Sunday, June 6, 2021

ത്രൈയംബകമന്ത്രം

⚜ത്രൈയംബകമന്ത്രം / ധ്യാനം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്

★ ശനിയുടെ ദോഷാധിക്യം കൂടുമ്പോള്‍, ദശാപഹാരകാലം പിഴച്ചുനില്‍ക്കുമ്പോള്‍, അത്യധികമായ രോഗങ്ങള്‍ സംഭവിക്കുമ്പോള്‍ അങ്ങനെ പലവിധ ദുരിതങ്ങള്‍ക്കും ത്രയംബകമന്ത്രം അഥവാ മൃത്യുഞ്ജയമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ഹോമം മുതലായവ നമ്മള്‍ ചെയ്യാറുണ്ട്

★ മഹാദേവപ്രീതിക്കായി അനുഷ്ഠിക്കുന്ന ത്ര്യംബകമന്ത്രത്തെയും ഫലസിദ്ധിയേയും കുറിച്ച് വിവരിക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️


ത്ര്യംബകമന്ത്രത്തെക്കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും.ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്. ശനിയുടെ ദോഷാധിക്യം കൂടുമ്പോള്‍, ദശാപഹാരകാലം പിഴച്ചുനില്‍ക്കുമ്പോള്‍, അത്യധികമായ രോഗങ്ങള്‍ സംഭവിക്കുമ്പോള്‍ അങ്ങനെ പലവിധ ദുരിതങ്ങള്‍ക്കും ത്രയംബകമന്ത്രം അഥവാ മൃത്യുഞ്ജയമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ഹോമം മുതലായവ നമ്മള്‍ ചെയ്യാറുണ്ട്. മഹാദേവപ്രീതിക്കായി അനുഷ്ഠിക്കുന്ന ത്ര്യംബകമന്ത്രത്തെയും ഫലസിദ്ധിയേയും കുറിച്ച് ഒന്ന് നോക്കാം 

ത്രൈയംബക മന്ത്രം

ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്

ഋഷി - വസിഷ്ഠ:
ച്ഛന്ദസ്സ് - അനുഷ്ടുപ്പ്
ദേവത - പാര്‍വ്വതീപതി ത്ര്യംബകരുദ്രോ ദേവത.

വാക്യം അര്‍ത്ഥം

ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ ( വെള്ളരി എന്നും പാഠാന്തരം)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്

സാരാംശം

മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു. ജന്മ കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു പോകുന്നുവല്ലോ. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ത്രൈയംബക ധ്യാനം

ഹസ്താഭ്യാം കലശദ്വയാമൃതരസൈരാപ്ലാവയന്തം ശിരോ
ദ്വാഭ്യാം തൗ ദധതം മൃഗാക്ഷവലയോദ്വാഭ്യാം വഹന്തം പരം
അങ്കന്യസ്തകരദ്വയാമൃതഘടം കൈലാസകാന്തം ശിവം
സ്വച്ഛാംഭോജഗതം നവേന്ദുമുകുടം ദേവം ത്രിനേത്രം ഭജേ 

അര്‍ത്ഥം

രണ്ടുകൈകളില്‍ വെള്ളം നിറച്ച കുംഭങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മറ്റ് രണ്ട് കൈകള്‍ കൊണ്ട് ആ കുംഭങ്ങളില്‍ നിന്നും വെള്ളമെടുത്ത് സ്വന്തം ശിരസ്സില്‍ നനച്ചും പിന്നെ കൈകളില്‍ ഓരോ ജലപൂര്‍ണ്ണകുംഭമെടുത്ത് മടിയില്‍ വെച്ചും അനന്തരം രണ്ടുകൈകളില്‍ രുദ്രാക്ഷമാലയേയും മാനിനേയും ധരിച്ചും സ്വശിരസ്സിലുള്ള ചന്ദ്രനില്‍ നിന്ന് സ്രവിക്കുന്ന അമൃതരസത്തില്‍ ആറാടിക്കൊണ്ടും ശ്രീപാര്‍വ്വതിയോടുകൂടി താമരപ്പൂവില്‍ ഇരിക്കുന്ന മുക്കണ്ണനായ മൃത്യുഞ്ജയമൂര്‍ത്തിയെ ഞാന്‍ ഭജിക്കുന്നു
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment