Monday, March 21, 2022

21. കല്‍മാധവ് ദേവി ശക്തി പീഠം

21. കല്‍മാധവ് ദേവി ശക്തി പീഠം

മധ്യപ്രദേശ് ഷഹദോള്‍ ജില്ലയിലെ അമര്‍കന്തകിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ അഷിതാണ്ഡമാണ് മറ്റൊരു ആരാധനാമൂര്‍ത്തി. മൂന്ന് കണ്ണുകളുള്ള, ഇരുണ്ട നിറമുള്ള ശക്തി കാളിയാണ് അമര്‍കന്തകിലെ പ്രതിഷ്ഠ. യുദ്ധത്തിന് എപ്പോഴും തയ്യാറായ ഭയങ്കര രൂപം. വിഗ്രഹം എപ്പോഴും തിളങ്ങുന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. ദേവിയെ 'കല്‍മാധവ' എന്നും വിളിക്കുന്നു. കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ദൈവമാണ് അസീതാംഗ ഭൈരവന്‍. അവന്‍ വിശ്വാസികളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പ്രശസ്തിയും വിജയവും നല്‍കുകയും ചെയ്യുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുണ്ടേല്‍ഖണ്ഡിലെ സൂര്യവംശി രാജാവായ സാമ്രാട്ട് മന്ധാതയാണ് 100 ചുവടുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സത്പുര, വിന്ധ്യ പര്‍വതനിരകള്‍ ചേരുന്നത് ഇവിടെയാണ്. നവരാത്രി, ദീപാവലി തുടങ്ങി വിശേഷ ദിവസങ്ങളാണ് ഇവിടെ പ്രധാനം. ഒക്ടോബര്‍- മാര്‍ച്ച് കാലയളവിലാണ് ഇവിടെ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ജബല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
21-03-2022
    

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

No comments:

Post a Comment