Sunday, July 18, 2021

ഹരിനാമ൦ ഭാഗം :- 27

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 27    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ 
മീതേകദാപി സുഖമില്ലെന്നുതല്പരിചു 
ചേതോവിമോഹിനി മയക്കായ്ക മായതവ 
ദേഹോഹമെന്നിവയിൽ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഔദുംബരം = അത്തിമരം . അതിന്റെ കായ്ക്കകത്തുനിറഞ്ഞു തിങ്ങിക്കിടക്കുന്നതായ പുഴുക്കൾ ഇതിലധികം ഒരു സുഖവുമില്ലെന്നു വിചാരിക്കുന്നതുപോലെ പുത്രമിത്രകളത്രാദികൾ ധനധാന്യാദികൾ ഗൃഹം പശുക്കൾ മാനാഭിമാനങ്ങൾ ഇവകളാണ് അധികം സുഖമെന്നു സകല ജഗന്മോഹിയായ നിന്റെ മഹാമായ എന്നെ തോന്നിക്കാതെയിരിക്കണം . ദുഃഖകരമായ സംസാരബന്ധം നീങ്ങുവാനും ഭഗന്മാഹാത്മ്യങ്ങളെ കഥിപ്പാനും വേണ്ടി മഹാമായ എന്നെ ബന്ധിക്കാതെയിരിക്കണേ നാരായണ ! അതിനായി നിന്നെ ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment