Wednesday, June 17, 2020

അദ്ധ്യായം :1

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :1 
➖➖➖➖➖

മനസാ ദേവിയുടെ ജനനം 
----------------------------------

നമസ്തേ സജ്ജങ്ങളെ !!! കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ഗംഗാ പുരാണം വായിച്ചിരുന്നു, ശേഷം നിങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

ഇന്ന് മുതൽ ഞാൻ അവതരിപ്പിക്കാൻ പോകുന്ന പുരാണ കഥയാണ് മനസ്സാ പുരാണം ആരാണ് മനസാദേവി ?
ദേവി എന്തിനു വേണ്ടി ജന്മം എടുത്തു ദേവിയുടെ വിവാഹം? എന്നിങ്ങനെ ഉള്ള പുരാണ ഭാഗങ്ങൾ കോർത്തിണക്കി ലളിതമായി അവതരിപ്പിക്കുന്ന കഥ വായിക്കാം ...

മനസാ ദേവിയുടെ ജനനം,കശ്യപനും, കദ്രു വിനിത,സർപ്പങ്ങൾ  എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നു. ആ കഥ ഇപ്രകാരം ആണ് .കശ്യപന് കദ്രു എന്നും വിനിത എന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു അവരുടെ വാത്സല്യത്താലും സ്നേഹത്താലും സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു കദ്രു ആവശ്യപ്പെട്ടത് ആയിരം പുത്രന്മാരെ ആണ്, എന്നാൽ വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും ആവശ്യപ്പെട്ടു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജനിച്ചു മാത്രമല്ല ഈ കുഞ്ഞുങ്ങളെ കൊണ്ട് ലോകത്തു വല്ലാത്ത ഉപദ്രവങ്ങളും ഉണ്ടായി. എന്നാൽ വനിതയുടെ അണ്ഡം വിരിഞ്ഞില്ല തന്റെ അണ്ഡത്തെ സൂക്ഷിച്ചു നോക്കിയ വിനിത സംശയത്തോടെ തന്റെ രണ്ടു അണ്ഡത്തിൽ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് !!!

പൂർണ്ണ വളർച്ച എത്താതെ വിനിത മുട്ട പൊട്ടിച്ചതുകൊണ്ട്‌ കോപാകുലയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ അപ്പോൾ ആണ് വനിതക്ക് താൻ ചെയ്ത അപരാധവും തന്റെ ആവേശവും മനസിലായത് ഉടനെ വിനിത പറഞ്ഞു ഞാൻ നിന്റെ മാതാവാണ് ഞാൻ ചെയ്തത് അപരാധം തന്നെയാണ് അതിനാൽ പ്രായ്ചിക്തവും അവിടുവിടുന്നു തന്നെ നൽകിയാലും പുത്രാ ..

പൂർണ്ണ വളർച്ച എത്താത്ത ആ ശിശു മാതാവിനോട് ഇപ്രകാരം പറഞ്ഞു അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ ആ പുത്രൻ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും  ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു എന്ന് പുരാണങ്ങൾ പറയുന്നു നാം ഏവരും ഈ കഥ മുൻപ് പല പുരാണ പുസ്തകങ്ങളിൽ നിന്നൊക്കെ വായിച്ചിരിക്കുമല്ലോ. ഇനി ആ ശിശു ഇപ്രകാരം പറഞ്ഞു എങ്കിലും വിനിത കദ്രുവിന്റെ ദാസിയാകുന്നതിനു ആസ്പദമായി മറ്റൊരു കാര്യവും അരങ്ങേറി അത് എന്താണ് എന്നറിയേണ്ടേ ? 

ഈ കഥയും മനസ്സാ ദേവിയും ആയി എന്ത് ബന്ധം ആണ് ഉള്ളത് ? ആ കഥ നാളെ പറയാം മറക്കാതെ വായിക്കുക

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment