Friday, June 25, 2021

ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ

 ⚜ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം

★ പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌

★ നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

ഗണപതിക്കുള്ള പ്രധാന വഴിപാടാണിത്. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകലവിഘ്നങ്ങളും ഇല്ലാതാക്കാൻ‌ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വിഘ്നങ്ങൾ മാറ്റാൻ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ്‌ ഈ കർ‌മം അനുഷ്ഠിക്കുന്നത്‌. നാളികേരം ഒരിക്കൽ‌ പൊട്ടിയില്ലെങ്കില്‍ അതു വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ്‌ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും ജോലിതടസ്സം നീങ്ങാൻ എള്ളാംകാവിലെ മഹാഗണപതിയ്ക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്.

ശബരിമല ദർ‌ശനത്തിനു പോകുമ്പോൾ‌ നെയ്‌ത്തേങ്ങ കൂടാതെ അഞ്ചു നാളികേരങ്ങൾ കൂടി അയ്യപ്പൻമാർ കരുതാറുണ്ട്. എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുൻപും ഓരോ നാളികേരം ഉടയ്ക്കും. മാളികപ്പുറത്ത് ഉരുട്ടാനായി ഒരു നാളികേരം വേണം. വിഘ്നങ്ങൾ മാറുന്നതിനായി ഞാനെന്ന ഭാവത്തെ ഉടച്ചു കളയുന്നതിന്റെ പ്രതീകമാണിത്.

ഫലപ്രാപ്തിക്കായി വെറുതെ നാളികേരമുടയ്ക്കാതെ ഗണപതിഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് വേണം നാളികേരമുടയ്ക്കാൻ.

ഗണപതി സ്തുതി

ഏക ദന്തം മഹാകായം തപ്തകാഞ്ജന സന്നിഭം, ലംഭോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭിഃപരിവേഷ്ടിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം

ചിത്ര രത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപ ധരം ദേവം വന്ദേഹം ഗണനായകം


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment