⚜കാളിയുടെ ജന്മത്തിനിടയായ കഥ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ടമായ ഒരു വരം നേടി... "ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത്" എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി
★ ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി... എല്ലാ ദുര്‍ഗുണങ്ങളു ടെയും "വിളനില"മായി മാറി ദാരികന്‍. രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു
★ പരമേശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു... ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി അസുരനെ വധിക്കാന്‍ "പതിനെട്ടായുധം" മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി "ആദികൈലാസവേതാള"ത്തെയും ലഭിച്ചു
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
കാളിയുടെ ജന്മത്തിനിടയായ കഥ ദാരികനുമായി ബന്ധപ്പെട്ട താണ്. ദാരികന്‍ മഹാക്രൂരനും ശക്തനുമായ ഒരു അസുരനായി രുന്നു. ഒരു പാടു കാലം ബ്രഹ്മാവിനെ തപസ്സുചെയ്ത് വിശിഷ്ടമായ ഒരു വരം നേടി... "ഒരു പുരുഷനും തന്നെ വധിക്കാന്‍ കഴിയരുത്" എന്നായിരുന്നു വരം. വരം ലഭിച്ച അസുരന്‍ കൂടുതല്‍ ക്രൂരനും അഹങ്കാരിയുമായി മാറി. താനാണ് ഏറ്റവും ശക്തനെന്ന് സ്വയം പ്രഖ്യാപിച്ചു... ദേവന്മാരെയും മഹാമുനിമാരെയും വേദനിപ്പിക്കാനും അപഹസിക്കാനും ദ്രോഹിക്കാനും തുടങ്ങി... എല്ലാ ദുര്‍ഗുണങ്ങളു ടെയും "വിളനില"മായി മാറി ദാരികന്‍. രക്ഷയില്ലാതായ ദേവന്മാര്‍ പരമശിവനെ അഭയം പ്രാപിച്ചു. പരമേശ്വരന്‍ തൃക്കണ്ണില്‍ നിന്നും പുതിയൊരു ശക്തിസ്വരൂപിണിയെ സൃഷ്ടിച്ചു... ചോരക്കൊതി പൂണ്ട ഭീകരമൂര്‍ത്തിയായ കാളി അസുരനെ വധിക്കാന്‍ "പതിനെട്ടായുധം" മഹാദേവനില്‍ നിന്നും വാങ്ങുന്നു. വാഹനമായി "ആദികൈലാസവേതാള"ത്തെയും ലഭിച്ചു. കാളി വേതാളത്തോട് "എന്നെയെടുപ്പാന്‍ ബലം പോരുമോ?" എന്നു ചോദിച്ചപ്പോള്‍ ”നിന്നെയും നിന്റെ "പെരുംപട"യെ ആകെയും എടുക്കാന്‍ ബലം പോരും” എന്നാണ് വേതാളം മറുപടി പറഞ്ഞത്....
പന്തീരാണ്ടായി വയറുനിറയാതെ കിടക്കുന്ന വേതാളത്തിന് ദാരികന്റെ ‘ചങ്കും കരളും’ നല്‍കാമെന്ന് കാളി വാഗ്ദാനം ചെയ്തു....വേതാളത്തിന്റെ ചുമലിലേറി ദേവി ദാരികന്റെ മാമലയിലേക്ക് നടകൊണ്ടു. "കാലകേയി"യില്‍ നിന്നും സൂത്രത്തില്‍ "കാളീമന്ത്രം" കൈവശപ്പെടുത്താന്‍ ദേവിക്ക് കഴിഞ്ഞു. ആദിത്യ ഭഗവാനും ചന്ദ്ര ഭഗവാനും മഹിഷഭഗവാനും വേതാളവും ദാരികന്റെ കോട്ടയുടെ നാലുഭാഗത്തും പടനിരത്തി. കാളിയും അസുരനുമായി പൊരിഞ്ഞ യുദ്ധം നടന്നു. ഏഴു രാവും പകലും നീണ്ടയുദ്ധം ! ഒന്നാം "മണിമാടം" കിഴിഞ്ഞ ദാരികന് ഒരാനയുടെ ബലം കുറഞ്ഞു. ഇങ്ങനെ ഏഴാം മണിമാടം കിഴിഞ്ഞ ദാരികന്റെ ബലവീര്യമെല്ലാം കുറഞ്ഞുപോയി. കാളി ദാരികന്റെ മുടിചുറ്റിപ്പിടിച്ച് ചുഴറ്റി തൃപ്പടിക്കൊരടികൊടുത്തു... ഈരേഴുലോക ങ്ങളും വിറച്ചു. ദാരികനെ എവിടെ വെച്ച് കൊല്ലണമെന്ന് കാളി ചിന്തിച്ചു.... മേല്‍ലോകത്തുവെച്ചറുത്താല്‍ നക്ഷത്രാദികളുടെ ബലം കുറയും...ഭൂമിയില്‍ വെച്ചറുത്താല്‍ ഭൂമിദേവിയുടെബലം കുറയും... ഒടുവില്‍ എട്ടാം ദിവസം "ത്രിസന്ധ്യാ"നേരത്ത് വേതാളത്തിന്റെ നാവിന്മേല്‍വെച്ച് കരം കൊണ്ട് കീറി കാളി ദാരികന്റെ രക്തം കുടിച്ചു.... പച്ചയിറച്ചി ഭൂതഗണങ്ങള്‍ക്കു നല്‍കി.... ദാരികന്റെ തല പിതാവിനു കാഴ്ചവെച്ചു.... ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി അടങ്ങിയില്ലത്രെ...പരമേശ്വരന്‍ കാളിയെ ശാന്തയാക്കാൻ ആവതു ശ്രമിച്ചെങ്കിലും "ദേവി"യുടെ "കലി"യടങ്ങിയില്ല.. കൺമുന്നിൽ കണ്ടവയെല്ലാം ചവിട്ടി മെതിച്ച് ദേവി ഉറഞ്ഞുതുളളി...സർവ്വലോകങ്ങളും ദേവിയുടെ "ഭാവ"ത്തിൽ ഭയസംഭ്രമത്തിലായി...ആരാലും എതുവിധേനയും ദേവിയെ "ശാന്ത"യാക്കാൻ കഴിയാതെ വന്നു..ഒടുവിൽ ശ്രീപരമേശ്വരൻ തന്നെ "പൈതൽ"വേഷം പൂണ്ട് ദേവിക്കു മുന്നിൽ കുറുകെ കിടന്നു... പിഞ്ചുപൈതലിനെ കണ്ടമാത്രയിൽ ദേവിയിലെ സകല "രൗദ്രത"യും മാഞ്ഞു...!!"അമ്മ"യിലെ "മാതൃത്വം" ഉണർന്നു..ആ മാതൃഭാവത്തിൽ പിഞ്ചുപൈതലിനെവാരിയെടുക്കാൻ തുനിയവേ .....സാക്ഷാൽ ശ്രീപരമേശ്വരൻ തന്നെയാണ് ആ പൈതലെന്ന തിരിച്ചറിവിൽ ദേവി വീണ്ടും "സർവംസഹ"യും "അഭീഷ്ടവരദായിനി"യുമായി മാറി...
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment