Friday, January 1, 2021

പ്രകാശധാര 16

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ഏവർക്കും നവവത്സരാശംസകൾ...........🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
മനുഷ്യരും, അസുരന്മാരും, ദേവന്മാരും കൂടി ബ്രഹ്മാവിനെ തപസ്സു ചെയ്യുന്നു. അവിടെ പ്രത്യക്ഷനായ ബ്രഹ്മാവ് 'ദ' എന്നൊരക്ഷരം മാത്രം നൽകി അന്തർധാനം ചെയ്യുന്നു. തുടർന്ന് മൂന്നുകൂട്ടരും മൂന്ന് വിധത്തിലാണ് ആ അക്ഷരത്തെ മനസ്സിലാക്കുന്നത്. അമിതഭോഗികളായ ദേവന്മാർ 'ദമ്യത' എന്നും ലോഭികളായ മനുഷ്യർ അതിനെ 'ദാനം' എന്നും വ്യാഖ്യാനിച്ചറിഞ്ഞപ്പോൾ അസുര വർഗ്ഗം തങ്ങൾക്ക് കുറവുള്ള 'ദയ' എന്നാണ് ആ അക്ഷരത്തെ മനസ്സിലാക്കിയത്. ദേവനേയും അസുരനേയും ഉള്ളിൽ പേറുന്ന മനുഷ്യരെ സംബന്ധിച്ച് മനഃശാസ്ത്രപരമായി ഈ കഥ എത്ര കൃത്യമാണെന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്. 

പോയ നൂറ്റാണ്ടിൽ മലയാളിയുടെ മനസ്സിനെ ആഴത്തിൽ മനസ്സിലാക്കിയവരിൽ നാരായണഗുരുവിനെപ്പോലെ മറ്റാരും തന്നെയില്ല എന്ന് പറയാം. അതുകൊണ്ടു തന്നെയാവണം എല്ലാത്തിനും ഒടുവിൽ 'അനുകമ്പാദശകം' എന്ന കൃതി രചിക്കുവാൻ അദ്ദേഹം മറക്കാതിരുന്നത്.

തലകൊണ്ട് മാത്രം ജീവിക്കുന്ന ഒരു വർഗ്ഗത്തിന് അനുകമ്പ കുറവായിരിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തിരിക്കാം. 

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും

ഇനിയുള്ള കാലം മലയാളി തന്റെയുള്ളിലെ ദയാരാഹിത്യത്തെ ചികിത്സിക്കട്ടെ. ഈ വാക്കുകളെ ധ്യാനിക്കട്ടെ. സഹ്യന്റെ മകൾ പൊറുത്തുനൽകട്ടെ.
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment