Friday, June 11, 2021

ഹരിനാമ൦ ഭാഗം :- 16

⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 16    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു- 
മർക്കേന്ദു വഹ്നികളൊടൊപ്പം ത്രിമൂർത്തികളും 
അഗ്രേവിരാട് പുരുഷ ! നിന്മൂലമക്ഷരവു- 
മോർക്കായ് വരേണമിഹ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഇക്കാണപ്പെട്ട സകല ലോകങ്ങളും ഇന്ദ്രൻ , അഗ്നി , യമൻ , നിര്യതി , വരുണൻ, വായു , കുബേരൻ , ഈശാനൻ ഇങ്ങനെ അഷ്ടദിക് പാലകർ മുതലായ മുപ്പത്തുമുക്കോടി ദേവകളും , ആദിത്യൻ ,  ചന്ദ്രൻ , യാഗാഗ്നികൾ ഇവകളും ഗാർഹപത്യം , ആഹവനീയം , ദക്ഷിണാഗ്നി ഇവകളും ഇവരോടുകൂടി ബ്രഹ്മൻ , വിഷ്ണു , രുദ്രൻ ഇവരും അല്ലയോ വിരാൾപുരുഷ ! നിനക്കു മൂലമായ ഓങ്കാരവും എന്റെ ധ്യാനത്തിൽ വരണം . വിരാട്പുരുഷനെന്നാൽ പതിന്നാലുലോകവും നിറഞ്ഞതായ ഒരു സ്വരൂപമാണ് . അതെങ്ങനെയെന്നാൽ പാതാളലോകം തൃക്കാൽകൾ , പുറവടി രസാതലം , കണങ്കാൽ മഹാതലലോകം , മുട്ടിനുതാഴെ തലാതലം , മുട്ട് സുതലലോകം , തുടകൾ വിതലലോകവും അതലലോകവും , പൃഷ്ഠം ഭൂലോകം , പൊക്കിൾ ഭുവർലോകം , മാർവ്വിടം സ്വർഗ്ഗലോകം , കഴുത്ത് മഹർലോകം , മുഖം ജനലോകം , നെറ്റി തപോലോകം തല സത്യലോകം ഭഗവാന്റെ ഉച്ചി വേദങ്ങൾ , തലമുടി മേഘങ്ങൾ ,  പുരികങ്ങൾ ബ്രഹ്മാവിന്റെ സ്ഥാനം ,  കർണ്ണരോമങ്ങൾ പകലും രാത്രിയും , കണ്ണ് ആദിത്യൻ , കണ്ണോട്ടം ലോകങ്ങളുടെ സൃഷ്ടി , കാതുകൾ ദിക്കുകൾ , മൂക്ക് അശ്വനീദേവകൾ , മേൽച്ചുണ്ട് ആഗ്രഹം , ചുണ്ട് ലജ്ജ , പല്ലുകൾ നക്ഷത്രങ്ങൾ , ദംഷ്ട്ര യമൻ , പുഞ്ചിരി മായയുടെ വിളയാട്ടം , ശ്വാസം കാറ്റ് , നാക്ക് വെള്ളം , വാക്കുകൾ പക്ഷികൾ , വായ് സിദ്ധവിദ്യാധരന്മാർ മുതലായവർ , മുഖം അഗ്നി , കൈകൾ ദേവകൾക്കു അധിപന്മാരായ ഇന്ദ്രാദികൾ , മൂലം ധർമ്മം , പൃഷ്ഠം അധർമ്മം , മനസ്സ് ചന്ദ്രൻ , ഹൃദയം സത്വാദിഗുണങ്ങൾ , വയറ് സമുദ്രം , വസ്ത്രം രണ്ടു സന്ധ്യകൾ , പ്രജാപതിയും ബ്രഹ്മാവും വൃഷണങ്ങൾ , മിത്രൻ പിൻചന്തി , മൃഗക്കൂട്ടങ്ങൾ കാൽനഖങ്ങൾ , ആന കുതിര ഒട്ടകം മുതലായവ നടപ്പുകാലം , മുഖം ബ്രാഹ്മണൻ , കൈ ക്ഷത്രിയൻ , തുട വൈശ്യൻ , കാൽ ശൂദ്രൻ , വീര്യം ക്രിയാദികൾ , എല്ലുകൾ മലകൾ , നാഡികൾ നദികൾ , രോമങ്ങൾ മരങ്ങൾ ഇങ്ങനെയുള്ള വിരാട് പുരുഷന്റെ ധ്യാനം മുൻവിവരിച്ച ഇന്ദ്രാദികൾ മുതലായവകളാൽ സകലവും ഈശ്വരമയമെന്ന് എന്റെ മനസ്സിൽ തോന്നുവാനായി നാരായണ ! നിന്നെ നമസ്കരിക്കുന്നു


നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment