Sunday, January 3, 2021

വന്ദനം 14

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ഒരാളുടെ മനസ്സ് അയാള്‍ പറയാതെ തന്നെ അറിയുന്നവൻ ആണ് യഥാർത്ഥ സുഹൃത്ത്‌. ഒരു യഥാര്‍ത്ഥ സുഹൃത് ഒരാളെ അവരുടെ  ആവശ്യങ്ങളും അപേക്ഷകളും പ്രതീക്ഷിച്ചല്ല സ്നേഹിക്കേണ്ടത്. എല്ലാം സ്വയം അറിഞ്ഞു ചെയ്യുന്നവനാണ് സുഹൃത്ത്‌ എന്താ ശരിയല്ലേ ? അല്ലാതെ ലഭിക്കുന്നത് ഒന്നും സൗഹൃദമല്ല. എന്തിനോവേണ്ടി ചിലര്‍ സുഹൃത്തുക്കള്‍ ആണെന്ന് അഭിനയിക്കുന്നു.ആത്മാഭിമാനം ഉള്ളവര്‍ ഒന്നും ചോദിക്കാതെ സേവനങ്ങൾ ചെയ്യുന്നു . ആരെങ്കിലും ചോദിക്കുന്നു എങ്കില്‍ അവര്‍ക്ക് ആത്മാഭിമാനം ഇല്ല എന്ന് കരുതണം. പണത്തിന്റെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. പണത്തിന്റെ കാര്യങ്ങളിൽ സുഹൃത് ബന്ധങ്ങൾ എന്നും തകർന്നിട്ടേ ഉള്ളു . ഇവിടെ ആളായി ഉള്ള സഹായം ആണ് ഉദ്ദേശിക്കുന്നത്  ഒരു സുഹൃത്തിനു എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അവന്‍ നേരിട്ട്ചോദിക്കട്ടെ അപേക്ഷിക്കട്ടെ എന്നിട്ട് ചെയ്യാം എന്ന് കരുതി ഇരിക്കുന്ന സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ സുഹൃത്ത്‌ ആണോ ?. അവിടെ എന്തോ ഒരു കുറവ് ഫീൽ ചെയ്യുന്നില്ലേ ?

എന്റെ ജീവിതത്തില്‍ പലര്‍ക്കും ഞാന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട് അത് പണത്തേക്കാൾ ഉപരി, ആപത്തു സമയത്തു ഞാൻ നല്ലൊരു ഉപദേഷ്‌ടാവ്‌ ആയിട്ടുണ്ട് , പലരുടെയും കുടുംബ പ്രശ്നങ്ങളിൽ ഞാൻ നല്ലൊരു മാർഗ നിർദ്ദേശം നൽകിയിട്ടുണ്ട് , ലഹരി ഉപയോഗിക്കുന്നവനെ അതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട് അക്രമം വൈരാഗ്യം എന്നിവ പുലർത്തുന്നവനെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് , ശത്രുതയായി വന്ന ഒരുവനെ ഞാൻ മിത്രം ആക്കിയിട്ടുണ്ട് , മതം ഏതായാലും ഭക്തിയുടെ മാർഗം ഞാൻ ഉപദേശിക്കാറുണ്ട് ... ഇതെല്ലാം വായിച്ചാൽ തോന്നും ഞാൻ എല്ലാം തികഞ്ഞവൻ ആണോ ഇങ്ങനെ ഉപദേശിക്കാൻ ? അല്ല ഒരിക്കലും അല്ല ...അണ്ണാറക്കണ്ണനും തന്നാൽ ആയതു എന്നാണ് ഞാൻ വിഭാവനം ചെയ്യുന്നത് .. നമ്മെ പോലെ പലരും ഈ ദൗത്യം എത്തെടുത്തൽ ഒരുപരുധിവരെ വരെ നമുക് അക്രമം ഒഴിവാക്കാൻ സാധിക്കും.. ഞാൻ വിഭാവനം ചെയ്യുന്നത് സ്നേഹം ആണ് പരസ്പര സഹകരണം ആണ്, സാഹോദര്യം ആണ് , ഐക്യം ആണ്   

സുഹൃത്തുക്കൾ എനിക്കും ഒരുപാടു സഹായങ്ങള്‍ കിട്ടിയിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ കൂടെ കളിച്ചു വളർന്നു വന്നവർ  ഇന്നും ആത്മാര്‍ഥ സൗഹൃദം മങ്ങൽ ഏൽക്കാത്ത പ്രിയ  സുഹൃത്തും ഉണ്ട്. പലപ്പോഴും ചോദിക്കാതെ പറയാതെ  തന്നെ അറിഞ്ഞു തക്ക സമയത്തു സഹായിച്ച എന്റെ പ്രിയ സുഹൃത്തുക്കൾ. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ ഒരു സുഹൃത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കടമ സുഹൃത്തുക്കള്‍ക്ക് ഉണ്ട് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.നല്ലൊരു സുഹൃത്തിന്റെ സാമീപ്യം മനസ് തുറന്നു സംസാരിക്കാൻ കിട്ടുന്ന അവസരം അതെല്ലാം  സ്വർഗം തന്നെയാണ് , ഒരു കുടുംബ നാഥന് പല വിഷമങ്ങളും കുടുംബത്തിൽ തുറന്നു പറയാൻ സാധിക്കില്ല എന്നാൽ എല്ലാകാര്യങ്ങളും വിശ്വസ്തൻ ആയ ഒരു സുഹൃത്തിനോട് പറയാം 

എന്നാൽ സൗഹൃദം എന്താണ് എന്ന് മനസിലാക്കാതെ നല്ല ബന്ധങ്ങൾ തല്ലികെടുത്തുന്നവരും ഉണ്ട്, പണത്തിനു വേണ്ടി അക്രമത്തിനു വേണ്ടി പലതും ഒഴിവാക്കുന്നവരും ഉണ്ട്...തങ്ങളുടെ കൂടെ നിൽക്കുന്നവരെ ഒരു കറിവേപ്പില പോലെ തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിച്ച ശേഷം പുതിയ ആളുകളെ തേടിയുള്ള യാത്ര അവിടെ സൗഹൃദത്തിന്റെ ഏറ്റവും ഭയാനകം ആയ രീതിയാണ് ഈ വ്യക്തികൾ പ്രകടമാക്കുന്നത്  ഇവിടെ  സൗഹൃദത്തിൽ വിലപെശുന്നവര്‍ അല്ലെങ്കില്‍ പുതിയ സൗഹൃതത്തിനായി അപേക്ഷിക്കുവാന്‍ കാത്തിരിക്കുന്നവന്‍ ആരാണ് സുഹൃത്തോ? അതോ ശത്രുവോ? അവർ ഈ ലോകത്തിനു സമ്മാനിക്കുന്നത് എന്താണ് ? ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രിയമുള്ളവരേ എനിക്ക് നിങ്ങളോടു പറയാന് ഉള്ളത് ലഭിച്ച സൗഹൃതങ്ങൾ എല്ലാം ഭഗവാന്റെ വരദാനങ്ങൾ ആണ് , അതിൽ നല്ലതും ചീത്തയും ഉണ്ടാകാം,എല്ലാം നന്മയുടെ ഫിൽറ്റർ വെച്ച് അരിക്കുക..തീർച്ചയായും നല്ലൊരു സൗഹൃദ വലയം താങ്കൾക്ക് ലഭിക്കും,ആ സൗഹൃദം എന്നും കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുക. പുതിയ പുതിയ ആളുകൾ വരുമ്പോഴും പഴയ ചങ്ങാതിമാരെ കളയാതെ മാസത്തിൽ ഒരു തവണ എങ്കിലും അവരെ വിളിക്കുക ,മെസ്സേജ് അയക്കുക, അവർ നമ്മൊളൊടു എന്ത് ചെയ്തു എന്നതല്ല നാം അവരോടു ചെയ്യുന്ന ആത്മാർത്ഥത ആണ് യഥാർത്ഥ സൗഹൃദം. അതോടൊപ്പം മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാതെ ഇരിക്കുക , മറിച്ചു അവർ എന്തിനാണ് തന്റെ സുഹൃത്തിനെ പറ്റി ഇങ്ങനെ മോശം ആയി തന്നോട് സംസാരിച്ചത് എന്ന് ആഴത്തിൽ ചിന്ദിക്കുക, തീർച്ചയായും നിങ്ങൾക്ക് നല്ലൊരു ഉത്തരം നിങ്ങളുടെ ചിന്താ ശക്തി കാണിച്ചു തരും , അതോടൊപ്പം നമ്മുടെ കണ്ണിൽ നേരിട്ടുകാണുന്നതും നേരിട്ട് കേൾക്കുന്നതും മാത്രം വിശ്വസിക്കുക , അതുമാത്രം ആണ് സത്യാവസ്ഥ , ഇതൊന്നും നോക്കാതെ തെറ്റിദ്ധാരണയുടെ പേരിൽ വാക്ക് തർക്കത്തിന്റെ പേരിൽ നിസ്സാരകാരണങ്ങൾക്കു പോലും എത്ര സൗഹൃദങ്ങൾ ആണ് നമ്മളിൽ പലരും നശിപ്പിച്ചു കളഞ്ഞത് ? അത് മനസിലാക്കണം എങ്കിൽ ഒരുനിമിഷം കണ്ണുകൾ അടച്ചു നാം നമ്മുടെ പുറകോട്ടുള്ള ഒന്ന് ഓർക്കേണ്ടതുണ്ട് അവിടെ പല നല്ല ബന്ധങ്ങളും നമ്മെ വിട്ടകന്നതു നമുക് കാണാൻ സാധിക്കും , ഒരു തിരിച്ചു വിളിയിൽ തീരാവുന്ന പല സുഹൃത്തു ബന്ധങ്ങൾ എല്ലാം വാശിപ്പുറത്തു ഇന്നും മൗനമായി ഇരിക്കുന്നത് കാണാൻ കഴിയും , എന്തിനായിരുന്നു ഇതെല്ലാം ?ഇതുകൊണ്ട് നാം എന്താണ് നേടിയത് ? നാം നഷ്ടപ്പെടുത്തിയത് ആരെയാണ് ? ഇവിടെയും ചിന്ദിക്കേണ്ടിയിരിക്കുന്നു 

ഒരു പ്രതേക സ്ഥലത്തു ഒരുമിച്ചു കൂടി മദ്യവും ലഹരിയും ഉപയോഗിക്കുന്നവരും സുഹൃത്തുക്കൾ അല്ല , കാരണം അവർ ഉള്ള ബന്ധത്തെ മദ്യം വിളമ്പി നശിപ്പിക്കുന്നു , ഇവിടെ ഒരുവന്റെ കയ്യിൽ പണം ഉണ്ടാകുമ്പോൾ ദാരാളം ആളുകൾ മദ്യപിക്കാൻ ചങ്ങാത്തം കൂടാൻ കൂടെ എത്തും , എന്നാൽ കുറച്ചുദിവസം ഇവരോടുകൂടി, പണമില്ലാതെ ശൂന്യമായി പോയിക്കഴിഞ്ഞാൽ പല ബന്ധനകളും തകരുന്നതും ,ഒരാവശ്യ സമയത് യഥാർത്ഥ സുഹൃത്തിന്റെ ഒരു സഹായവും ഇവരിൽ നിന്നും ലഭിക്കാതെയും ആകുന്നു, ഇവിടെ എന്താണ് സംഭവിച്ചത് ? ഇവിടെ ഈ ബന്ധത്തിന് ആധാരം പണം ആണ് 

പ്രിയമുള്ളവരേ ഈ സന്ദേശം വായിച്ചു കഴിയുമ്പോൾ ..അവൻ ആദ്യം വിളിക്കട്ടെ എന്നെ വിളിക്കാറില്ല അതിനാൽ ഞാനും വിളിക്കില്ല എന്ന് കരുതി മാറ്റിവെച്ച ഒരുപാടു സൗഹൃദങ്ങൾ , ബന്ധങ്ങൾ , സഹോദര ബന്ധങ്ങൾ ഉണ്ടാകും , അതെല്ലാം ഒന്ന് പൊടിതട്ടി എടുക്കുക , ഒരു ശുഭദിന സന്ദേശം എങ്കിലും അവർക്കു നൽകുക , സാദിക്കുന്നവരെ നേരിൽ വിളിച്ചു 2 മിനിറ്റു എങ്കിലും സംസാരിക്കുക .. അത് ചിലപ്പോൾ സൗഹൃദത്തിൽ വർണ്ണ  വിസ്മയങ്ങൾ ഉണ്ടാക്കാൻ സാധിക്കും അതോടൊപ്പം സുഹൃത്തുക്കളുമായി ഒത്തുചേരാൻ സാധിക്കുന്ന സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തുക എന്ന് പറഞ്ഞുകൊണ്ട് ഞാൻ എന്റെ തൂലിക നിർത്തട്ടെ  ലോകാ സമസ്താ സുഖിനോഭവന്തു

വിഷയം: ആരാണ് യഥാര്‍ത്ഥ സുഹൃത്ത്.?
ലേഖനം : ശ്രീ ഷിനിൽ ഷാജി വാര്യത്ത് 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment