Saturday, May 22, 2021

ദേവീ മാഹാത്മ്യം എപ്രകാരം പാരായണം ചെയ്യണം?

⚜ദേവീ മാഹാത്മ്യം എപ്രകാരം പാരായണം ചെയ്യണം?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ എത് തരത്തിലുള്ള ആപത്തിൽ പെട്ടാലും ദേവീ മാഹാത്മ്യം പാരായണം ചെയ്താൽ ആപത്തുകളൊക്കെത്തന്നെ മാറും

★ എന്ത് ആഗ്രഹം ഉണ്ടായാലും ദേവീ മാഹാത്മ്യപാരായണം കൊണ്ട് ആഗ്രഹങ്ങൾ സാധിക്കും

★ ആദ്യ ദിനം ഒന്നാം അദ്ധ്യായവും, രണ്ടാം ദിനം രണ്ട് മുതൽ നാല് വരെയുള്ള അദ്ധ്യായവും, മൂന്നാം ദിനം അഞ്ച് മുതൽ പതിനഞ്ചു വരെയുള്ള അദ്ധ്യായവും പാരായണം ചെയ്ത് സമർപ്പിക്കാവുന്നതാണ് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

എത് തരത്തിലുള്ള ആപത്തിൽ പെട്ടാലും ദേവീ മാഹാത്മ്യം പാരായണം ചെയ്താൽ ആപത്തുകളൊക്കെത്തന്നെ മാറും. എന്ത് ആഗ്രഹം ഉണ്ടായാലും ദേവീ മാഹാത്മ്യപാരായണം കൊണ്ട് ആഗ്രഹങ്ങൾ സാധിക്കും. ആഗ്രഹങ്ങൾ ധർമ്മ വിരുദ്ധമോ ഉപാസകന് ദോഷം ഉണ്ടാക്കുന്നതോ ആണ് എങ്കിൽ ആ ആഗ്രഹങ്ങൾ ക്രമമായി മനസ്സിൽ നിന്നും മാറികിട്ടും. അതായത് ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹവും, വാത്സല്യവും, കരുണയും ഒക്കെ തന്നെ അമ്മക്ക് ഉപാസകരോട് ഉണ്ട് 

അതുപോലെ ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നതിൽ ചില നിയമവശങ്ങൾ

★- ദേവീ മാഹാത്മ്യം പീഠത്തിൽ വച്ച് വേണം പാരായണം ചെയ്യുവാൻ. കയ്യിൽ വച്ച് പാരായണം ചെയ്താൽ പകുതി ഉർജ്ജം നഷ്ടപെടും.  അതുകൊണ്ട് കയ്യിൽ വച്ച് പാരായണം ചെയ്യാതെ പീഠത്തിൽ വച്ച് പാരായണം ചെയ്യുക

★- പാരായണം ചെയ്യുമ്പോൾ ഇടക്കു വച്ച് നിർത്തരുത്  ഉദ്ദിഷ്ട കാര്യസിദ്ധിക്കു വേണ്ടി തീവ്ര സാധന ചെയ്യുന്നവർക്കാണിത്  ഒരു അദ്ധ്യായം മുഴുവൻ പാരായണം ചെയ്യുക. ക്ഷേത്രങ്ങളിൽ ചെയ്യുന്നതു പോലെ ഇടക്ക് ഗ്രന്ധം കൈമാറാനോ ഇടക്ക് എഴുന്നേൽക്കാനോ പാടില്ല. ജപിച്ചു തുടങ്ങിയ ആൾക്ക്  ഇടക്ക് നിർത്തേണ്ടിവന്നാൽ ആദ്ധ്യം മുതൽ ആരംഭിക്കണം

★- അഗ്നി കുണ്ഠം ജ്വലിപ്പിച്ച് അതിൽ എള്ള് തുടങ്ങിയ മറ്റ് ധാന്യങ്ങൾ അർപ്പിച്ച് പാരായണം ചെയ്യുന്നത് ഉത്തമം ആണ്. അതുപോലെ പായസം അഗ്നിയിൽ സമർപ്പിച്ച് പാരായണം ചെയ്യുന്നത് മോക്ഷം ഉണ്ടാകും

★- രാഗവിസ്താരത്തോട് കൂടി സംഗീതാത്മകമായി പാരായണം ചെയ്യാൻ പാടുള്ളതല്ല. ക്ഷേത്രങ്ങളിൽ രാഗവിസ്താരത്തോട് കൂടി പാരായണം ചെയ്യാറുണ്ട് അങ്ങനെ പാരായണം ചെയ്യാൻ പാടുള്ളതല്ല എന്ന് പറയപ്പെടുന്നു 

★- ദേവീ മാഹാത്മ്യത്തിലുള്ളത് മന്ത്രങ്ങൾ ആണ് അതിനാൽ മന്ത്രങ്ങൾ നീട്ടിയോ കുറുക്കിയോ ഉച്ചരിക്കാൻ പാടില്ല. മൃത്യുജയ മന്ത്രത്തിന്റെ ഭലസിധി തരുന്ന മന്ത്രം ഉണ്ട് ദേവീ മാഹാത്മ്യത്തിലേ ഈ മന്ത്രം ആയുർ ആരോഗ്യം, ശരീര പുഷ്ടി എന്നിവ നൽകുന്നതാണ്

★- പാരായണം ചെയ്യുമ്പോൾ തലകുലുക്കുക മറ്റ് ചേഷ്ടകൾ കാണിക്കുക എന്നിവ പാടില്ല. തുടയും പാദവും ഉറപ്പിച്ച് വേണം പാരായണം ചെയ്യാൻ. പാരായണത്തിന് ഇടയിൽ ചൊറിയുക, മുന്നോട്ട് ആയുക, പിന്നോട്ട് ആയുക, താളം പിടിക്കുക ഇതോന്നും ചെയ്യുവാൻ പാടില്ല. ജപിക്കുന്നതിന് വേണ്ടി എങ്ങനെ ഇരിക്കുന്നുവോ അങ്ങനെയിരുന്ന് പാരായണത്തിൽ മാത്രം സ്രദ്ധിച്ച് മുൻപിലെ പീഠത്തിൽ ജഗത് ജനനി ഉപവിഷ്ട ആയിരിക്കുന്നൂ എന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം. അലറി വിളിച്ചുകൊണ്ട് പാരായണം ചെയ്യാതിരിക്കുക.

★- ഒരു ദിവസം കൊണ്ട് പാരായണം ചെയ്ത് സമർപ്പിക്കുന്നത് ഉത്തമം ആണ്. തുടർച്ചയായി പാരായണം ചെയ്യാൻ ലൗകീക ജീവിതത്തിൽ സാധ്യമല്ല അതിനാൽ മൂന്ന് ദിങ്ങൾ കൊണ്ട് പാരായണം ചെയ്തു സമർപ്പിക്കാവുന്നതാണ്

★- ആദ്യ ദിനം ഒന്നാം അദ്ധ്യായവും, രണ്ടാം ദിനം രണ്ട് മുതൽ നാല് വരെയുള്ള അദ്ധ്യായവും, മൂന്നാം ദിനം അഞ്ച് മുതൽ പതിനഞ്ചു വരെയുള്ള അദ്ധ്യായവും പാരായണം ചെയ്ത് സമർപ്പിക്കാവുന്നതാണ്

★- ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുകയും ആവാം. നവരാത്രി കാലത്ത് ഒൻപത് ദിവസം കൊണ്ട് പാരായണം ചെയ്യാവുന്നതുമാണ് അമ്മേ ജഗത് ജനനി സർവ്വവും അവിടുത്തെ ത്രിപാദത്തിൽ സമർപ്പിക്കുന്നൂ
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment