Tuesday, January 19, 2021

അദ്ധ്യായം:- 30

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 30

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചണ്ഡമുണ്ഡവധം വളരെ ഞെട്ടലോടെ ആണ് ശുഭനിശുംഭന്മാർ ശ്രവിച്ചത്, പിന്നീട് അവർ രക്തബീജനെ ആ ദൗത്യo ഏല്പിച്ചു,ദേവി തന്റെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചു അങ്ങനെ രക്തബീജൻ വധിക്കപ്പെട്ടു.

🔱പിന്നീട് നിശുംഭൻ ദേവിയെ നേരിടാനായി കാനനത്തിൽ എത്തി, തുടർന്നുണ്ടായ യുദ്ധത്തിൽ ദേവി നിശുംഭന്റെ ശിരസു ഛേദിച്ചു ദൂരേക്കെറിഞ്ഞു, ആ തല വന്നുവീണത് ശുംഭന്റെ മുന്നിലേക്ക് ആയിരുന്നു

🔱അനുജന്റെ മരണവാർത്ത അറിഞ്ഞ ശുഭൻ അന്തിമ പോരാട്ടത്തിനായി ദേവിക്കരികിൽ എത്തി, തുടർന്ന് ഒരു ഘോര അസുരൻ ആയി മാറി, ആയിരം കൈകളും ആയുധങ്ങളും ആയി നിന്ന ശുഭനെ ഘോരരൂപിണി ആയ ദേവി നേരിട്ടു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം മുപ്പത്തിലേക്ക് സ്വാഗതം ‌പരാശക്തി അനുഗ്രഹിക്കട്ടെ... 


പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി ?

മക്കളേ... ചണ്ഡമുണ്ഡവധം വളരെ ഞെട്ടലോടെ ആണ് ശുഭനിശുംഭന്മാർ ശ്രവിച്ചത്, പിന്നീട് അവർ രക്തബീജനെ ആ ദൗത്യo ഏല്പിച്ചു, തുടർന്ന് രക്തബീജൻ ദേവിക്കരികിലേക്കു ഓടിയടുത്തു, പിന്നീട് നടന്നത് ഘോരമായ യുദ്ധം ആയിരുന്നു, 

രക്ത ബീജനെ വളരെ 🔱ശ്രെദ്ധയോടെ ആണ് ദേവി എതിരേറ്റത് കാരണം, രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീണാല്‍ ഓരോ അസുരനായിത്തീരുമെന്ന സിദ്ധി 🔱അയാള്‍ക്കുണ്ടായിരുന്നതിനാല്‍ ദേവി അയാളെ തന്റെ🔱 നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചു അങ്ങനെ രക്തബീജൻ🔱 വധിക്കപ്പെട്ടു.

രക്തബീജന്റെ മരണ വാർത്ത വിശ്വസിക്കാൻ🔱 ശുഭനിശുഭന്മാർക്ക് ആയില്ല, കാരണം അവന്റെ ഓരോ തുള്ളി രക്തവും പുതിയൊരു 🔱രക്തബീജനെ സൃഷ്ടിക്കുമായിരുന്നു, എന്ന് അവർക്കറിയാമായിരുന്നു,🔱 എങ്കിലും യാഥാർഥ്യം മനസിലാക്കിയ സുംഭനിശുംഭന്മാർ കലിതുള്ളി, 🔱അങ്ങനെ നിശുംഭൻ പിന്നീട് ദേവിയെ നേരിടാനായി🔱 കാനനത്തിൽ എത്തി, തുടർന്നുണ്ടായ യുദ്ധത്തിൽ ദേവി നിശുംഭന്റെ ശിരസു ഛേദിച്ചു ദൂരേക്കെറിഞ്ഞു, ആ തല വന്നുവീണത്🔱 ശുംഭന്റെ മുന്നിലേക്ക് ആയിരുന്നു. 

അനുജന്റെ മരണവാർത്ത അറിഞ്ഞ ശുഭൻ അന്തിമ പോരാട്ടത്തിനായി ദേവിക്കരികിൽ എത്തി, തുടർന്ന് അവൻ ഒരു ഘോര അസുരൻ ആയി മാറി, ആയിരം കൈകളും ആയുധങ്ങളും ആയി നിന്ന ശുഭനെ ഘോരരൂപിണി ആയ ദേവി നേരിട്ടു, ശുംഭന്റെ ആയിരം കരങ്ങളും ഛേദിച്ച ദേവി തന്റെ ത്രിശൂലത്താൽ ശുംഭന്റെ മാറിടത്തിൽ കുത്തി അവനെ വധിച്ചു 🔱!!!   ഈ കാഴ്ച കാണാൻ ത്രിമൂർത്തികളും ദേവഗണങ്ങളും എല്ലവരും അവിടെ എത്തി തുടർന്ന് പുഷ്പ വൃഷ്ടി ചെയ്തു ദേവിയെ വാഴ്ത്തി സ്തുതിച്ചു 

(`👁  °  👁´)
         👃      
         👅
ജയ ജനനി പരമേശ്വരി മാതാ 🌸
ജയ ജനനി🌸 പരമേശ്വരി മാതാ 
ജയ ജനനി 🌸പരമേശ്വരി മാതാ 
ജയ ജനനി പരമേശ്വരി മാതാ 🌸
🌸
✨പുഷ്പ വൃഷ്ടിക്കു നടക്കുമ്പോൾ🌸 'അമ്മ പ്രസന്നവതിയായി 🌸ഉദിച്ചു നിന്നു 🌸
🌸 പിന്നീട് ദേവി തന്റെ അവതാര ഉദ്ദേശം നിറവേറ്റിയ ശേഷം ദുർഗ്ഗാദേവിൽ ചെന്ന് ലയിച്ചു, അങ്ങനെ ദേവകൾക്കു തങ്ങളുടെ എല്ലാ പ്രതാപവും 🌸 തിരിച്ചു കിട്ടി, ഈ സമയം നാരദർ 🌸 പറഞ്ഞു സൃഷ്ടി സ്ഥിതി സംഹാരത്തിനു ദേവി🌸  സാക്ഷിയാകും എന്നും ,ഈ ലോകം മൊത്തം 🌸 നിറഞ്ഞു നിൽക്കും എന്നും ആയിരുന്നു ആ പ്രവചനം.🌸 

 മക്കളേ... ഇനി പറയൂ ആരാണ് ചക്കുളത്തമ്മ🌸  ?
 ഭദ്രയും🌸  ആണ് ദുർഗ്ഗയും 🌸 ആണ് അല്ലെ മുത്തശ്ശി  ? 

അതെ 🌸 മക്കളെ, ഭദ്രയും ആണ് ദുർഗ്ഗയും ആണ് ശ്രീ ചക്കുളത്തമ്മ,🌸  ആ ഭദ്രാ ഭഗവതി വലയം ചെയ്തൊരു ദുർഗ്ഗാ ദേവിയായി 🌸 വാഴുകയാണ് ചക്കുളത്തമ്മ, 🌸 ... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ എന്റെ അറിവോ,സമ്മതമോ കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ ലേഖനം ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment