⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ഭാഗം :- 13
▬▬▬▬▬▬
ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
മൽ പ്രാണനും പരനുമൊന്നെന്നുറപ്പവനു
തൽ പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്നാദിയിൽ പലതുകണ്ടാലുണർന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരിനാരായണായ നമഃ
വിവരണം
🎀🎀♾️♾️⭐♾️♾️🎀🎀
ഞാനും പരബ്രഹ്മവും ഒന്നുതന്നെ , വേറെയില്ല എന്നുറയ്ക്കുന്ന മനുഷ്യന് രണ്ടെന്നു ഭാവിക്കുന്നതായ മനുഷ്യന്റെ പ്രാണനും ദേഹവും അനിത്യമാണെന്നും അതു നശിക്കുന്നതാണെന്നും ഗ്രഹിക്കാം . പുത്രമിതകളത്രാദികളും ധനധാന്യാദികളും സ്വപ്നാവസ്ഥയിൽ ക ണുന്നതൊക്കെയും ഉണരുന്ന സമയം എങ്ങനെ ഇല്ലാതാകുന്നു ; അതിൻവണ്ണം നശിച്ചു പോകുന്നതാണ് . അതിനാൽ ഇക്കാണായ ലോകങ്ങളും പുത്രമിത്രകളത്രധനധാന്യാദികളും ഗൃഹങ്ങൾ പശുക്കൾ മുതലായവകളും നശ്വരമെന്നും ബ്രഹ്മം മാത്രം സത്യമെന്നും അതു താനാകുന്നു എന്നും ഉറപ്പാൻ സംഗതി വരുത്തണേ നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു . ഹരിനാമ കീർത്തനമെന്നുള്ള ശീൽ മുതൽ മൽപ്രാണൻ എന്നുള്ള ശീൽവരെ -ഹരി: ശ്രീ ഗണപതയേ നമഃ- എന്നാകുന്നു . അതിന് അർത്ഥം ഹരിഃ എന്ന സംഖ്യ ഇരുപത്തെട്ട് . ശ്രീ എന്ന് രണ്ട് . ഗ എന്നു മൂന്ന് . ണ എന്ന് അഞ്ച് . പ എന്നു ഒന്ന് . ത എന്ന് ആറ് . യേ എന്ന് ഒന്ന് , ന എന്നതു ശൂന്യം മഃ എന്നതു അഞ്ച് , ആകെ അമ്പത്തൊന്ന് . അതിനാൽ ഈ ഹരിനാമകീർത്തനം അമ്പത്തൊന്നക്ഷരത്തിൽ ഓരോ അക്ഷരംകൊണ്ട് ഓരോ ശീലുകൾ ഉണ്ടാക്കാൻ ഭാവിക്കുന്നു എന്ന് അർത്ഥമാകുന്നു . ഹരിനാമകീർത്തനം എന്ന ശീൽ മുതൽ മൽപ്രാണൻ എന്ന ശീൽവരെയുള്ള അർത്ഥത്താൽ സരസ്വതിയുടെ വന്ദനവും ഉൾപ്പെട്ടിരിക്കുന്നു . എങ്ങനെ എന്നാൽ “ അകചടതപയാദ്യൈ: സപ്തഭിർവർണ്ണവർഗ്ഗൈ വിരചിതമുഖപത്മാ പാദമദ്ധ്യാഹഹൃല്കാസകല ജഗധീശാ ശാശ്വതാവിശ്വയോനിർ വിതരതുപരിശു ദ്ധിം ചേതസാശാരദാവ്യാൽ ” എന്നു ആചാര്യ സ്വാമികൾ പ്രപഞ്ചസാരം ഗ്രന്ഥത്തിൽ ആദ്യം വന്ദിച്ചിരിക്കുന്നു . അതിനാൽ സരസ്വതിയുടെ അംഗം അക്ഷരസ്വരൂപമാണ് . അതിനെ വിവരിക്കുന്നു . അ തല . ആ മുഖം . ഇ വലത്തേക്കണ്ണ് . ഈ ഇടത്തേക്കണ്ണ് . ഉ വലത്തെച്ചെവി . ഈ ഇടത്തെച്ചെവി ഋ വലത്തേമുക്ക് . ഋ ഇടത്തെമുക്ക് . നു ( ലു ) വലത്തേക്കവിൾ . നു ( ലു ) ഇടത്തേക്കവിൾ . ഏ മുകളി ലത്തെ ചുണ്ട് . ഐ താഴത്തെച്ചുണ്ട് . ഓ മുക്കിനുതാഴെ . ഔ താടിക്കു മുകളിൽ . അം തല . അഃ വായ് . ക വലത്തേകയുടെ ഭുജം . ഖ വലത്തേമുട്ട് . ഗ വലത്തേമണിക്കെട്ട് . ഘ വിരലുകളുടെ താഴത്ത് . ങ വിരലുകളുടെ അറ്റം . ച ഇടത്തേ കൈയുടെ ഭുജം . ഛ മുട്ട് . ജ മണിക്കെട്ട് . ഝ വിരലുകളുടെ താഴത്ത് . ഞ വിരലുകളുടെ അറ്റം . ട വലത്തേത്തുടയുടെ മുകൾ . ഠ വലത്തെ മുട്ട് . ഡ കാൽമണിക്കെട്ട് . ഢ വിരലുകളുടെ ചുവട് . ണ വിരലുകളുടെ അറ്റം . ത ഇടത്തേതുടയുടെ മുകൾ . ഥ ഇടത്തെ മുട്ട് . ദ മണിക്കെട്ട് . ധ വിരലുകളുടെ താഴത്ത് ന വിരലുകളുടെ അറ്റം . പ വലത്തെ പള്ള . ഫ ഇടത്തേ പള്ള ബ . പൃഷ്ഠഭാഗം . ഭ പൊക്കിൾ . യ വയർ . ര ഹ്യദയം . ല കഴുത്തു കുഴി . വ വലത്തേക്കെഴുത്ത് . ശ ഇടത്തേക്കഴുത്ത് . ഷ വലത്തേക്കെ മുഴുവനും . സ ഇടത്തേക്കൈ മുഴുവനും . ഹ വലത്തേക്കാൽ മുഴുവനും ള ഇടത്തേക്കാൽ മുഴുവനും . ക്ഷ മൂലാധാരം മുതൽ നിറുകവരെ . ഇപ്രകാരം അക്ഷരസ്വരൂപയാണ് സരസ്വതി . “ വർണ്ണവിഗ്രഹേ ' എന്ന് അദ്ധ്യാത്മരാമായണത്തിലും പ്രയോഗിച്ചിരിക്കുന്നു . വർണ്ണങ്ങൾ അക്ഷരങ്ങളാകുന്നു . വിഗ്രഹം ശരീരം . അതുകൊണ്ട് സരസ്വതിയേയും വന്ദിക്കുന്നു
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
തുടരും........
✍ കൃഷ്ണശ്രീ
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന് വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ് ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ് ഭൂരിഭാഗവും.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment