╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
ജഗദീശ്വരന്‍ എന്നത് അനുഭവമാണ്. നിസ്വാര്‍ഥ സ്നേഹത്തിലും കരുണയിലൂടെയുമാണ് പരമാത്മാവ് നമ്മളില്‍ കുടികൊള്ളുന്നത്. വിശ്വാസം എന്നത് ദേവീ-ദേവന്മാരില്‍ മാത്രമുള്ള വിശ്വാസമല്ല. മറിച്ച് ഉള്ളിലെ ഉന്നതങ്ങളായ മൂല്യങ്ങള്‍ക്കുവേണ്ടി സ്വയം ബലി കൊടുക്കാന്‍ കൂടി തയ്യാറാകുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍. സ്നേഹം, കരുണ, ദയ, ക്ഷമ എന്നിവയാണ് ആ മൂല്യങ്ങള്‍. പരമാത്മാവിനെ അറിയുന്നവരില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ സ്നേഹവും കരുണയും ക്ഷമയും ദയയുമാണ്. വിശ്വാസവും ആധ്യാത്മികതയും ലഘുവായ കാര്യങ്ങളല്ല. ഉന്നതമായ ആധ്യാത്മിക മൂല്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നിങ്ങള്‍ ഉത്തമരായ മനുഷ്യരാവുന്നത്. അവര്‍ക്ക് പരമാത്മാവില്‍ ഉറച്ചവിശ്വാസവും ഉണ്ടാവും. അത്തരം ആളുകള്‍ സമൂഹത്തില്‍ നന്മ വളര്‍ത്തും.
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment