Wednesday, May 19, 2021

തുളസി ഇലയുടെ പ്രാധാന്യം

 ⚜തുളസി ഇലയുടെ പ്രാധാന്യം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ പൂജാ പുഷ്പങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ചെടികളിൽ ഒന്ന് തന്നെയാണ് തുളസി,വിശ്വാസം എന്നതിലുപരി തുളസിച്ചെടിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം

★ വീട്ടിൽ ഒരു തുളസിച്ചെടി ഉണ്ടാവുന്നത് ഐശ്വര്യത്തിലേക്ക് വാതിൽ തുറക്കും എന്നാണ് വിശ്വാസം. മരണത്തെ വരെ തോൽപ്പിക്കുന്നതിന് തുളസിക്ക് കഴിയും എന്നാണ് ഐതിഹ്യം

★ വേണ്ട വിധത്തിൽ പരിപാലിച്ചാൽ തുളസി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. തുളസി ഗുണം എന്നതിലുപരി അത് നിങ്ങൾക്ക് ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നതിന് സഹായിക്കുന്നുണ്ട് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പൂജാ പുഷ്പങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ചെടികളിൽ ഒന്ന് തന്നെയാണ് തുളസി. നമ്മുടെ വീട്ടുമുറ്റത്തെല്ലാം തുളസി ധാരാളം വെച്ചു പിടിപ്പിച്ചിട്ടും ഉണ്ടാവും. വിശ്വാസം എന്നതിലുപരി തുളസിച്ചെടിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം. വീട്ടിൽ ഒരു തുളസിച്ചെടി ഉണ്ടാവുന്നത് ഐശ്വര്യത്തിലേക്ക് വാതിൽ തുറക്കും എന്നാണ് വിശ്വാസം. മരണത്തെ വരെ തോൽപ്പിക്കുന്നതിന് തുളസിക്ക് കഴിയും എന്നാണ് ഐതിഹ്യം. പൂജാ പുഷ്പങ്ങളിൽ അതുകൊണ്ട് തന്നെയാണ് തുളസിക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നതും. എന്നാൽ തുളസി ചെടി നോക്കി അല്ലെങ്കിൽ തുളസിയില നോക്കി നമുക്ക് വരാനിരിക്കുന്ന ഭാഗ്യങ്ങളും അല്ലെങ്കിൽ നമുക്ക് സംഭവിക്കാനിരിക്കുന്ന നിര്‍ഭാഗ്യങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കും എന്നാണ് പറയുന്നത്. ലക്ഷ്മീ ദേവിയുടെ അവതാരമായാണ് തുളസിയെ കണക്കാക്കുന്നത്. തുളസി ചെടി പരിപാലിക്കുമ്പോൾ പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വേണ്ട വിധത്തിൽ പരിപാലിച്ചാൽ തുളസി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. തുളസി ഗുണം എന്നതിലുപരി അത് നിങ്ങൾക്ക് ഐശ്വര്യവും നേട്ടവും ഉണ്ടാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് വിശ്വാസം.


എത്രയൊക്കെ വെള്ളം നനച്ചിട്ടും ശ്രദ്ധയോടെ പരിപാലിച്ചിട്ടും തുളസിയിലകൾ ചുരുണ്ട് പോവുന്നുണ്ടോ? എന്നാൽ അതിനർത്ഥം നിങ്ങളുടെ ജീവിതത്തിൽ മോശമായി എന്തോ സംഭവിക്കാൻ പോവുന്നുണ്ട് എന്നാണ്. ജീവിതത്തിൽ മുന്നോട്ട് പോവുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടും മുരടിച്ച അവസ്ഥയിലാണ് ചെടിയുള്ളതെങ്കിൽ അത് നിങ്ങള്‍ക്ക് ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഒരുപാട് ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇത് കേട്ട് പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. അതിലുപരി ഇതെല്ലാം ഒരു വിശ്വാസത്തിൻറെ ഭാഗമായി കണക്കാക്കിയാൽ മതി. നല്ലതു പോലെ നിന്നിരുന്ന ഒരു ചെടി നശിച്ച് പോവുന്ന അവസ്ഥയാണ് പെട്ടെന്ന് ഉണ്ടാവുന്നതെങ്കിൽ അതിനർത്ഥം നിങ്ങളുടെ ജീവിതത്തിൽ മോശമായതെന്തോ സംഭവിക്കാൻ പോവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ അത് കുടുംബത്തിൽ ആരുടെയെങ്കിലും മരണമാകാം, അല്ലെങ്കിൽ ചിലപ്പോൾ പ്രിയപ്പെട്ടത് എന്തെങ്കിലും നഷ്ടപ്പെട്ട് പോവുന്നതാവാം. എന്തുമാകട്ടെ തുളസിച്ചെടിയിൽ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തേയും പ്രതികൂലമായി ബാധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് തുളസിയെ വളരെ പവിത്രമായ ഒരു ‌ചെടിയായി കണക്കാക്കുന്നതും പരിചരിക്കുന്നതും. ഒരു കാലം അല്ലെങ്കിൽ സമയം കഴിഞ്ഞാൽ എല്ലാ ചെടികൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ചിലത് നശിച്ച് പോവുന്നു, ചില ചെടികൾ പുതിയ ചെടികളായി മാറുന്നു. എന്നാൽ തുളസിയെക്കുറിച്ചുള്ള വിശ്വാസമനുസരിച്ച് നിർഭാഗ്യകരമായ ഒരു സംഭവത്തിന് മുമ്പ് തുളസി ചെടിയുടെ ഇലകൾ വാടി പോവുന്നു എന്നാണ് വിശ്വാസം. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ഇത്. എന്നാൽ നിർഭാഗ്യകരമായ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവിതത്തിൽ കൂടുതല്‍ ദു:ഖങ്ങൾക്ക് ഇടവരുത്തും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് ഇടക്ക് ചെവി നൽകാവുന്നതാണ്. വിശ്വാസത്തിന്‍റെ പുറത്തെങ്കിലും ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാം.എന്നാൽ ദുഖം മാത്രമല്ല തുളസി ചെടി നിങ്ങൾക്കായി നൽകുന്നത് സന്തോഷം വരുമ്പോഴും തുളസിയിൽ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നാണ് വിശ്വാസം പറയുന്നത്. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ശുഭകാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് വീട്ടിലെ തുളസിയിൽ ധാരാളം ഇലകൾ കിളിർത്ത് വരുകയും ആരോഗ്യത്തോടെ നല്ല തെളിമയുള്ള തുളസി ചെടിയായി നിൽക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ വീട്ടിലേക്കാകെ ഐശ്വര്യം വർദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ജീവിതത്തിലും നമുക്ക് ചുറ്റും സംഭവിക്കുന്ന അനർത്ഥങ്ങള്‍ തുളസിച്ചെടി ഏറ്റ് വാങ്ങുന്നുണ്ട് എന്നും വിശ്വാസമുണ്ട്. എന്തെങ്കിലും അപകടങ്ങളോ അനർത്ഥങ്ങളോ നിങ്ങളിൽ അല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റും സംഭവിക്കാൻ പോവുന്നുണ്ട് എന്നുണ്ടെങ്കിൽ തുളസി ചെടി അകാരണമായി ഉണങ്ങിപ്പോവുകയോ അതിന്‍റെ ഇലകൾ ഓരോന്നായി കൊഴിഞ്ഞ് പോവുകയോ ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. ഇങ്ങനെയെങ്കിൽ ചെടിയെ ഒരു കാരണവശാലും പൂർണമായും ഉണങ്ങിപ്പോവുന്നതിന് അനുവദിക്കരുത്. ഇത് കൂടുതല്‍ അനർത്ഥങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെടി വേരോടെ പിഴുതെടുത്ത് വെള്ളത്തിൽ മുക്കി വെച്ച് ഒഴുകുന്ന വെള്ളത്തിൽ ഒഴുക്കി വിടണം എന്നാണ് വിശ്വാസം. ഒരിക്കലും തുളസിത്തറയോ തുളസി വെച്ച സ്ഥലമോ ശൂന്യമാക്കി ഇടരുത്. ഇത് പല വിധത്തിലുള്ള അനർത്ഥങ്ങൾക്ക് കാരണമാകും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നശിച്ച് പോയ തുളസിച്ചെടിക്ക് പകരം നല്ലൊരു ചെടി ഉടനേ തന്നെ നട്ടു പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതാണ് പ്രതിസന്ധികളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഏറ്റവും നല്ല പ്രതിവിധി. അല്ലെങ്കിൽ അത് ജീവിതത്തിൽ നിങ്ങളെ പ്രശ്നങ്ങളിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment