Sunday, August 1, 2021

വിടവാങ്ങല്‍ -10

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 10 
✨🏹✨🏹✨🏹✨🏹✨🏹✨

വിടവാങ്ങല്‍

വനത്തിലേക്കു പോകാന്‍ തീര്‍ച്ചപ്പെടുത്തിയതിനു 🏹ശേഷം രാമലക്ഷ്മണന്മാര്‍ എല്ലാവരോടും 🏹യാത്രാനുവാദം വാങ്ങി.🏹 സുമിത്രയുടെ അടുത്തു ചെന്നപ്പോൾ ജ്യേഷ്ഠനും 🏹ജ്യേഷ്ഠത്തിയമ്മയ്ക്കും സേവനം ചെയ്യുവാന്‍ പോകുന്ന മകനെ സന്തോഷത്തോടു🏹 കൂടി സുമിത്ര യാത്രയാക്കി. ശ്രീരാമചന്ദ്രനെ അച്ഛനായിട്ടും സീതയെ അമ്മയായിട്ടും🏹 അരണ്യത്തെ അയോദ്ധ്യയായിട്ടും കാണണമെന്നുളള🏹 ഉപദേശത്തെ കവി ഹൃദയസ്പര്‍ശിയായി വര്‍ണ്ണിച്ചിരിക്കുന്നു. 🏹യുവതിയായ ജ്യേഷ്ഠപത്നിയോടു കൂടി പോകുന്ന യുവാവായ ലക്ഷ്മണന് പറ്റാവുന്ന 🏹എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷപെടുവാന്‍ ആ ഉപദേശം 🏹സഹായകമായിട്ടുണ്ട്. രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം 🏹അതാണെന്നു കൂടി കവികള്‍ പറയുന്നുണ്ട്.
ദശരഥമഹാരാജാവിന്‍റെ 🏹അടുത്തു വിടവാങ്ങുവാന്‍ ചെന്നപ്പോഴാണ് 🏹വിഷമമുണ്ടായത്. താനും രാമന്‍റെ കൂടെ കാട്ടിലേക്ക് പോകയാണെന്നു പറഞ്ഞ് അദ്ദേഹവും പുറപ്പെട്ടു🏹. അല്ലെങ്കിൽ രാമന്‍ കാട്ടിലേക്കു പോകരുതെന്നാണ് അദ്ദേഹത്തിന്‍റെ 🏹അഭിപ്രായം. പക്ഷേ ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍റെ പതിനാലു വര്‍ഷം വേഗത്തിൽ 🏹കഴിഞ്ഞുപോകുമെന്നും ഞങ്ങള്‍ ഉടനെ മടങ്ങി 🏹വരുമെന്നും അച്ഛന്‍ സത്യധര്‍മ്മങ്ങളനുഷ്ഠിച്ച് രാജധര്‍മ്മങ്ങള്‍🏹നിറവേറ്റിക്കൊണ്ടു കൊട്ടാരത്തിൽത്തന്നെ താമസിക്കണമെന്നും പറഞ്ഞ് അദ്ദേഹത്തെ 🏹സമാധാനിപ്പിച്ചു. ദശരഥൻ മനസ്സില്ലാ മനസ്സോടെ അവരെ അനുഗ്രഹിച്ചു. മൂന്നു പേരും ദശരഥനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു.🏹 പിന്നീട് കൈകേയിയുടെ അടുത്തു ചെന്നു. കൈകേയി അവര്‍ക്ക് മരവുരി തയ്യാറാക്കി വച്ചിരുന്നു. സീതയ്ക്ക് വല്‍ക്കലം കൊടുത്തപ്പോള്‍🏹 വലിയ പ്രതിഷേധം ഉയര്‍ന്നു. രാമന്‍ സീതയെ 🏹മരവുരി ധരിക്കുവാന്‍ സഹായിച്ചു. മൂന്നുപേരും പൗരജനങ്ങളാല്‍ അനുഗതരായി പുറപ്പെട്ടപ്പോള്‍ രാമനു വിഷമമുണ്ടാകാതിരിക്കുവാന്‍ സൈന്യങ്ങളും 🏹ഭണ്ഡാരവും രാമന്‍റെ കൂടെ പോകട്ടെ എന്നു രാജാവ് ആജ്ഞാപിച്ചു. 🏹എന്നാല്‍ സൈന്യവും ഭണ്ഡാരവുമില്ലാത്ത രാജ്യം കൊണ്ടെന്തു കാര്യം ഭരതന് എന്നു പറഞ്ഞ് കൈകേയി 🏹അതിനെ തടഞ്ഞു. അങ്ങനെ എല്ലാവരോടും വീണ്ടും 🏹യാത്ര ചോദിച്ച അവര്‍ മൂവരും വനത്തിലേക്കു പുറപ്പെട്ടു. സുമന്ത്രന്‍ 🏹കൊണ്ടുവന്ന തേരില്‍ കയറി അവര്‍ പോകുന്നതുകണ്ട് സര്‍വ്വരും ദുഃഖിതരായി.🏹 നമ്മള്‍ ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍ 🏹എല്ലാവരുടെയും അനുഗ്രഹത്തോടു കൂടി🏹 പുറപ്പെട്ടാല്‍ വിജയമുണ്ടാകും. 🏹ശ്രീരാമന് വനത്തില്‍ വിഷമങ്ങളില്ലാതിരിക്കുവാനും🏹 അവതാര കൃത്യങ്ങളുടെ നിര്‍വ്വഹണത്തിനും രാമനെ ശക്തനാക്കിയതു 🏹മാതാപിതാക്കളുടേയും മറ്റും അനുഗ്രഹമാണ്. മാതൃ ദേവോ ഭവഃ പിതൃദേവോ🏹 ഭവഃ മുതലായ ഉപദേശങ്ങൾ നാം എപ്പോഴും ഓര്‍ക്കണമെന്നാണ് രാമന്‍ ഇതുകൊണ്ട് നമ്മെ പഠിപ്പിക്കുന്നത്.🏹 ജ്യേഷ്ഠനിരിക്കുമ്പോള്‍ അനുജനെ രാജാവാക്കുക എന്ന അധര്‍മ്മം 🏹പ്രവര്‍ത്തിക്കാനാഗ്രഹിച്ച പുത്രസ്നേഹം കൊണ്ട് 🏹അന്ധയായ കൈകേയിക്ക് പിന്നീടുണ്ടാകുന്ന അനുഭവങ്ങള്‍ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. *സത്യത്തിൽ നിന്നും ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കുന്നത് എപ്പോഴും ആപത്തിനും🏹ദുഃഖത്തിനും കാരണമാകുന്നു.

🏹തുടരും🏹 ⏸
▬▬▬▬▬▬ 
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹

No comments:

Post a Comment