Friday, June 25, 2021

നവഗ്രഹങ്ങളും അവയുടെ പുഷ്പങ്ങളും

 ⚜നവഗ്രഹങ്ങളും അവയുടെ പുഷ്പങ്ങളും⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ നവഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ്‌ ഭാരതിയ ജ്യോതിഷം പറയുന്നത്

★ ദേവതകളെ മനുഷ്യന്‍ ആരാധിക്കുന്ന ഒരു സമ്പ്രദായമാണ്‌ പുഷ്‌പ സമര്‍പ്പണം. ഈ അര്‍പ്പിക്കപ്പെടുന്ന പൂവിലൂടെ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു എന്നാണ്‌ പുഷ്‌പാര്‍പ്പണത്തിന്‍റെ വിശ്വാസം

★ നവഗ്രഹങ്ങള്‍ക്ക്‌ മാലയും പൂക്കളും നല്‌കി ആരാധിക്കുന്നത്‌ ഭക്തര്‍ക്ക്‌ മനശാന്തി നേടാനുള്ള പ്രവൃത്തിയാണ്‌. ഓരോ ഗ്രഹത്തിനും സമര്‍പ്പിക്കേണ്ട പൂക്കള്‍ ഓരോ തരമാണ്‌. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നവഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ്‌ ഭാരതിയ ജ്യോതിഷം വിശ്വസിക്കുന്നു. അവനവന്‍റെ നാളുകളോട്‌ ആനൂകൂല്യം പൂലര്‍ത്തേണ്ട ഗ്രഹങ്ങളെ ആരാധനയിലൂടെ സന്തോഷിപ്പിക്കുകയാണ്‌ വേണ്ടത്‌. ദേവതകളെ മനുഷ്യന്‍ ആരാധിക്കുന്ന ഒരു സമ്പ്രദായമാണ്‌ പുഷ്‌പ സമര്‍പ്പണം. ഈ അര്‍പ്പിക്കപ്പെടുന്ന പൂവിലൂടെ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു എന്നാണ്‌ പുഷ്‌പാര്‍പ്പണത്തിന്‍റെ വിശ്വാസം. നിറം, മണം, വലിപ്പം, ഭംഗി, ഔഷധഗുണം ഇങ്ങനെ പല കാര്യങ്ങള്‍ കൊണ്ടു പുഷ്പാര്‍ച്ചനയും പൂമാല ചാര്‍ത്തലും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു.നവഗ്രഹങ്ങള്‍ക്ക്‌ മാലയും പൂക്കളും നല്‌കി ആരാധിക്കുന്നത്‌ ഭക്തര്‍ക്ക്‌ മനശാന്തി നേടാനുള്ള പ്രവൃത്തിയാണ്‌. ഓരോ ഗ്രഹത്തിനും സമര്‍പ്പിക്കേണ്ട പൂക്കള്‍ ഓരോ തരമാണ്‌.നവഗ്രഹങ്ങള്‍ക്ക് മാലയും പൂക്കളും സമര്‍പ്പിക്കുന്നത് ഭക്തര്‍ക്ക് മന:സുഖവും സന്തോഷവും ലഭ്യമാക്കുന്നു.

1) ശനി - നീലശംഖുപുഷ്പം, നീലച്ചെമ്പരത്തി, കരിങ്കൂവളമാല

2) സൂര്യന്‍ - ചെന്താമര ,ചെമ്പരത്തി, ചുവന്ന തെറ്റി ,കൂവളത്തിലമാല

3) ശുക്രന്‍ - നന്ത്യാര്‍വട്ടം ,വെള്ള ശംഖുപുഷ്പം ,മുല്ലമാല

4) ചന്ദ്രന്‍ - മുല്ല ,നന്ത്യാര്‍വട്ടം, മന്ദാരം, വെള്ളത്താമരമാല

5) വ്യാഴം - മന്ദാരം ,അരളി ,ചെമ്പകപ്പൂമാല

6) ബുധന്‍ - പച്ചനിറമുള്ള പൂക്കള്‍ ,തുളസിമാല

7) ചൊവ്വ - ചുവന്ന താമര, ചെമ്പരത്തിമാല

8) കേതു - ചുവന്നതാമര , ചെമ്പരത്തി , തെറ്റിപ്പൂമാല

9) രാഹു - കരുങ്കൂവളം , നീലച്ചെമ്പരത്തി, കൂവളമാല

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment