Thursday, January 14, 2021

പ്രഭാത വന്ദനം 24

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

വിദ്യനേടിയവനിൽ വിനയം സഹജമാണ്. എന്താണ് യഥാർത്ഥ വിദ്യ? താനാരെന്നറിയുന്നതാണ് യഥാർത്ഥ അറിവ് വിദ്യ. ഈ അറിവിന് തടസ്സമാണ് അഹങ്കാരം/ അഭിമാനം. ഈ അഹങ്കാരത്തെ / ദേഹാ ഭിമാനത്തെ ത്യജിക്കുമ്പോഴാണ് ഒരാൾക്ക് തന്റെ സ്വരൂപത്തെ ദർശിക്കാനാവുന്നത്. അവിടെ വ്യക്തിയില്ലാതാകുന്നു. ദേഹമാണ് താനെന്ന ബോധം മറയുന്നു. അതിനാൽ തന്നെ ദേഹവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നു. അതായത് താനും സർവ്വ ചരാചരവുമെല്ലാം ഏകമായ സത്തയിലാണ് പ്രകാശിക്കുന്നത് എന്ന ബോധത്തിലാണ് അയാൾ പിന്നെ വർത്തിക്കുന്നത്. തന്നിൽ നിന്നും ,തന്റെ സത്തയിൽ നിന്നും ഭിന്നമായി ഒന്നുമില്ലെന്നറിയുയോൾ ആരോട് അഹങ്കരിക്കും? യഥാർത്ഥ വിദ്യ തന്നെക്കുറിച്ചറിയുന്നതു തന്നെ. മറ്റെല്ലാ അറിവുകളും ലോക വിഷയങ്ങളെക്കുറിക്കുന്നതാണ് .അവിടെ താൻ അറിവുള്ളവനാണെന്ന അഭിമാനം വരാം.അഹങ്കാരത്തിന്റെ അസ്തമയത്തിലാണ് അറിവിന്റെ പൂർണ്ണത .വിത്ത് മണ്ണിനടിയിൽ പോയി തോടുപൊട്ടുമ്പോഴാണ് വൃക്ഷം തളിരിട്ടുന്നത്. എപ്പോഴാണോ നമ്മുടെ അഹങ്കാരം ഗുരുപാദങ്ങളിൽ സമർപ്പിക്കുവാനാകുന്നത് അപ്പോൾ മാത്രമേ അയാൾ ഗുരൂപദേശത്തിന് അധികാരിയാകുകയുള്ളൂ.
എപ്പോഴാണോ അർജുനന് ഭഗവാനോട് ശരണാഗതി ഭാവമുണ്ടായത് അപ്പോൾ മാത്രമാണ് ഭഗവാൻ ഉപദേശം നൽകിയത്.അതിനാൽ അറിവിൽ ഉണരാൻ ശ്രമിക്കാം. ഗുരുവാക്യം ശ്രവിക്കാം. ഗുരൂപദേശമനുസരിച്ച് ജീവിക്കാം.

പ്രഭാത വന്ദനത്തിൽ വായിച്ചത് :-അമൃത വചനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment