Sunday, June 6, 2021

ഗുരു പുലിപ്പാണി സിദ്ധർ

⚜ഗുരു പുലിപ്പാണി സിദ്ധർ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ദ്വാപരയുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഗുരു ഭോഗർ നാഥർ പഴനിയിലെത്തിയതെന്ന് പറയപ്പെടുന്നു. പഴനിയിൽ വെച്ച് ഗുരു ഭോഗർ നാഥരുടെ ശിഷ്യനായതാണ് ഗുരു പുലിപ്പാണി സിദ്ധർ

★ പുലിയുടെ പുറത്തു സഞ്ചരിക്കുന്നത് കൊണ്ട് ഗുരു ഭോഗർ തന്റെ വിശ്വസ്ത ശിഷ്യന് നൽകിയ പേരാണ് പുലിപ്പാണി എന്നത്

★ മലമുകളിലുള്ള ദണ്ഡായുധസ്വാമി ക്ഷേത്രത്തിൽ ആരാധനക്കായി അടിവാരത്തിലുള്ള ഷണ്മുഖനദിയിൽ നിന്ന് നിത്യവും ജലം കൊണ്ടുവരാൻ ഗുരു ഭോഗർ ശിഷ്യൻ പുലിപ്പാണിയെ ഏൽപ്പിച്ചിരുന്നു,പുലിപ്പാണി തന്റെ കഴിവ് കൊണ്ട് നിത്യവും വേറെ പാത്രത്തെ ഉപയോഗിക്കാതെ ജലത്തെ തന്നെ  പാത്രമാക്കി രൂപപ്പെടുത്തി അതിലായിരുന്നു വെള്ളം കൊണ്ടു വരുക 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പതിനെട്ടു സിദ്ധർകളിൽ ഒരാളാണ് ഗുരു പുലിപ്പാണി സിദ്ധർ. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഇന്റർനെറ്റിലും മറ്റും തിരഞ്ഞപ്പോൾ ആരും പരസ്യപ്പെടുത്തി കണ്ടിട്ടില്ല. ഇന്ന് അവരെ പറ്റി നിങ്ങളോട് സംസാരിക്കാമെന്ന് കരുതുന്നു.

ദ്വാപരയുഗത്തിന്റെ അവസാന കാലഘട്ടത്തിലാണ് ഗുരു ഭോഗർ നാഥർ പഴനിയിലെത്തിയതെന്ന് പറയപ്പെടുന്നു. പഴനിയിൽ വെച്ച് ഗുരു ഭോഗർ നാഥരുടെ ശിഷ്യനായതാണ് ഗുരു പുലിപ്പാണി സിദ്ധർ. പൂർവ്വാശ്രമത്തിലെ പേര് നിനതി മുതലിയാർ എന്നായിരുന്നു. തമിഴ് പൂരട്ടാശി മാസത്തിൽ ചോതി നക്ഷത്രം നാലാം പാദത്തിലാണ് ജനനം. ഭോഗർ സിദ്ധരുടെ ശിഷ്യനായ ശിവലിംഗദേവ ഉദൈയാർ ആണ് തന്റെ ശിഷ്യനായ നിനതി മുതലിയാരെ ഗുരു ഭോഗർ സമക്ഷം കൊണ്ടുവരുന്നത്. പുലിയുടെ പുറത്തു സഞ്ചരിക്കുന്നത് കൊണ്ട് ഗുരു ഭോഗർ തന്റെ വിശ്വസ്ത ശിഷ്യന് നൽകിയ പേരാണ് പുലിപ്പാണി എന്നത്.

പുലിപ്പാണി സിദ്ധർക്ക് പാത്തിര സ്വാമികൾ എന്നും ഒരു പേരുണ്ട്. ആ പേര് ലഭിക്കാൻ കാരണം, മലമുകളിലുള്ള ദണ്ഡായുധസ്വാമി ക്ഷേത്രത്തിൽ ആരാധനക്കായി അടിവാരത്തിലുള്ള ഷണ്മുഖനദിയിൽ നിന്ന് നിത്യവും ജലം കൊണ്ടുവരാൻ ഗുരു ഭോഗർ ശിഷ്യൻ പുലിപ്പാണിയെ ഏൽപ്പിച്ചിരുന്നു. പുലിപ്പാണി തന്റെ കഴിവ് കൊണ്ട് നിത്യവും വേറെ പാത്രത്തെ ഉപയോഗിക്കാതെ ജലത്തെ തന്നെ  പാത്രമാക്കി രൂപപ്പെടുത്തി അതിലായിരുന്നു വെള്ളം കൊണ്ടു വരുക. അങ്ങനെ ജനങ്ങൾ പുലിപ്പാണി സിദ്ധരെ പാത്തിരസ്വാമിയെന്നും വിളിക്കാൻ തുടങ്ങി.

ഗുരു പുലിപ്പാണി സിദ്ധർ - 2

ഗുരു പുലിപ്പാണി സിദ്ധരുടെ ഗുരു പരമ്പര.

★സിദ്ധമാർഗ്ഗത്തിൽ ഗുരു പുലിപ്പാണി സിദ്ധരുടെ ഗുരു, ഗുരു ഭോഗർ നാഥരാണ്.

★ഗുരു ഭോഗർ നാഥർക്ക് സിദ്ധമാർഗ്ഗത്തിൽ ദീക്ഷ കൊടുത്തത് ഗുരു കാലാംഗി നാഥരാണ്.

★ഗുരു കാലാംഗി നാഥരുടെ ഗുരു, ഗുരു ബ്രഹ്മമുനിയാണ്.

★ഗുരു ബ്രഹ്മമുനിയുടെ ഗുരുനാഥൻ ഗുരു നന്ദിദേവരാണ്.

ഗുരു പുലിപ്പാണി സിദ്ധർ എഴുതിയതിൽ ഇപ്പോൾ ലഭ്യമായ പുസ്തകങ്ങൾ.
1. പുലിപ്പാണി വൈദ്യം 500.
2. പുലിപ്പാണി ജ്യോതിടം 300.
3. പുലിപ്പാണി ജാലം 325.
4. പുലിപ്പാണി വൈദ്യസൂത്രം 200.
5. പുലിപ്പാണി പൂജാവിധി.
6. പുലിപ്പാണി ഷണ്മുഖ പൂജാവിധി.
7. പുലിപ്പാണി തമിഴ് വിദ്യ.
8. പുലിപ്പാണി സൂത്രജ്ഞാനം.
9. പുലിപ്പാണി സൂത്രം.

ഗുരു പുലിപ്പാണി സിദ്ധർ - 3
പതിനെട്ടു സിദ്ധർകളിൽ ഗുരു പുലിപ്പാണിയെ കൂടാതെ പലഘട്ടങ്ങളിലായി ഗുരു കൊങ്കണവർ, ഗുരു കരുവൂരാർ, ഗുരു ചട്ടമുനി, ഗുരു ഗോരക്കനാഥർ എന്നിവരും ഗുരു ഭോഗർനാഥരുടെ ശിഷ്യരായി ഇരുന്നിട്ടുണ്ട്. എന്നാൽ ഗുരു ഭോഗർനാഥരുടെ കൂടെ പഴനിയിൽ എന്നും ഇരുന്ന ശിഷ്യൻ പുലിപ്പാണിയാണ്. അതിനാൽ പ്രിയശിഷ്യനായ പുലിപ്പാണിയെ ആണ് ഗുരു ഭോഗനാഥർ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിന്റെ ആരാധനചുമതല ഏൽപ്പിച്ചത്. ഈ ആവശ്യത്തിലേക്കായി പുലിപ്പാണിയോട് വിവാഹം കഴിക്കാൻ ഗുരു ഭോഗർ ആവശ്യപ്പെട്ടു. കല്യാണം കഴിക്കാൻ പുലിപ്പാണിക്ക് താല്പര്യമില്ലായിരുന്നു. എന്നാൽ നീയും നിന്റെ സന്തതിപരമ്പരകളും ആണ് ക്ഷേത്രത്തിന്റെ ആരാധന ചുമതല ഏറ്റെടുക്കേണ്ടതെന്നും ഗൃഹസ്ഥാശ്രമം സിദ്ധമാർഗ്ഗത്തിന് തടസ്സമല്ലെന്നും ഗുരു ഭോഗർ ശിഷ്യനെ ഉപദേശിച്ചു. കൂടാതെ പുത്രൻ ഉണ്ടായി അവനു 16വയസ്സാവുമ്പോൾ ഉത്തരവാദിത്തം അവനെ ഏൽപ്പിച്ചു സമാധിയിലേക്ക് പ്രവേശിക്കാമെന്നും ഉപദേശിച്ചു. അങ്ങനെ പുലിപ്പാണി സിദ്ധർ വിവാഹം കഴിച്ചു ഗൃഹസ്ഥാശ്രമിയായി. വിവാഹം കഴിക്കുമ്പോൾ അവർക്ക് 205വയസ്സായിരുന്നു.

ഗുരു പുലിപ്പാണി സിദ്ധർ പഴനിമലയടിവാരത്തിൽ പടികൾക്കടുത്തായുള്ള പുലിപ്പാണി ആശ്രമത്തിലാണ് ജീവസമാധിയിൽ ഇരിക്കുന്നത്.
അവരുടെ മകൻ കാരണ പുലിപ്പാണി 1100വർഷം ജീവിച്ചതിന് ശേഷം സമാധിയിൽ പ്രവേശിച്ചു.
അവരുടെ മകൻ കുമാര സ്വാമി പുലിപ്പാണി 1000വർഷം ജീവിച്ചതിന് ശേഷം സമാധിയിൽ പ്രവേശിച്ചു.
അവരുടെ മകൻ വേൽ ഈശ്വര പുലിപ്പാണി.
അവരുടെ മകൻ ആറുമുഖ പുലിപ്പാണി.
അവരുടെ മകൻ ഹരികൃഷ്ണ പുലിപ്പാണി.
അവരുടെ മകൻ പളനിയപ്പ പുലിപ്പാണി.
പളനിയപ്പ പുലിപ്പാണിക്ക് ബാലഗുരുനാഥ പുലിപ്പാണി എന്നും ബോഗനാഥർ പുലിപ്പാണി എന്ന് രണ്ട് ആൺ മക്കൾ ഉണ്ടായതിൽ ബാലഗുരുനാഥ പുലിപ്പാണി വിവാഹം കഴിക്കാതെ 22വയസ്സിൽ മരണപ്പെട്ടു പോയതുകൊണ്ട് അധികാരം ഇളയവൻ ബോഗനാഥർ പുലിപ്പാണിയിൽ വന്നുചേർന്നു.
അവരുടെ മകൻ പളനിയപ്പ പുലിപ്പാണി.
അവരുടെ മകനായ ശിവാനന്ദ പുലിപ്പാണിയാണ് പുലിപ്പാണി മഠത്തിന്റെ ഇപ്പോഴത്തെ അധിപതി.

പുലിപ്പാണി ആശ്രമത്തിൽ ഇവരുടെയെല്ലാം സമാധികൾ സ്ഥിതി ചെയ്യുന്നുണ്ട്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment