Sunday, May 23, 2021

ഭദ്രകാളിക്കളം

 ⚜ഭദ്രകാളിക്കളം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും ഭദ്രകാളിക്കളം നടത്തുന്നു

★ ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാൻമാരും കുറുപ്പൻമാരുമാണ്‌ കളം കുറിക്കുന്നത്‌. എന്നാൽ പരദേവതയെ വച്ചുപൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവൻ, വേലൻ, പുളളുവൻ എന്നിവർ കളമെഴുത്തും പാട്ടും നടത്തിവരുന്നു

★ കാളിയുടെ കോപം ശമിപ്പിക്കാൻ പഞ്ചവർണ്ണപ്പൊടികളാൽ സർവ്വായുധഭൂഷണയായി താണ്‌ഡവമാടുന്ന കാളിയുടെ രൂപം കുറിക്കുന്നു. ഈ കളം ദേവകൾ കാളിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. സംഹാരരൂപിണിയായ തന്റെ പ്രതിച്ഛായ കണ്ട്‌ കാളി അത്ഭുതപ്പെടുകയും കോപം അടക്കുകയും ചെയ്യുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും പരദേവതയെവച്ച്‌ പൂജിക്കുന്ന തറവാടുകളിലും നാഗക്കളം, ഭദ്രകാളിക്കളം, ഭൂതത്താൻകളം, കളംപാട്ട്‌, കലശം മുതലായവ നടത്തുന്നു. കാളീക്ഷേത്രങ്ങളിൽ മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുത്തും പാട്ടും നടത്തുന്നു. ചിലർ വഴിപാടായി കളമെഴുത്തും പാട്ടും നടത്താറുണ്ട്‌.

ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാൻമാരും കുറുപ്പൻമാരുമാണ്‌ കളം കുറിക്കുന്നത്‌. എന്നാൽ പരദേവതയെ വച്ചുപൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവൻ, വേലൻ, പുളളുവൻ എന്നിവർ കളമെഴുത്തും പാട്ടും നടത്തിവരുന്നു. ചില ദേശങ്ങളിൽ ഏഴുദിവസംവരെ നീണ്ടുനിൽക്കുന്ന കളമെഴുത്തും പാട്ടും നടത്താറുണ്ട്‌. ചില പ്രത്യേകമാസങ്ങളിലാണ്‌ പല കാവുകളിലും കളമെഴുത്ത്‌ നടക്കുന്നത്‌. വൃശ്ചികമാസത്തിലാണ്‌ മാള മേക്കാട്‌ സർപ്പം അണിയൽ. എറണാകുളം ജില്ലയിലെ അമ്മണം തറവാട്ടിൽ ധനുമാസത്തിൽ കളമെഴുത്തും പാട്ടും നടത്തിവരുന്നു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ശങ്കുളങ്ങരക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കളവും തീയാട്ടും നടത്തുന്നു. കുഴൂർ ദേശത്തെ തലയാക്കുളം ഭഗവതിക്കാവിലെ മുടിയേറ്റും കളമെഴുത്തുംപാട്ടും കുംഭമാസത്തിലാണ്‌ നടക്കുന്നത്‌. കൊരട്ടിദേശത്തെ വാരണാട്ടു കുറുപ്പൻമാർക്കാണ്‌ ഇവിടെ കളമെഴുത്തിനവകാശം. മീനമാസത്തിൽ വേലൂർ കുട്ടംകുളംകോട്ടയിൽ നാഗക്കാവിൽ പതിന്നാല്‌ ദിവസം നീണ്ടുനിൽക്കുന്ന ഭഗവതിപ്പാട്ടും നാഗക്കളവും നടത്താറുണ്ട്‌. 121 നാഗങ്ങളുടെ കളമെഴുതി നടത്തുന്നതാണ്‌ നാഗക്കളം. ഭൂതത്താൻകളവും തേരേറ്റി കൊട്ടിയിരുത്തുക എന്ന ചടങ്ങും അവിടെ നടത്തുന്നു.

കളമെഴുത്ത്‌ എന്ന്‌ എങ്ങനെ തുടങ്ങി എന്നതിന്‌ വ്യക്തമായ രേഖകളില്ല. കളമെഴുത്തിനെ സംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെയാണ്‌.ദാരികന്റെ സംഹാരത്തിനായി ശിവന്റെ തൃക്കണ്ണിൽനിന്ന്‌ കാളി രൂപമെടുത്തു. സർവ്വകഴിവുകളുമുളള ദാരികനെ വധിക്കണമെങ്കിൽ ദാരികന്റെ ചോരകുടിക്കണം. അതിനായി രൂപമെടുത്ത ശ്യാമവർണ്ണരൂപിണി ദാരികന്റെ തലയറുത്ത്‌ നിണംനുകർന്ന്‌ സംഹാരനൃത്തമാടുന്നു. ഇതുകണ്ട ത്രിമൂർത്തികളും ദേവൻമാരും ഭയന്നു വിറയ്‌ക്കുന്നു. കാളിയുടെ കോപം ശമിപ്പിക്കാൻ ശിവൻ തന്റെ ആശ്രിതനോട്‌ രൂപം കണ്ടെത്താൻ ആവശ്യപ്പെട്ടതനുസരിച്ച്‌ ആശ്രിതൻ പഞ്ചവർണ്ണപ്പൊടികളാൽ സർവ്വായുധഭൂഷണയായി താണ്‌ഡവമാടുന്ന കാളിയുടെ രൂപം കുറിക്കുന്നു. ഈ കളം ദേവകൾ കാളിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. സംഹാരരൂപിണിയായ തന്റെ പ്രതിച്ഛായ കണ്ട്‌ കാളി അത്ഭുതപ്പെടുകയും കോപം അടക്കുകയും ചെയ്യുന്നു. എല്ലാ ദോഷങ്ങളും തീർന്ന സർവ്വൈശ്വര്യവും ഉണ്ടാകുന്നതിന്‌ ഇത്‌ ഒരു ചടങ്ങായി കാളിപ്രീതിയ്‌ക്കായി തുടർന്നുപോരുന്നു. കളം കുറിച്ചതുകൊണ്ടാണ്‌ കുറുപ്പൻമാർ എന്നു പേരുകിട്ടിയതെന്നും വിശ്വാസമുണ്ട്‌.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment