Friday, June 25, 2021

വെറ്റില

 ⚜വെറ്റില ആചാരം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വെറ്റിലകൊടിയെ വളരെ പാവനമായാണ് പഴയ കാലത്ത് വീക്ഷിച്ചിരുന്നത്. വെറ്റില മുറുക്കുന്നത് ഐശ്വര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമത്രെ. നാലും കൂട്ടി  മുറുക്കുന്നതാണ് പതിവ്

★ ശുഭകാര്യങ്ങൾക്കായി ഗണപതി ഇരുത്തുമ്പോഴും,ദക്ഷിണ കൊടുക്കുമ്പോഴും,നിറപറ ഒരുക്കുമ്പോഴും എന്നു വേണ്ട ഏത് മംഗളകാര്യങ്ങൾക്കും വെറ്റിലയും പാക്കും അവിഭാജ്യ ഘടകം തന്നെ

★ അഷ്ടമംഗല്യ വസ്തുക്കളിൽ ദേവീദേവന്മാരെ ഉൾക്കൊള്ളുന്നതാണത്രേ വെറ്റില. അതിന്റെ തലയ്ക്കൽ മഹാലക്ഷ്മിയും, മദ്ധ്യത്തിൽ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്പം 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

വെറ്റിലകൊടിയെ വളരെ പാവനമായാണ് പഴയ കാലത്ത് വീക്ഷിച്ചിരുന്നത്. വെറ്റില മുറുക്കുന്നത് ഐശ്വര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമത്രെ. നാലും കൂട്ടി ( വെറ്റില, ചുണ്ണാമ്പ്, പാക്ക്, പുകയില) മുറുക്കുന്നതാണ് പതിവ്. പുകയില ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്  ആധുനിക ലോകം കണ്ടെത്തിയിട്ടുണ്ട്. ശുഭകാര്യങ്ങൾക്കായി ഗണപതി ഇരുത്തുമ്പോഴും,ദക്ഷിണ കൊടുക്കുമ്പോഴും,
നിറപറ ഒരുക്കുമ്പോഴും എന്നു വേണ്ട ഏത് മംഗളകാര്യങ്ങൾക്കും വെറ്റിലയും പാക്കും അവിഭാജ്യ ഘടകം തന്നെ. 


അഷ്ടമംഗല്യ വസ്തുക്കളിൽ ദേവീദേവന്മാരെ ഉൾക്കൊള്ളുന്നതാണത്രേ വെറ്റില. അതിന്റെ തലയ്ക്കൽ മഹാലക്ഷ്മിയും, മദ്ധ്യത്തിൽ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്പം. ഞെട്ടിൽ ജ്യേഷ്ഠാ ഭഗവതിയും, വലതുവശത്ത് ഭൂദേവതയും, ഇടതുവശത്ത് പാർവ്വതിയും, അന്തർഭാഗത്ത് വിഷ്ണുവും, പുറത്ത് ശിവനും, അധിവസിക്കുന്നു. കൂടാതെ ശുക്രൻ, ദേവേന്ദ്രൻ, സൂര്യൻ, കാമദേവൻ എന്നിവരേയും ശുദ്ധമായ വെറ്റില ഉൾക്കൊള്ളുന്നു എന്നാണ് വിശ്വാസം. ശുഭാവസരങ്ങളിൽ വെറ്റില ഉപയോഗിക്കുന്നതിനെ പറ്റിയും വിധിയുണ്ട്. രണ്ടായി നെടുകെ മുറിഞ്ഞ വെറ്റില, ദ്വാരമുള്ളവ, ഉണങ്ങിയവ തുടങ്ങിയത് ഉപയോഗിക്കാൻ പാടില്ല എന്നാണ് ആചാരം. ഞെട്ട് കളഞ്ഞ ശേഷം മുറുക്കാൻ എടുക്കാം. മൂക്കാത്ത തളിർവെറ്റില വേണം തിരഞ്ഞെടുക്കുവാൻ. വെറ്റില മുറുകുമ്പോൾ, ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കാൽസിയം തുടങ്ങിയവ ലഭിക്കും എന്ന് പറയപ്പെടുന്നു.


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment