Wednesday, January 6, 2021

പ്രകാശധാര 19

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════

വീട്ടിൽ വന്ന മരപണിക്കാരൻ ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നു ഇൻജ്ജിന്റെ ആണി.  വീട്ടുകാർ തിരയാൻ തുടങ്ങി. ഒരു ഇൻജ്ജിന്റെയും, രണ്ടി ൻജ്ജിന്റെയും ആണികൾ കിട്ടിയെങ്കിലും പണിക്കാരൻ തൃപ്തനായില്ല.  തിരഞ്ഞു തിരഞ്ഞു പത്തുമണിക്കുള്ള ചായയുടെ സമയമായി.  അപ്പോഴാണ് അടുത്ത വീട്ടിൽനിന്ന് ആണി സംഘടിപ്പിക്കാനായത്.  ആണി കൈമാറുമ്പോൾ വീട്ടുകാർ ചോദിച്ചു,"എന്തിനാണ് ഈ മൂന്ന് ഇൻജ്ജ് ആണി?"  ഇട്ടിരിക്കുന്ന ഷർട്ട് ഊരി കൈയിൽ പിടിച്ചു നിൽക്കുകയായിരുന്ന പണിക്കാരൻ പറഞ്ഞു,"ഇതൊന്നു കൊളുത്തിയിടാനാ...!!

എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകാതെ ചെയ്യുന്ന കാര്യങ്ങളുടെയും, എന്തിനുവേണ്ടി ചെയ്യുന്നു എന്നു മനസ്സിലാക്കി ചെയ്യുന്ന കാര്യങ്ങളുടെ പരിണതഫലം തികച്ചും വ്യത്യസ്തമായിരിക്കും. 

തിരിച്ചറിവോടെ ചെയ്യുന്ന കാര്യങ്ങൾക്ക് തനിമയും, പൂർണതയും ഉണ്ടാകും.  ചോദിച്ചു മനസിലാക്കുന്നതു പോലെ തന്നെ പ്രധാനമാണ് മനസ്സിലാകാത്ത ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിക്കുന്നതും. ഉത്തരം പറയുന്നവരുടെ അറിവില്ലായ്മയേക്കാൾ ചോദ്യം ചോദിക്കുന്നവരുടെ വകാതിരിവില്ലായ്‌മയാണ് ഉത്തരങ്ങളെ പ്രയോജന ശൂന്യമാക്കുന്നത്.

ആവശ്യപ്പെടുന്നതെന്തും നൽകുന്നതിനേക്കാൾ ആവശ്യമുള്ളതുമാത്രം  നൽകാൻ കഴിയുന്നതിലാണ് വിവേകം.  ചോദിക്കുന്നതെല്ലാം നൽകാൻ അന്വേഷണത്വര മാത്രം മതി. ആവശ്യങ്ങളെ തിരിച്ചറിയാനും, അനാവശ്യങ്ങളെ ഒഴിവാക്കാനും വിചിന്തനവും, വിവേകവും ഉണ്ടാകണം.

എല്ലാ ചോദ്യങ്ങളും കൗതുകം കൊണ്ടോ, അറിവിന് വേണ്ടിയോ അല്ല. പ്രത്യക്ഷത്തിൽ നിരുപദ്രവകരം എന്നു തോന്നുന്ന പല ആവശ്യങ്ങളും, ആത്യന്തികമായി ഉപയോഗശൂന്യമോ, ഉപദ്രവകരമോ ആകാം.  ചില അഭ്യർത്ഥനകൾ പരീക്ഷണങ്ങൾ ആകാം; ചിലതു പരിഹാസങ്ങൾ, മറ്റു ചിലത് സ്വയം രക്ഷപെടാനുള്ള തന്ത്രങ്ങൾ..*
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
 🕊ഷിനിൽ ഷാജി വാര്യത്ത്‌🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment