Sunday, August 1, 2021

ദശരഥന്‍റെ മരണം -13

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 13 
✨🏹✨🏹✨🏹✨🏹✨🏹✨

ദശരഥന്‍റെ മരണം

വിധിയുടെ അലംഘനീയാവസ്ഥയാണ് 🏹സ്ഥായിയായ സത്യം. രാമായണത്തിന്‍റെ 🏹അന്തഃസത്തയും അതുതന്നെ. 🏹മഹാരഥനായ ദശരഥനോ ദശരഥന്‍റെ 🏹അമ്പേറ്റു മരിക്കേണ്ടിവന്ന മുനികുമാരനോ🏹 അതില്‍ നിന്ന് മോചനം കിട്ടിയില്ല. 🏹അതുകൊണ്ടുതന്നെ വൃദ്ധദമ്പതികളുടെ 🏹ശാപം ദശരഥനു മേല്‍ ദുരന്തത്തിന്‍റെ കിരീടമായി. അവസാനം 🏹അനിവാര്യമായ വിധി ദശരഥനെ പുത്രദുഃഖം🏹 മൂലമുളള മരണത്തിലേക്കു നയിക്കുകയും🏹 ചെയ്തു. ദശരഥൻ തന്നെ ആ കഥ കൗസല്യയ്ക്കു വിവരിച്ചു കൊടുക്കുന്നു.🏹
രാമന്‍ പോയതിനു 🏹ശേഷം ദശരഥ മഹാരാജാവ് കൈകേയിയുടെ 🏹കൊട്ടാരത്തിൽ നിന്ന് കൗസല്യയുടെ കൊട്ടാരത്തിലേക്ക് താമസം മാറ്റി. 🏹തുല്യ ദുഃഖിതരായ രണ്ടു പേരുണ്ടെങ്കില്‍ അല്പം സമാധാനം കിട്ടുമല്ലോ. അവിടെ രാമന്‍ മടങ്ങി വരുമെന്ന പ്രതീക്ഷയോടെ സമാധാനിച്ചിരിക്കുമ്പോഴാണ്🏹സുമന്ത്രന്‍ മടങ്ങി വന്ന് രാമന്‍ ഗംഗാനദി കടന്നു പോയ 🏹വിവരം പറഞ്ഞത്. 'ദുഃഖിക്കരുത്. ഭരതനെ ഭരണമേല്പിക്കൂ. ഞാന്‍ വേഗത്തിൽ 🏹പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞു മടങ്ങി വരാം: 🏹സമാധാനമായിരിക്കൂ' എന്നുളള രാമന്‍റെ സന്ദേശം രാജാവാനു കര്‍ണ്ണകഠോരമായിത്തോന്നി.🏹 ദുഃഖപരവശനായ രാജാവ് കിടക്കയില്‍ വീണ് വിലപിക്കുവാന്‍ തുടങ്ങി🏹. കൗസല്യ അടുത്തു വന്നു സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും 🏹രാജാവിനു സമാധാനം കിട്ടിയില്ല. അദ്ദേഹം🏹 പണ്ടു നടന്ന ഒരു സംഭവത്തെ ഓര്‍ത്തു കൗസല്യയോടു പറഞ്ഞു: 'പ്രിയേ, അവനവന്‍റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഞാന്‍ പണ്ട്🏹ഒരിക്കൽ നായാട്ടിനു പോയപ്പോള്‍ പുഴയില്‍🏹 നിന്ന് വെള്ളം കുടത്തിലാക്കുന്ന ശബ്ദം കേട്ട് അന്ധകാരത്തില്‍ 🏹ശബ്ദവേധി എന്ന അമ്പയച്ചു. അടുത്തു ചെന്ന് നോക്കിയപ്പോള്‍,🏹 ആനയാണെന്നു വിചാരിച്ച് അയച്ച അമ്പു കൊണ്ടത് ഒരു മഹര്‍ഷി കുമാരനായിരുന്നു.🏹 പശ്ചാത്താപ വിവശനായ ഞാന്‍ പലതും പറഞ്ഞ് സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മരിക്കാന്‍ പോകുന്ന കുമാരന്‍ പറഞ്ഞു: 'രാജാവേ, ദുഃഖിക്കേണ്ട. 🏹കര്‍മ്മമാണ് എല്ലാം പ്രവര്‍ത്തിക്കുന്നത്. അടുത്തുള്ള🏹 പര്‍ണ്ണശാലയില്‍ എന്‍റെ വൃദ്ധരായ അച്ഛനമ്മമാര്‍ ദാഹപരവശരായി ഇരിക്കുന്നുണ്ട്. 🏹അവര്‍ക്കു വെള്ളം കൊണ്ടുപോയി കൊടുത്ത് അവരെ🏹സമാധാനിപ്പിക്കൂ. അന്ധരായ അവര്‍ക്ക് വെളളം കൊണ്ടുപോകാനാണ് ഞാന്‍🏹വന്നത്.' കുമാരന്‍റെ വാക്കു കേട്ട് ഞാന്‍ ജലവുമെടുത്ത് അടുത്തു ചെന്നപ്പോൾ മകനാണ്🏹വരുന്നതെന്നു വിചാരിച്ച് ആദ്യം അവര്‍ സന്തോഷിച്ചു. പിന്നെ ഞാന്‍ കാര്യങ്ങളെല്ലാം🏹 വാസ്തരിച്ചു പറഞ്ഞപ്പോള്‍ ദുഃഖാകുലരായ അവര്‍ തങ്ങളെ 🏹പുത്രശരീരത്തിന്‍റെ അടുത്തേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. 🏹നദീ തീരത്തെത്തിയ അവര്‍ കുറേ നേരം പുത്രശരീരം തൊട്ടുതഴുകിയതിനു🏹 ശേഷം എന്നോടു തന്നെ പുത്രന്‍റെ ശരീരം ദഹിപ്പിക്കുവാനുളള🏹 ചിതയുണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു🏹ഞാന്‍ ചിതകൂട്ടി മുനികുമാരന്‍റെ ദേഹം ചിതയില്‍ വച്ചപ്പോള്‍ അവരും ആ ചിതയില്‍ ചാടി മരണം വരിച്ചു. മരിക്കുന്നതിനു മുന്‍പ് അങ്ങും ഇതുപോലെ 🏹പുത്രദുഃഖത്താല്‍ മരിക്കാനിടവരും🏹 എന്ന് എന്നെ ശപിക്കുകയും ചെയ്തു. ആ ശാപമാണ് ഇപ്പോള്‍ ഫലിക്കാന്‍ പോകുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മഫലം ആണ് 🏹അനുഭവിക്കുന്നത്. അതാര്‍ക്കും തടുക്കാവതല്ല. ഇത്രയും പറഞ്ഞ് ദശരഥൻ അന്ത്യയാത്രയ്ക്ക് തയ്യാറായി.🏹 ഹാ രാമ, ഹാ സീതേ, ഹാ ലക്ഷ്മണാ എന്നു വാവിട്ടു നിലവിളിച്ചുകൊണ്ട് മഹാരാജാവ് ദേഹം വെടിഞ്ഞു. നിശ്ചേതനായ രാജാവിനെ കണ്ട് 🏹എല്ലാവരും മുറവിളി കൂട്ടി. അന്തഃപുരത്തില്‍ 🏹നിന്നുളള ആര്‍ത്തനാദം കേട്ട് ഓടിയെത്തിയ വസിഷ്ഠനും മന്ത്രിമാരും ഇതികര്‍ത്തവ്യതാമൂഢരായി. പുത്രന്മാരാരും അടുത്തില്ലാത്തതു 🏹കൊണ്ട് സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ നിവൃത്തിയില്ല. 🏹വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിച്ചു. ദുഃഖാചരണത്തില്‍ എല്ലാവരും പങ്കുകൊണ്ടു. ഭരതനോട് ഉടനെ വരുവാന്‍ പറഞ്ഞ്🏹 വസിഷ്ഠന്‍ ദൂതന്മാരെ കേകയരാജ്യത്തിലേയ്ക്കയച്ചു.🏹 ഭരതന്‍ വരുന്നതുവരെ മൃതശരീരം തൈലത്തോണിയിലിട്ട് കേടുവരാതെ സൂക്ഷിക്കുവാനേര്‍പ്പാടു ചെയ്തു.
തന്‍റെ ദുഃഖത്തിനു🏹കാരണം പുത്രവിയോഗമാണെങ്കിലും അതിനു🏹 ഹേതു തന്നെ നിഴല്‍ പോലെ പിന്തുടരുന്ന മുനിശാപമാണെന്ന് ദശരഥന് 🏹അറിയാമായിരുന്നു. വിധിയെ അംഗീകരിക്കാൻ മഹാരാജാവ് തയ്യാറായി എന്നാണ് അദ്ദേഹത്തിന്‍റെ അവസാന വാക്കുകൾ തെളിയിക്കുന്നത്. ലോകത്തില്‍ സ്വന്തം ഭാര്യയോടും പുത്രന്മാരോടും പോലുമുളള അതിസ്നേഹം, അത്യാസക്തി🏹ആപത്തിനും ദുഃഖത്തിനും കാരണമായിത്തീരുമെന്നറിഞ്ഞ്🏹അനാസക്തനായി, നിസ്സംഗനായി ജീവിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന തത്ത്വം ദശരഥന്‍റെ അനുഭവം 🏹നമ്മെ പഠിപ്പിക്കുന്നു.

🏹തുടരും🏹 ⏸
▬▬▬▬▬▬ 
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨

No comments:

Post a Comment