Thursday, January 7, 2021

വന്ദനം 18

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

പ്രതികാരബുദ്ധിയും രാഗദ്വേഷവും ഉള്ളില്‍വച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ് പാപമുണ്ടാകുന്നത്.

കുടുംബബന്ധങ്ങളുടെ അടിത്തറ സ്നേഹവും പരസ്പരവിശ്വാസവുമാണ്. ഇവ രണ്ടും ഒരുമിച്ചുനിലനിന്നാലേ കുടുംബജീവിതം സന്തോഷപൂർണമാവൂ

കുടുംബബന്ധങ്ങളുടെ അടിത്തറ സ്നേഹവും പരസ്പരവിശ്വാസവുമാണ്. ഇവ രണ്ടും ഒരുമിച്ചുനിലനിന്നാലേ കുടുംബജീവിതം സന്തോഷപൂർണമാവൂ. എന്നാൽ, ഇന്ന് കുടുംബബന്ധങ്ങളിൽ പലപ്പോഴും പരസ്പരവിശ്വാസത്തിന് ദൃഢതപോരാ. അതിനാൽ സ്നേഹത്തിൽ തുടങ്ങുന്ന കുടുംബജീവിതം ക്രമേണ ഭയത്തിലേക്കും ഒരാൾ മറ്റൊരാളുടെ മേൽ ആധിപത്യംപുലർത്തുന്നതിലേക്കും വഴിമാറുന്നു.
'നിന്നെ ഒരുനിമിഷംപോലും പിരിഞ്ഞിരിക്കാൻ വയ്യ. നിന്റെ അടുത്തിരിക്കുന്ന ഓരോ നിമിഷവും ഞാൻ സ്വർഗത്തിലാണ്' എന്നുപറഞ്ഞിരുന്ന അതേ വ്യക്തി പിന്നീട് ഭാര്യയെ കാണുന്നതുപോലും തനിക്ക് അറപ്പും വെറുപ്പുമാണ് എന്ന് പറയുന്നതും നമുക്കുകേൾക്കാം. മനസ്സുകൾ അകലുമ്പോഴാണ് പരസ്പരം കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും കലഹിക്കുകയും ചെയ്യുന്നത്. നമ്മൾ ഉള്ളുതുറന്ന് സ്നേഹിക്കുന്ന ഒരു വ്യക്തിയിൽ നമ്മൾ തെറ്റുകാണുകയില്ല. അഥവാ, കണ്ടാൽത്തന്നെ അത് ക്ഷമിക്കാനും സഹിക്കാനും നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല.
ഒരിക്കൽ ഒരാൾ ഒരു വിവാഹകൗൺസലറെ സന്ദർശിച്ചു. അയാളുടെ പ്രശ്നങ്ങൾ കേട്ടശേഷം കൗൺസലർ പറഞ്ഞു, 'നിങ്ങൾ ഭാര്യയുടെ കുറ്റങ്ങളും കുറവുകളും മാത്രമേ ഇന്ന് കാണുന്നുള്ളൂ. ഏതുവ്യക്തിയിലും എന്തെങ്കിലും ഗുണങ്ങൾ ഉണ്ടാകാതിരിക്കില്ല. അതുകൊണ്ട് ഒരു കാര്യംചെയ്യൂ. ഭാര്യയിൽ നിങ്ങൾ പണ്ടുകണ്ടിരുന്ന അല്ലെങ്കിൽ ഇന്നും കാണുന്ന ഗുണങ്ങൾ ഒരു കടലാസിൽ എഴുതുക.' അയാൾ വീട്ടിലെത്തിയശേഷം ഒരു പേപ്പറും പെൻസിലുമെടുത്ത് എഴുതാൻ തുടങ്ങി. ഇടയ്ക്കിടെ അയാൾ ഭാര്യയുടെ നേർക്ക് നോക്കുന്നുണ്ടാ യിരുന്നു. ഭാര്യ അത് ശ്രദ്ധിച്ചു. അവൾ ചോദിച്ചു, 'നിങ്ങൾ എന്താണ് എഴുതുന്നത്?' അയാൾ പറഞ്ഞു, 'നിന്റെ ഗുണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.' അയാൾ എഴുത്തുതുടർന്നു. പേജ് നിറഞ്ഞപ്പോൾ അയാൾ അതൊന്ന് വായിച്ചുനോക്കി. അയാൾക്കുതന്നെ ആശ്ചര്യമായി. ഭാര്യയിൽ ഇത്രയധികം ഗുണങ്ങളുണ്ടെന്ന് അയാൾ അതുവരെ കരുതിയിരുന്നില്ല. ഇത്രയുമായപ്പോൾ ഭാര്യയ്ക്ക് ആകാംക്ഷ അടക്കാനായില്ല. അവൾ ഭർത്താവിനോട് അയാൾ എഴുതിയ ലിസ്റ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. അയാൾ ആദ്യം അല്പംമടിച്ചെങ്കിലും ഒടുവിൽ ആ കടലാസ് അവൾക്കുനൽകി. അവൾ അതുവായിച്ചു. തന്നിൽ ഇത്രയധികം ഗുണങ്ങൾ കണ്ടെത്താൻ ഭർത്താവിന് കഴിഞ്ഞല്ലോ എന്നോർത്ത് അവൾക്ക് ആശ്ചര്യവും സന്തോഷവും തോന്നി. അയാളെഴുതിയതിനുതൊട്ടുതാഴെയായി അവൾ ചിലത് എഴുതിച്ചേർത്തു. അത് ഭർത്താവിന്റെ ഗുണങ്ങളായിരുന്നു. അതുവായിച്ചപ്പോൾ ഭർത്താവിനും വലിയ സന്തോഷമായി. പരസ്പരം കലഹിക്കുകയും മാനസികമായി അകലുകയും ചെയ്യുമ്പോൾ ജീവിതപങ്കാളിയുടെ കുറ്റങ്ങളും കുറവുകളുംമാത്രമേ ശ്രദ്ധയിൽപ്പെടുകയുള്ളൂ. അത്തരം സന്ദർഭങ്ങളിൽ ജീവിതപങ്കാളിയെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കണ്ണുകളിലൂടെമാത്രം കാണാതെ അവരിലുള്ള നന്മ തിരിച്ചറിയാൻ തയ്യാറായാൽ പരസ്പരസ്നേഹവും വിശ്വാസവും ശക്തിപ്പെടും. അത് കുടുംബജീവിതത്തിന് സൗന്ദര്യവും സൗരഭ്യവും പകരും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment