Saturday, June 20, 2020

അദ്ധ്യായം :2

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :2
➖➖➖➖➖

മനസാ ദേവിയുടെ ജനനം  തുടർച്ച ...

കഥ ഇതുവരെ
------------------------
കശ്യപന് കദ്രു എന്നും വിനിത എന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു അവരുടെ വാത്സല്യത്താലും സ്നേഹത്താലും സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു കദ്രു ആവശ്യപ്പെട്ടത് ആയിരം പുത്രന്മാരെ ആണ്, എന്നാൽ വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും ആവശ്യപ്പെട്ടു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജനിച്ചു മാത്രമല്ല ഈ കുഞ്ഞുങ്ങളെ കൊണ്ട് ലോകത്തു വല്ലാത്ത ഉപദ്രവങ്ങളും ഉണ്ടായി. എന്നാൽ വനിതയുടെ അണ്ഡം വിരിഞ്ഞില്ല തന്റെ അണ്ഡത്തെ സൂക്ഷിച്ചു നോക്കിയ വിനിത സംശയത്തോടെ തന്റെ രണ്ടു അണ്ഡത്തിൽ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി  പൂർണ്ണ വളർച്ച എത്താതെ വിനിത മുട്ട പൊട്ടിച്ചതുകൊണ്ട്‌ കോപാകുലയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ അപ്പോൾ ആണ് വനിതക്ക് താൻ ചെയ്ത അപരാധവും തന്റെ ആവേശവും മനസിലായത്  പൂർണ്ണ വളർച്ച എത്താത്ത ആ ശിശു മാതാവിനോട് ഇപ്രകാരം പറഞ്ഞു അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ ആ പുത്രൻ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും  ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു

തുടർന്ന് വായിക്കുക...
➖➖➖➖➖

ഒരു ദിവസം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണാൻ ഇടയായി.
അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു.അങ്ങിനെ രണ്ടുപേരും കൂടി തർക്കം ആയി അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ പന്തയം ഉറപ്പിച്ചു

എന്നാൽ കദ്രു തന്റെ പുത്രൻ മാരായ നാഗങ്ങളെ രഹസ്യമായി വിളിച്ചു ഉച്ചൈശ്രവസ്സിന്റെ വാലിൽ നാളെ കറുത്ത രോമങ്ങൾ പോലെ തൂങ്ങി കിടക്കണം എന്നും ഈ പന്തയത്തിൽ എന്നെ വിജയിപ്പിക്കണം എന്നും പറയുകയുണ്ടായി എന്നാൽ ചില നാഗങ്ങൾ ഇതിനു സമ്മതിച്ചില്ല ആ നാഗങ്ങളെ കദ്രു ശപിച്ചു അത് ഇപ്രകാരം ആയിരുന്നു സ്വന്തം മാതാവിനെ സഹായിക്കാത്ത നിങ്ങൾ ജനമേജയന്റെ സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്നതായിരുന്നു അങ്ങിനെ അനുകൂലിക്കാത്ത നാഗങ്ങൾ ശാപത്തിനിരയായി !! തുടർന്നുള്ള ഭാഗം മനസാ പുരാണത്തിൽ വരുന്നില്ല എങ്കിലും അല്പം വിവരിക്കാം  എന്നാൽ ഇതിനെ അനുകൂലിച്ച നാഗങ്ങൾ പിറ്റേ ദിവസം രാവിലെ തന്നെ കദ്രുവിന്റെ നിര്‍ദേശപ്രകാരം ഉച്ചൈശ്രവസ്സിന്റെ വാലില്‍ തൂങ്ങിക്കിടക്കുകയും അങ്ങനെ വെളുത്ത വാല്‍ കറുത്തതായി കാണപ്പെടുകയും ചെയ്തു. പന്തയത്തിൽ പരാജിതയായ വിനിത കദ്രുവിന്റെ ദാസിയായിത്തീര്‍ന്നു  അങ്ങിനെ പന്തയത്തിൽ ജയിച്ച കദ്രുവും നാഗങ്ങളും നല്ല അഹങ്കാരികൾ ആയി മാറി വിനിത കുറെ ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിയും വന്നു. എന്നാൽ അഞ്ഞൂറുവര്‍ഷം കഴിഞ്ഞപ്പോള്‍ വിനിതയുടെ മുട്ട വിരിഞ്ഞു ഗരുഡന്‍ എന്ന പുത്രൻ ജനിച്ചു. എന്നാൽ തന്റെ മാതാവിന്റെ ദാസ്യത്വം മനസിലാക്കിയ ഗരുഡന് അതീവ ‌ദുഃഖമുണ്ടാക്കി ഗരുഡൻ കദ്രുവിനോട് പറഞ്ഞു തന്റെ മാതാവിനെ ദാസപ്രവർത്തിയിൽ നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു ദേവലോകത്തുചെന്ന്‌ അമൃതംകൊണ്ടുവന്ന്‌ നല്‍കിയാല്‍ വിനതയെ ദാസ്യത്തില്‍നിന്ന്‌ മോചിപ്പിക്കാമെന്ന്‌ കദ്രു പറഞ്ഞു. അതനുസരിച്ച്‌ ഗരുഡന്‍ ദേവന്മാരെ പരാജയപ്പെടുത്തി അമൃതകുംഭത്തെ കൊണ്ടുവന്ന്‌ കദ്രുവിന്‌ നല്‍കി വിനതയെ ദാസ്യത്വത്തില്‍ നിന്ന്‌ മോചിപ്പിച്ചു എന്ന് പുരാണങ്ങൾ പറയുന്നു

ഇനി നമുക് മനസാ പുരാണത്തിലേക്കു വരാം കദ്രുവിന് അനുകൂലമായി നിൽക്കാത്ത നാഗങ്ങളെ ശപിച്ചു സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്ന് പറഞ്ഞിരുന്നുവല്ലോ ഈ ശാപത്തോടുകൂടി നാഗങ്ങളുടെ വിഷം ഇരട്ടിച്ചു അങ്ങിനെ ആ നാഗ കുഞ്ഞുങ്ങൾ ആരെ കടിച്ചാലും അവർ വിഷം തീണ്ടി മരിക്കാൻ തുടങ്ങി, ഘോര വിഷം ഉള്ള ഈ സർപ്പങ്ങൾ മറ്റു ജീവികളുടെ അടുത്തുകൂടി പോയാൽ തന്നെ വിഷം തീണ്ടാൻ തുടങ്ങി. എന്നാൽ തന്റെ പുത്രന്മാരുടെ ഈ പ്രവർത്തി കണ്ടു കശ്യപൻ വിഷമിച്ചു തുടർന്ന് ഇതിനൊരു പോംവഴി എന്നോണം കശ്യപൻ ബ്രഹ്മദേവന്റെ അടുത്തെത്തി സങ്കടം ഉണർത്തിച്ചു.

ഇതിന്റെ ഫലമായി ബ്രഹ്മദേവൻ കശ്യപന് വിഷ സംഹാര വിദ്യ ഉപദേശിച്ചുകൊടുക്കുന്നു അന്നുമുതലാണ് വിഷ വൈദ്യം ഉണ്ടായത് എന്നും വിഷത്തിനെതിരെ ചികിത്സാരീതികൾ തുടങ്ങിയത് എന്നും പുരാണം പറയപ്പെടുന്നു. തുടർന്ന് സർപ്പങ്ങളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടുന്നതിനു ബ്രഹ്മ ദേവനും കശ്യപനും വിവിധ തരത്തിൽ ഉള്ള മന്ത്രങ്ങളും രചിച്ചു ഈ സമയം ബ്രഹ്മദേവന് തോന്നി ഈ മന്ത്രങ്ങൾക്കെല്ലാം ഒരു അധിദേവത ആവശ്യം ആണെന്ന് അങ്ങിനെ ബ്രഹ്മാവ് ഈ അഭിപ്രായം കശ്യപനെ അറിയിച്ചു തുടർന്ന് കശ്യപൻ മനസുകൊണ്ട് മനസാ ദേവിയെ സൃഷ്ടിച്ചു അങ്ങിനെ കശ്യപന്റെ പുത്രിയായി മനസാദേവി ജനിച്ചു.  ബാക്കി ഭാഗം നാളെ ആവാം ...

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment