്ള ശ്രീ കാടാമ്പുഴ ക്ഷേത്രം ആണ് . കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാറാക്കര പഞ്ചായത്തില്‍ ,കോട്ടക്കലിനടുത്ത്‌ കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂര്‍ത്തി 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കിരാതരൂപിണിയായ പാര്‍വ്വതിയാണ്‌. ഇവിടത്തെ മുട്ടറുക്കല്‍ വഴിപാട്‌ പ്രസിദ്ധമാണ്‌. ഈ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളില്ല. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. നൂറ്റെട്ട്‌ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഈ ക്ഷേത്രം.

പാശുപതാസ്‌ത്രം സമ്പാദിക്കാന്‍ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്‌കിയിട്ട്‌ ഫലമുള്ളു എന്ന്‌ ശിവന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്‍വ്വതിയും കാട്ടാളവേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന സ്ഥലത്ത്‌ എത്തുകയും ചെയ്‌തു. ദുര്യോധനന്‍ മുകാസുരനെ, അര്‍ജ്ജുനന്റെ തപസ്സ്‌ മുടക്കുവാന്‍ വേണ്ടി , പന്നിയുടെ വേഷത്തില്‍ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവന്‍ പന്നിയെ അമ്പെയ്‌തു. ഉപദ്രവിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനനും അമ്പെയ്‌തു വീഴ്‌ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധമായി. അമ്പുകളേറ്റ്‌ ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോള്‍ പാര്‍വ്വതി അര്‍ജ്ജുനനെ ശപിച്ചു എയ്യുന്ന ശരങ്ങള്‍ പുഷ്‌പങ്ങളായി വര്‍ഷിക്കട്ടേയെന്ന്‌. കാട്ടാളവേഷത്തില്‍ വന്നിരിക്കുന്നതു ശിവനും പാര്‍വ്വതിയുമാണെന്ന്‌ മനസ്സിലാക്കിയ അര്‍ജ്ജുനന്‍ സാഷ്‌ഠാംഗം പ്രണമിച്ച്‌ മാപ്പപേക്ഷിച്ചു. ശിവനും പാര്‍വ്വതിയും സന്തുഷ്ടരായി പാശുപതാസ്‌ത്രം സമ്മാനിച്ചു. ആ കാട്ടാളസ്‌ത്രീയുടെ ഭാവമാണ്‌ കാടാമ്പുഴ ഭഗവതിക്ക്‌. അര്‍ജ്ജുനബാണങ്ങള്‍ പൂക്കളായി വര്‍ഷിച്ചതിന്റെ സ്‌മരണയ്‌ക്കായി പ്രതിഷ്‌ഠയ്‌ക്കു ശേഷം ശങ്കരാചാര്യസ്വാമികള്‍ പൂമൂടല്‍ ചടങ്ങ്‌ ആരംഭിച്ചത്‌ എന്നാണ്‌ ഐതിഹ്യം.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

കിരാത രൂപിണിയായ പാര്‍വതിയാണ്‌ ക്ഷേത്ര പ്രതിഷ്ഠ സങ്കല്പം.വിഗ്രഹമില്ല. ഒരു ദ്വാരത്തില്‍ സ്വയംഭൂ ചൈതന്യം. പടിഞ്ഞാഞ്ഞാറോട്ടു ദര്‍ശനമരുളുന്നു, ഒരേ വിഗ്രഹത്തില്‍ തെക്കോട്ട്‌ ദര്‍ശനമായി നരസിംഹമൂര്‍ത്തിവടക്കോട്ട്‌ ദര്‍ശനമായി സുദര്‍ശനചക്രവും ശ്രീകോവിന്റെ മുന്നില്‍ ഉയര്‍ന്നുകാണുന്ന തറയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത്‌ നാഗകന്യകയുടെയും തെക്കുഭാഗത്ത്‌ പൂര്‍ണ്ണ പുഷ്‌കലാസമേതനായ ശാസ്‌താവിന്റെയും പ്രതിഷ്‌ഠയുണ്ട്‌.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

പ്രധാന വഴിപാട്‌ മുട്ടറുക്കല്‍ ആണ്‌. നാളികേരങ്ങള്‍ മുട്ടറുക്കലിനു ഉണ്ടാകും. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തില്‍ മുക്കിയാണ്‌ ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കേണ്ടത്‌. നാളും, പേരും, പറഞ്ഞു ഉദ്ദേശ മുട്ട് എന്തിനോ അതും പറഞ്ഞ്‌ ശാന്തിക്കാരന്‍ ശ്രീകോവിലില്‍ നാളികേരം ഉടയ്‌ക്കുന്നു. ഉടയ്‌ക്കുന്നതനുസരിച്ച്‌ ശരിയായോ, ദോഷം തീര്‍ന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട്‌ മുറികളും വഴിപാടുകാരനു തന്നെ നല്‍കുന്നു. ഭൂമിമുട്ട്‌, ഗൃഹമുട്ട്‌, വിദ്യാമുട്ട്‌, മംഗലമുട്ട്‌, സന്താനമുട്ട്‌, ശത്രുമുട്ട്‌, വാഹനമുട്ട്‌ എന്ന്‌ പല മുട്ടറുക്കല്‍ വഴിപാട്‌ നടത്തുന്നുണ്ട്‌.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

മുട്ടറുക്കലാണ്‌ ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ്‌ പൂമൂടല്‍. ഒരു ദിവസം ഒരാള്‍ക്കു മാത്രമേ ഈ വഴിപാട്‌ നടത്തുകയുള്ളു. ദേവിക്ക്‌ ആദ്യ പൂമൂടല്‍ നിര്‍വഹിച്ചത്‌ ശങ്കരാചാര്യസ്വാമികള്‍ എന്നാണ്‌ ഐതിഹ്യം. മറ്റു വഴിപാടുകള്‍ആയി ദേഹപുഷ്‌പാഞ്‌ജലി
,രക്തപുഷ്‌പാഞ്‌ജലി, ത്രികാലപൂജ എന്നിവയും ഉണ്ട്𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

പൂജാക്രമം രാവിലെ
🎀🎀〰〰〰🔅〰〰〰🎀🎀
4.30 am നടതുറക്കല്‍
4.45 am അഭിഷേകം,മലര്‍നിവേദ്യം
5.15 am മലര്‍നിവേദ്യ ശേഷം ദര്‍ശനം
5.30 am ഉഷ:പൂജ
6.00 am മുട്ടറുക്കല്‍ വഴിപാട്‌ ആരംഭം.
7.00 am അന്നപ്രാസം
10.00 am മുതല്‍ പൂമൂടല്‍ ,അലങ്കാരം ,നിവേദ്യം ,മുതലായവ
11.30 മ മുതല്‍ 12.30 മാ ഉച്ചപൂജ

വൈകുന്നേരം
🎀🎀〰〰〰🔅〰〰〰🎀🎀
3.30 pm നടതുറക്കല്‍
3.30 pm മുതല്‍ 5.00 pm വരെ മുട്ടറുക്കല്‍
5.30 pm മുതല്‍ 6.45 pm വരെ അത്താഴ പൂജ
7.00 pm നട അടയ്‌ക്കല്‍

ക്ഷേത്രത്തിലേയ്‌ക്ക്‌ എങ്ങനെ എത്തിച്ചേരാം
🎀🎀〰〰〰🔅〰〰〰🎀🎀
തൊട്ടടുത്ത പട്ടണമായ തിരൂര്‍ നിന്നും ക്ഷേത്രത്തിലേയ്‌ക്ക്‌ കാടാമ്പുഴക്ഷേത്രത്തിലേയ്‌ക്ക്‌ ബസ്‌ സൌകര്യം ലഭ്യമാണ്‌ (19 km )
തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ തിരൂര്‍
ഏറ്റവുമടുത്ത വിമാനത്താവളം കോഴിക്കോട്‌ അന്താരാഷ്‌ട്ര വിമാനത്താവളം (41 km )
ഗുരുവായൂരിൽ നിന്നും ,പാലക്കാട് ടൗണ് , പട്ടാമ്പി താലൂക്  നിന്നും നേരിട്ട് ksrtc ബസുകൾ ക്ഷേത്രത്തിലേക്ക് ഉണ്ട് 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
════════════════
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ് 
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ  
════════════════    
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌ 
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment