Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 02

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 02    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ 
പണ്ടക്കണക്കെവരുവാൻ നിൻകൃപാവലിക- 
ളുണ്ടാകയെങ്കലിഹ നാരായണായ നമ :

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
സകലലോകങ്ങളേയും സംഹരിച്ച അങ്ങ് സച്ചിദാത്മകനായ പരബ്രഹ്മത്തിൽ ലയിച്ചതായ ജഗൽ സൃഷ്ടി ആരംഭിക്കണമെന്നു വിചാരിച്ച സമയമുണ്ടായ മായയിൽ തട്ടീട്ടുള്ള നിഴലാണ്  ജീവൻ എന്നു പറയുന്നത് . അങ്ങനെ  വികല്പോപാധിയായ മായയിൽ , പ്രതിബിംബിച്ചതു കണ്ണാടിയിൽ കാണുന്ന നിഴൽപോലെയാണ് . അങ്ങനെ ഈശ്വരനെന്നും ജീവനെന്നും രണ്ടായി കണ്ടതിനാൽ ഉണ്ടായിട്ടുള്ള സങ്കടം ഇന്നവണ്ണമെന്നും ഇത്രമാത്രമെന്നും പറവാൻ പ്രയാസമായിരിക്കുന്നു . അത് എന്തെന്നാൽ ജനനമരണമാകുന്ന ദുഃഖം ജീവനുണ്ടാകുന്നതിലാകുന്നു . അതിനാൽ ഉണ്ടെന്നു തോന്നുന്നതായും വസ്തുത ഇല്ലാത്തതായും ഉള്ള മായ നീങ്ങുമ്പോൾ ജീവൻ ബ്രഹ്മത്തിനോടു ലയിക്കുന്നു . അങ്ങനെയുള്ള വികല്പോപാധിയായ മായാസംബന്ധം നീങ്ങുവാനും അഖണ്ഡസച്ചിദാനന്ദസ്വരൂപനായി സ്ഥിതിചെയ്യുവാനും വേണ്ടി അല്ലയോ നാരായണ ! നിന്റെ പരിപൂർണ്ണമായ കൃപ എങ്കൽ ഉണ്ടാകണമേ . അതിനായി ഞാൻ നമസ്ക്കരിക്കുന്നു . രണ്ടായി നിന്നെക്കൊണ്ടു പകുത്തുകൊണ്ടത്രേ ഞാനും ചെയ്യുന്നു എന്ന് മഹാനായ മേല്പത്തൂർ നാരായണഭട്ടതിരി അദ്വൈത കീർത്തനത്തിൽ കൽപിച്ചിരിക്കുന്നു . ഭഗവൽ കൃപയുണ്ടാകുമ്പോൾ ഭക്തി വർദ്ധിക്കും . അതിനാൽ മുക്തിയും ലഭിക്കുമെന്നു ഭാഗവതാദി പുരാണങ്ങളിൽ കൽപിച്ചിട്ടുമുണ്ട്

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment