Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 01

⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 01    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
ഓങ്കാരമായ പൊരുൾ മുന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര- 
മാചാര്യരൂപ ! ഹരിനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഓങ്കാരമായി പൊരുൾ ബ്രഹ്മസ്ഥരൂപമാകുന്നു . ആ ബ്രഹ്മം മൂന്നായ്  പിരിഞ്ഞു എന്നത് ബ്രഹ്മാവെന്നും , വിഷ്ണുവെന്നും ശിവനെന്നുമാണ് . എന്നാൽ ഓങ്കാരമെന്നാൽ അകാരം , ഉകാരം , മകാരം ഇങ്ങനെ മൂന്നക്ഷരങ്ങളോടുകൂടിയതാകുന്നു . അത് അ കാരം ബ്രഹ്മാവും , ഉ കാരം വിഷ്ണുവും , മ കാരം ശിവനും എന്നു വേദാന്തത്തിലും ഏകാക്ഷര നിഘണ്ടുവിലും പറഞ്ഞിരിക്കുന്നു . മഹാപ്രളയാവസാനത്തിൽ കാലശക്തിയാൽ ബോധിക്കപ്പെട്ട ബ്രഹ്മത്തിനു മനസ്സുണ്ടായി ; അതിൽ നിന്നു മായയുണ്ടായി . മായയിൽ നിന്നു മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടായി . അങ്ങനെയുള്ള മഹദഹങ്കാരാദികൾ ത്രിമൂർത്തികളേയും ബന്ധിക്കുന്നു . അതു രാജസാഹങ്കാരത്തിൽ ബ്രഹ്മാവിലും  സാത്വികാഹങ്കാരത്തിൽ വിഷ്ണുവിലും താമസാഹങ്കാരത്തിൽ ശിവനിലും  വർത്തിക്കുന്നു . അതിനാൽ അവർ സൃഷ്ടിസ്ഥിതിസംഹാരത്തിനു കാരണഭൂതന്മാരാകുന്നു . അങ്ങനെ സൃഷ്ടിയുണ്ടായി എന്നുള്ളതിനു താൻതന്നെ സാക്ഷിയായും ഭവിക്കുന്നു എന്നു എല്ലാവരും ബോധിപ്പാൻവേണ്ടി അനേകരൂപവാനായ ഈശ്വരൻ ഒരു സ്വരൂപനായും ഗുരുവായും ഭവിക്കുന്നു . അതു സച്ചിദാനന്ദപരമഗുരുവാണ് .  അങ്ങനെ പരമഗുരുസ്വരൂപനായുള്ള നാരായണ !  നിനക്കു നമസ്കാരം . ഹരി എന്നതു സകല ജനങ്ങൾക്കും ആദ്ധ്യാത്മികമായും ആധിദൈവികമായും ഉള്ള താപത്രയത്തെയും കളയുന്നവൻ എന്നർത്ഥമാകുന്നു . ഹരി എന്ന സംഖ്യ ഇരുപത്തെട്ട് . അതുകൊണ്ട് ഇരുപത്തെട്ടു കോടി നരകത്തിൽ നിന്നും ഉദ്ധാരണം ചെയ്യുന്നവനെന്നുകൂടി അർത്ഥമാകുന്നു . “ നാരം അയനം യസ്യ സഃ നാരായണ ' എന്നതിനാൽ മഹാപ്രളയത്തിൽ സകല ലോകങ്ങളേയും സംഹരിച്ച് കാരണജലത്തിൽ അനന്തനാകുന്ന പള്ളിമെത്ത മേൽ സച്ചിദാനന്ദസ്വരൂപനായി പള്ളികൊള്ളുന്നവൻ എന്നാകുന്നു . ' സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയനാമാദ്യന്തവിഹീനരൂപം ' എന്നു പ്രമാണവും ഉണ്ട്

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment