✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 12
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമജപത്തിന്‍റെ മാഹാത്മ്യം
ശ്രീരാമനും സീതയും🏹ലക്ഷ്മണനും നദീതീരത്തിലൂടെ നടന്ന് യമുനാനദിയേയും 🏹കടന്ന് ചിത്രകൂട പര്‍വ്വതത്തിന്‍റെ അടുത്ത് വാല്മീകി മഹര്‍ഷിയുടെ🏹 ആശ്രമത്തിലെത്തി. ശ്രീരാമദര്‍ശനംകൊണ്ടു സന്തുഷ്ടനായ🏹 മഹര്‍ഷി അവരെ സത്ക്കരിച്ച് സവിനയം പറഞ്ഞു, 'രാമാ, എന്‍റെ🏹 മഹത്ത്വമെല്ലാം അങ്ങയുടെ നാമം ജപിച്ചുണ്ടായതാണ്.' മഹര്‍ഷിയുടെ 🏹ചരിത്രം അറിയുവാൻ കൗതുകം പ്രകടിപ്പിച്ച രാമലക്ഷ്മണന്മാരോട്🏹 സ്വചരിതം വാല്മീകി ഇങ്ങനെ പറഞ്ഞു കേള്‍പ്പിച്ചു.🏹 'രാമാ, ഈ ജീവിതത്തില്‍ ഞാന്‍ രത്നാകരനെന്നു പേരായ ഒരു കൊളളക്കാരനായിരുന്നു🏹വനാന്തരത്തില്‍കൂടി വരുന്നവരെ കൊളളയടിച്ച് ഞാന്‍ എന്‍റെ കുടുംബം പോറ്റി വന്നു. 🏹ഒരു ദിവസം സപ്തര്‍ഷിമാര്‍ ആ വഴി വന്നു. അവരെ🏹 കൊളളയടിക്കുവാന്‍ ചെന്നപ്പോൾ അവര്‍ പറഞ്ഞു: 🏹രത്നാകരാ, നീ ചെയ്യുന്നത് മഹാപാപമാണെന്നു നിനക്കറിയാമോ ? 🏹ഈ പാപത്തിന്‍റെ ഫലം നീ തന്നെ അനുഭവിക്കേണ്ടി വരില്ലേ ? 🏹നീ പോറ്റി വളര്‍ത്തുന്ന ഭാര്യാ പുത്രന്മാര്‍ കൂടി ഈ പാപഫലത്തില്‍ പങ്കാളികളാകുമോ 🏹എന്നറിഞ്ഞിട്ടു വരൂ. അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാം.' ഇങ്ങനെ മുനിവാക്യം കേട്ട് ഞാന്‍ ചെന്ന് ചോദിച്ചപ്പോൾ താന്‍ താന്‍ നിരന്തരം ചെയ്യുന്ന 🏹താന്താനനുഭവിക്കണമെന്നും മറ്റാരും 🏹അതില്‍ പങ്കാളികളാവുകയില്ലെന്നും അവര്‍ പറഞ്ഞു. ഇതേവരെ ചെയ്ത പാപങ്ങളെ ഓര്‍ത്തു🏹 ഭയഭീതനായിത്തീര്‍ന്ന ഞാന്‍ പശ്ചാത്താപ വിവശനായി 🏹മഹര്‍ഷിമാരുടെ പാദങ്ങളില്‍ വീണ് എന്നെ ഈ🏹പാപഭാരത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കരുണാര്‍ദ്രചിത്തരായ അവര്‍🏹എന്നോട് 'മരാ മരാ' എന്നു ജപിക്കുവാനുപദേശിച്ചു. ഏകാഗ്രചിത്തനായി അത് ജപിക്കുന്നതു കൊണ്ട് എല്ലാ പാപങ്ങളും പോയി ഉത്തമ മനുഷ്യനായിത്തീരുമെന്നു🏹 പറഞ്ഞു. ഞാന്‍ മറ്റെല്ലാം മറന്ന് നാമജപം ആരംഭിച്ചു. 'മരാ' എന്നുളളത് 'രാമ' എന്നായിത്തീര്‍ന്നു. 🏹ദേഹം മുഴുവൻ പുറ്റു വന്ന് മൂടിയതുപോലും 🏹ഞാനറിഞ്ഞില്ല. ആറുമാസം കഴിഞ്ഞ് മുനിമാർ 🏹വന്നപ്പോൾ എന്നെ വിളിച്ചുണര്‍ത്തി വാല്മീകമെല്ലാം കളഞ്ഞ് എന്നെ 'നീ സര്‍വ്വശാസ്ത്രജ്ഞനായ 🏹വാല്മീകി മഹര്‍ഷിയായിത്തീര്‍ന്നിരിക്കുന്നു' എന്നനുഗ്രഹിച്ചു. 🏹അല്ലയോ രാമാ, നിന്‍റെ നാമം ജപിച്ചതുകൊണ്ടാണ് എനിക്ക് ഈ മഹത്ത്വമെല്ലാം🏹 ഉണ്ടായത്.' അതുകേട്ട് സന്തുഷ്ടനായ രാമന്‍🏹 മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച് വനവാസത്തിനായി ചിത്രകൂടപര്‍വ്വതത്തിലേക്കു പോകുകയും 🏹ചെയ്തു. തനിക്കനുഭവപ്പെട്ട രാമനാമ മാഹാത്മ്യം ലോകരെ ധരിപ്പിക്കുവാനാണ് വാല്മീകി പിന്നീട് രാമായണം രചിച്ചത്.🏹 രാമമന്ത്രം താരക മന്ത്രമാണ്. സംസാരസാഗരത്തിൽ നിന്ന് 🏹മനുഷ്യരെ കരകയറ്റുവാനുളള ശക്തി ആ മന്ത്രത്തിനുണ്ട്🏹. രാമനാമജപം കൊണ്ട് രാഗദ്വേഷമാലിന്യങ്ങളെല്ലാം പോയി ശുദ്ധമായിത്തീരുന്ന മനസ്സില്‍ ജ്ഞാനസ്വരൂപിയായ ഈശ്വരന്‍റെ സാന്നിദ്ധ്യം ഉണ്ടാകുന്നു.🏹 അതുകൊണ്ട് അതിനെ ജന്മസാഫല്യമന്ത്രമെന്നുകൂടി പറയുന്നു. മൂഢനായ ഒരു കാട്ടാളൻ രാമനമജപം കൊണ്ട് ജ്ഞാനിയായ 🏹മഹര്‍ഷിയായിത്തീര്‍ന്ന കഥ ആശ്ചര്യത്തെ ജനിപ്പിക്കുന്നു. ഇന്ന് വാല്മീകിയെ ആദികവിയായിട്ടും രാമായണത്തെ ആദി കാവ്യമായിട്ടുമാണ് 🏹കണക്കാക്കുന്നത്. സര്‍വ്വജനാദൃതമായ രാമായണം🏹 ഇന്ന് ഭാരതത്തിലെ എല്ലാ ഭാഷകളിലേക്കും🏹 അതിമനോഹരമായി തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨
No comments:
Post a Comment