Friday, June 11, 2021

ഹരിനാമ൦ ഭാഗം :- 17

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 17    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഈവന്നമോഹമകലെപ്പോവതിന്നു പുന- 
രീവണ്ണമുള്ളാരുപദേശങ്ങളില്ലുലകിൽ 
ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു- 
നാമങ്ങളൊന്നൊഴികെ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
മനുഷ്യർക്കു മായാസംബന്ധമായ മോഹം പുത്രമിത്രകളത്രാദികൾ , ധനധാന്യാദികൾ , ഗൃഹങ്ങൾ , പശുക്കൾ ഇവകളിലാകുന്നു . ഞാനെന്നും എന്റേതെന്നും ഉള്ള മഹാമോഹം വർദ്ധിച്ചിരിക്കുന്നു . അങ്ങനെയുള്ള മോഹം തീരണമെങ്കിൽ അതിനു വലുതായ ഒരു ഉപദേശം ഉണ്ട് . അതെന്തെന്നാൽ കൃഷ്ണ ഹരേ ! രാമ ! നാരായണ ! എന്നിങ്ങനെയുള്ള ഭഗവാന്റെ തിരുനാമങ്ങളെ എപ്പോഴും ജപിക്കണം . എന്നാൽ ഭഗവന്നാമസങ്കീർത്തനം കൊണ്ടല്ലാതെ സംസാരമോഹം തീരുവാൻ വേറെ ഉപദേശം ഇല്ല . അതിനാൽ എപ്പോഴും ഭഗവന്നാമസങ്കീർത്തനം ചെയ്വാൻ ഇടവരുത്തണേ നാരായണ ! അതിനായി ഞാൻ വന്ദിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment