Tuesday, March 22, 2022

22. ശാരദ ദേവി ശക്തി പീഠം

22. ശാരദ ദേവി ശക്തി പീഠം  

മധ്യപ്രദേശ് സത്ന മൈഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 1,063 പടികള്‍ കയറുകയോ റോപ് വേ ഉപയോഗിക്കുകയോ ചെയ്താല്‍ ത്രികൂട മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാം. മായി (അമ്മ), ഹാര്‍ (നെക്ലേസ്) എന്നിവയുടെ സംയോജനമാണ് മൈഹാര്‍. ശാരദ ദേവിയ്ക്ക് സരസ്വതിയുമായി അടുത്ത ബന്ധമുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് ഇവിടെ ഒരു ആരാധനാലയം ഉണ്ട്. മൈഹര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ ഇവിടെ താമസിച്ചിരുന്നു. രാമനവമി, നവരാത്രി എന്നിവ ഇവിടെ വിശേഷപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ജബല്‍പൂരാണ് അടുത്ത വിമാനത്താവളം.ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 130 കിലോമീറ്റര്‍ അകലെയുള്ള ഖജുരാഹോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദില്‍ നിന്നും വിമാനയാത്ര നടത്താം. മൈഹറാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
22-03-2022
    
✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

No comments:

Post a Comment