Friday, June 25, 2021

രാധാറാണിയോട് കൂടിയ കണ്ണൻ

⚜രാധാറാണിയോട് കൂടിയ കണ്ണൻ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്

★ ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും

★ കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ പുഷ്പങ്ങൾ വയ്ക്കാം. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്..

കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതിന് പുറമെ രാധാ റാണി വിഗ്രഹം കൂടി പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണം. ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും. ശ്രീകൃഷ്ണ വിഗ്രത്തിനൊപ്പം തന്നെ ഓടക്കുഴലും വാങ്ങി പൂജാമുറിയില്‍ വയ്ക്കുക.

ജീവിതത്തിലെ വെല്ലുവിളികളെയാണ് താമര പ്രതിനിധാനം ചെയ്യുന്നത്. താമര ചെളിവെള്ളത്തിലാണ് വളരുന്നതെങ്കിലും എപ്പോഴും നിര്‍മ്മലവും സൗരഭ്യമുള്ളതുമായി നിലനില്‍ക്കും. താമര സ്ഥിരത നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ പൂജാമുറിയില്‍ താമര വയ്ക്കുന്നത് നല്ലതാണ്. ഓരോ ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കാന്‍ മറക്കരുത്. രാധാറാണിയ്ക്ക് നേരിട്ട് തുളസിയിലകള്‍ അര്‍പ്പിക്കരുത് , പകരം കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ തുളസിയിലകള്‍ വയ്ക്കുക.

രാധാറാണി വീട്ടിലുണ്ടെങ്കില്‍,ജീവിതത്തില്‍ ബാഹ്യമായും ആന്തരികമായും വൃത്തിയും ശുദ്ധിയും പാലിക്കാന്‍ ശ്രദ്ധിക്കണം. രാധയെയും കൃഷ്ണനെയും സ്വീകരിക്കുന്നതിന് മനസും ശരീരവും ആത്മാവും വൃത്തിയായി സൂക്ഷിക്കണം. ദ്വാദശാക്ഷര ഗോപാല മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment