⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐
ഞാൻ എന്ന അഹം സ്ഥുരണം സർവ്വ ജീവജാലങ്ങളിലുമുണ്ട്. ശരീര മനോബുദ്ധികളോട് താദാത്മ്യപ്പെടുമ്പോൾ അത് ജീവഭാവം കൈക്കൊള്ളുന്നു.ഞാൻ ശരീരവുമായി താദാത്മ്യപ്പെടുമ്പോൾ നാമരൂപമുള്ളവനായ അച്ഛനും, മകനും, ഭർത്താവായുമൊക്കെയായി സങ്കൽപ്പിച്ചുറപ്പിക്കുന്നു. അങ്ങനെ ബന്ധങ്ങളുടെ ബന്ധനത്തിൽ പെട്ട് നട്ടം തിരിയുന്നു. ഈ ഞാനെന്ന ബോധം മനസ്സുമായി താദാത്മ്യപ്പെടുമ്പോൾ കാമിയും ക്രോധിയുമൊക്കെയാകും. ഇനി ബുദ്ധിയുമായി താദാത്മ്യപ്പെടുമ്പോൾ മാനാപമാന ബോധമുണ്ടാകും. ചുരുക്കത്തിൽ പറഞ്ഞാൽ ദേഹാഭിമാനിയായ ഞാൻ തന്നെ ജീവൻ. ഞാൻ കേശവനാണ്. എനിക്ക് 50 വയസ്സായി. നല്ല ആരോഗ്യമുണ്ട് നല്ല വണ്ണമുണ്ട്. നോക്കൂ ഇതെല്ലാം ഈ ദേഹത്തെ ക്കുറിച്ചല്ലെ ? ഇതു തന്നെ ദേഹതാദാത്മ്യം.
ഇനി ആദ്ധ്യാത്മിക വീക്ഷണത്തോടെ നോക്കുമ്പോൾ ഈ ഞാൻ മാറ്റമില്ലാത്തവനാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ദേഹത്തിന് ബാല്യം, കൗമാരം, യൗവ്വനം,വാർദ്ധക്യം ഇവ വരുമ്പോഴും ഞാനിന് മാറ്റമില്ല .അതായത് ഒന്നാം ക്ലാസിൽ പഠിച്ച ഞാനാണ് കുറച്ചു നാൾ മുമ്പ് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ പോയത്.അതിനു ശേഷം ജോലി നേടി. ഇപ്പോൾ വയസ്സായി. എന്താണ് ഇവിടെയെല്ലാം മാറിയത്?ദേഹത്തിനാണ് മാറ്റമുണ്ടായത് എന്നു കാണാം. ഇതുപോലെ ജാഗ്രത്തിലും, സ്വപ്നത്തിലും, സുഷുപതിയിലും ഞാൻ മാറുന്നില്ല. അതായത് ഞാൻ സാക്ഷി രൂപത്തിൽ ജാഗ്രത്തിനേയും, സ്വപ്നത്തേയും, സുഷുപ്തിയേയും പ്രകാശിപ്പിക്കുന്നതായി കാണാം. ഈ സ്വരൂപമായ ഞാനിനെ ബോധിച്ചാൽ / അറിഞ്ഞാൽ പിന്നെ സംസാരമില്ല. മുക്തിയായി. അതാണ് ശാസ്ത്രങ്ങളും, ഗുരുവാക്യങ്ങളും വ്യക്തമാക്കിത്തരുന്നത്.
ഞാനാര്? എന്ന നിരൂപണത്തിലൂടെ എല്ലാ ബന്ധനങ്ങളും നീങ്ങി സ്വരൂപബോധത്തിലെത്താം. ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം. ഞാനിനെ കൂട്ടിയാൽ അഥവാ ഞാനുമായി താദാത്മ്യപ്പെട്ടാൽ എല്ലാ ബന്ധങ്ങളും വരും. ഞാനിന്റെ സ്വരൂപത്തെ അറിഞ്ഞാൽ മുക്തനാണെന്ന് അറിയും. അതിന് അമ്മയുടെ അനുഗ്രഹം സദാ ഉണ്ട്. ആത്മ കൃപ നമ്മുടെ മനസ്സിന്റെ കൃപയാണ് വേണ്ടത്.
പ്രഭാത വന്ദനത്തിൽ വായിച്ചത് :-അമൃത വചനം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
No comments:
Post a Comment