🎀🎀〰〰〰🔅〰〰〰🎀🎀
🌳🕊 V.B.T- പ്രകാശധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
വളരുക എന്നത് കൊണ്ട് നാം ഉദ്ദേശിക്കുന്നത് പ്രായം ഏറുന്നതിനെ ആണ് എന്നാൽ പ്രായമേറുന്നവർ അല്ല വളരുന്നത് . ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം പുനർജനിക്കാൻ കഴിയുന്നവർ മാത്രമാണ് വളരുന്നത്
പ്രായം ഏറുന്നത് എല്ലാവർക്കും ഉള്ള കാര്യമാണ്. ജീവിച്ച് തീർത്ത ദിനങ്ങളുടെ എണ്ണം നോക്കി പ്രായവും പക്വതയും അളന്നെടുക്കുന്നതാണ് വിലയിരുത്തലിലെ അപാകത. തിരുത്തലുകൾക്കും ഭേദഗതികൾക്കും സാധ്യതയില്ലാത്ത ജീവിതത്തിൽ ഒരു പരിവർത്തനവും ഉണ്ടാകുന്നില്ല
പുനർജനിക്കണം - വീണിടത്ത് നിന്ന്, അവഹേളിക്കപ്പെട്ടിടത്ത് നിന്ന്, ആത്മവിശ്വാസം തകർന്നിടത്ത് നിന്ന്, ഒരു വഴിയും കാണാതെ ഒളിഞ്ഞിരിക്കേണ്ടി വന്ന ഒളിസങ്കേതങ്ങളിൽ നിന്ന്, അപകർഷതാ ബോധത്തിൽ നിന്ന്, ഇവയിൽ നിന്ന് എല്ലാം എത്ര തവണ പുനർജനിക്കാൻ കഴിയുന്നുവോ അത്ര മേൽ വിശിഷ്ഠവും വിശുദ്ധവും ആകും ജീവിതം
രണ്ട് ദിനങ്ങൾ ഒരാളുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്. ഒന്ന് അയാൾ ജനിച്ച ദിവസവും, രണ്ട് അയാൾ പുനർജനിച്ച ദിവസവും . (മരിച്ച ശേഷമുള്ള പുനർജന്മം അല്ല ഇവിടെ പറയുന്നത്) ജീവിച്ചിരിക്കുമ്പോൾ ഉള്ള പുനർജന്മം എത്ര തവണ സാധ്യമാകുന്നുവൊ അത്ര മേൽ ആത്മസംതൃപ്തവും പരോപകാര പ്രദവും ആകും ജീവിതം. സ്വയം നവീകരണത്തിന്റെയും, പുനർ വിചിന്തനത്തിന്റെയും മാർഗത്തിലൂടെ നമുക്ക് മുന്നോട്ട് പോകാം
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു...
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🕊ഷിനിൽ ഷാജി വാര്യത്ത്🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment