✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 9
✨🏹✨🏹✨🏹✨🏹✨🏹✨
രാമന്‍റെ വനയാത്ര
ശ്രീരാമന്‍ വനവാസത്തിന് പോകുമ്പോൾ🏹 അമ്മയോടു യാത്ര ചോദിക്കുവാന്‍ ചെന്നു. 🏹കൗസല്യ പറഞ്ഞു: 'രാമാ, ഞാന്‍ നിന്നോട് പോകരുതെന്ന് പറയുന്നു🏹. അമ്മയുടെ വാക്ക് അനുസരിക്കുന്നതല്ലേ ധര്‍മ്മം. അച്ഛന്‍ നിന്നോട് പോകുവാന്‍🏹 പറഞ്ഞുവോ ? നീ ധര്‍മ്മജ്ഞനല്ലേ ? പുത്രപക്ഷപാതിയായ കൈകേയിയുടെ വാക്കു കേട്ട് രാജ്യം ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. നീ ഇവിടെയിരുന്ന് അമ്മയേയും അച്ഛനേയും ശുശ്രൂഷിക്കുക. അതാണ് നിന്‍റെ ധര്‍മ്മം.'🏹 രാമന്‍ പറഞ്ഞു: 'അമ്മേ, 🏹അച്ഛനെ സത്യസന്ധനാക്കിത്തീര്‍ക്കേണ്ടത് എന്‍റെയും അമ്മയുടെയും കടമയല്ലേ ? സത്യലംഘനം ചെയ്ത് അച്ഛന്‍ നരകത്തിലേക്കു പോകുന്നത് നമുക്ക് 🏹അനുവദിക്കാമോ ?' 🏹എന്നും മറ്റു വാദമുഖങ്ങളും പറഞ്ഞ് അമ്മയെ ഒരുവിധം സമ്മതിപ്പിച്ച് അനുഗ്രഹം വാങ്ങി.🏹 തന്‍റെ പ്രിയ സഹോദരനായ ലക്ഷ്മണന്‍റെ അടുത്തു 🏹ചെന്നപ്പോൾ പ്രതികരണം വളരെ ഭയങ്കരമായിരുന്നു. വാര്‍ദ്ധക്യം 🏹കൊണ്ടു ബുദ്ധി നശിച്ചിട്ടുളള വൃദ്ധന്‍ സ്ത്രീകളുടെ വാക്കും കേട്ട് വല്ലതും പുലമ്പുകയാണെങ്കില്‍ നാം അത് കേള്‍ക്കേണ്ടതില്ല. നാളെ ആ വൃദ്ധനെ 🏹പിടിച്ച് ജയിലിലടച്ച് നമുക്കഭിഷേകം നടത്താം. 🏹ഇതാണ് ലക്ഷ്മണന്‍റെ വാക്ക്. കുപിതനായ അനുജനേയും ഒരുവിധം സമാധാനിപ്പിച്ച് ശാന്തനാക്കി യാത്ര പറഞ്ഞപ്പോള്‍ 'ഞാനും ജ്യേഷ്ഠനെ🏹 ശുശ്രൂഷിക്കുവാന്‍ ജ്യേഷ്ഠന്‍റെ കൂടെ വനത്തിലേക്കു വരുന്നുണ്ട്' 🏹എന്ന് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് ലക്ഷ്മണനും രാമന്‍റെ കൂടെ പുറപ്പെട്ടു.
പിന്നെ സീതയുടെ അടുത്തു പോയി വിവരമറിയിച്ചപ്പോള്‍ സീതയും 🏹കൂടെ പുറപ്പെട്ടു. പല വിഷമങ്ങളും ക്ലേശങ്ങളും 🏹പറഞ്ഞ് സീതയെ പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സീത സമ്മതിച്ചില്ല🏹രാമനില്ലാത്ത അയോദ്ധ്യ തനിക്ക് നരകമാണെന്നും 🏹രാമനുളള കാട് തനിക്ക് സ്വര്‍ഗ്ഗമാണെന്നും പറഞ്ഞ് ശാഠ്യം പിടിച്ചു. രാമന്‍റെ മാര്‍ഗ്ഗം 🏹സുഗമമാക്കിത്തീര്‍ക്കുവാന്‍ താന്‍ മുന്‍പില്‍ നടക്കുന്നുണ്ടെന്നും 🏹തന്നെ തടയരുതെന്നും അപേക്ഷിച്ചപ്പോള്‍ രാമന്‍ സമ്മതിച്ചു. 🏹അങ്ങനെ മൂന്നു പേരും കൂടി വനത്തിലേക്കു പോകുവാന്‍ തീര്‍ച്ചപ്പെടുത്തി. 🏹പൗരജനങ്ങളെല്ലാം അവരുടെ കൂടെ പുറപ്പെട്ടു🏹. രാമനില്ലാത്ത അയോദ്ധ്യയില്‍ തങ്ങള്‍ താമസിക്കുന്നില്ല എന്നായിരുന്നു പൗരജനങ്ങളുടെ 🏹നിശ്ചയം. രാമന് അവരെ തടയുവാന്‍ സാധിച്ചില്ല. അടുത്ത ദിവസം അവരെല്ലാവരും കൂടി വനത്തിലേക്കു പുറപ്പെടുവാന്‍ തീര്‍ച്ചപ്പെടുത്തി.
സമുദായത്തില്‍ നമ്മളനുസരിക്കേണ്ട 🏹ചില ധര്‍മ്മങ്ങളെയാണ് നമ്മളിവിടെ കാണുന്നത്. രാമനോടു മാത്രമേ വനവാസത്തിന് പോകുവാന്‍ കൈകേയി ആവശ്യപ്പെട്ടിട്ടുളളൂ. ജ്യേഷ്ഠന് എന്തെങ്കിലും🏹 ആപത്തു വരുമ്പോൾ സഹോദരന്മാര്‍🏹 എന്തു ചെയ്യണമെന്നാണ് ലക്ഷ്മണന്‍ കാണിച്ചു തരുന്നത്. സാഹോദര്യത്തിന്‍റെ മാതൃക. പതിവ്രതയായ ഒരു സ്ത്രീക്കുളള കടമയെന്താണെന്നാണ് സീത 🏹കാണിച്ചു തരുന്നത്. ഒരു സ്ത്രീയുടെ ധര്‍മ്മം🏹 എന്താണെന്നുളളതിന്‍റെ ഉത്തമ മാതൃക.
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨
No comments:
Post a Comment