Tuesday, June 2, 2020

അദ്ധ്യായം : 23

⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔

അദ്ധ്യായം : 23
➖➖➖➖➖

ശ്രീഅമ്പാടി കണ്ണന്റെ ഉച്ച പൂജ 


ക്ഷേത്രത്തിൽ പന്തീരടിപ്പുജ കഴിഞ്ഞാൽ പിന്നെ ഉച്ചപ്പുജയായി. (നിഴലിന് പന്ത്രണ്ട് അടി നീളമുള്ള സമയമാണ് പന്തീരടി) പന്തീരടി പൂജ കഴിഞ്ഞ് ഒമ്പത് മണി മുതൽ ഉച്ചപ്പൂജ തുടങ്ങുന്ന പതിനൊന്നര വരെ ഭക്തജനങ്ങൾക്ക് ദർശന സമയമാണ്. ചന്ദന ചാർത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പൊന്നുണ്ണി കൃഷ്ണന്റെ ദർശനം സൗഭാഗ്യകരമാണ്.

ക്ഷേത്രത്തിൽ ഉച്ചപൂജ നിർവ്വഹിക്കുന്നത് മേശാന്തിയാണ്. പരികർമ്മം നടത്തുന്നത് പാരമ്പര്യ കീഴ്ശാന്തി കുടുംമ്പത്തിൽ പെട്ട ശാന്തിയേറ്റ നമ്പൂതിരിമാരാണ്. ഇവർ രണ്ടു പേർ ഉണ്ടാകും.മേശാന്തിയും, ശാന്തിയേറ്റ നമ്പൂതിരിമാരും പുറപ്പെടാ ശാന്തിയാണ്. ഗുരുവായുരപ്പന്റെ പൂജാദി വിഷയങ്ങളില്ലാതെ ഇതര വിഷയങ്ങളിലൊന്നും ഇവർ ശാന്തിയേറ്റ സമയത്ത് ഇടപെടുവാൻ പാടില്ല.

മേശാന്തിമാരും ചില പ്രത്യേക യോഗ്യതയുള്ളവരായിരിക്കണം.അവർ യജുർവേദികളോ, ഋഗ്വേദികളൊ ആയിരിക്കണം. "ആധാനം" തുടങ്ങിയ അഗ്നിഹോത്ര കർമ്മ പാരമ്പര്യമുള്ളവരായിരിക്കണം. ജാതകർമ്മം മുതൽക്കുള്ള ഷോഡശ കർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചവരായിരിക്കണം. ഇങ്ങനെ ഒട്ടേറെ ധാർമ്മിക യോഗിതയുള്ളവരായിരിക്കണം കണ്ണന്റെ പുറപ്പെടാ ശാന്തി ഏൽക്കുന്നവർ. അവർ ആറ് മാസം ക്ഷേത്രത്തിനുള്ളിൽ വ്രതശുദ്ധിയോടെ വസിക്കണം. ക്ഷേത്രത്തിലെ മതിലകം വിട്ട് പുറത്ത് പോകുവാൻ പാടില്ല. മേശാന്തിമാർ മതിലകത്ത് രുദ്ര തീർത്ഥ കരയിലുള്ള മേശാന്തി പത്തായപുരയിൽ താമസിക്കുന്നു.

ഗുരുവായൂരിലെ ഉച്ചപൂജക്ക്  താന്ത്രികമായും, മാന്ത്രികമായും, വൈദികമായും വളരെ പ്രത്യേകതകളുണ്ട്.
ഇവിടെ അമ്പാടി കണ്ണൻ പൂജ ഏൽക്കുന്നത് പല മുഖങ്ങളിലൂടെയാണ്. പഞ്ചയജ്ഞത്തിനോട് സാദൃശമുള്ള പൂജ ദേവ മുഖമായി കണ്ണൻ ശ്രീലകത്ത് ഗർഭഗൃഹത്തിലിരുന്ന് ഏൽക്കുന്നു. സ്വപരിവാരാന്മാരായ എല്ലാവരേയും ചുറ്റും ഇരുത്തി പൂജിക്കുന്നു. വാതിൽ മാടത്തിലെ ഹോമകുണ്ഡത്തിൽ അഗ്നി മുഖമായും ഹോമത്തിലൂടെ വൈശ്യം തൂവി പൂജിക്കുന്നു.വാതിൽ മാടത്തിൽ വൈദിക മുഖമായി പൂജിക്കുന്നു.
അഗ്നി കോണിൽ അഗ്നിദേവനെ പ്രത്യേകമായി പൂജിക്കുന്നു ജാതവേദസിലൂടെ പൂജിക്കുന്ന പൂജയാണ് അഗ്നി മുഖം.ദേവമുഖം, ഋഷിമുഖം, അഗ്നി മുഖം, ബ്രഹ്മ മുഖം ഇങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള കണ്ണന്റെ ഉച്ചപൂജയുടെ കൂടുതൽ പൂജാവിധാനങ്ങളുടെ വിശേഷങ്ങൾ മറ്റൊരു ദിവസം ആകാം 

തുടരും .....
➖➖➖➖➖

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി അർപ്പിക്കുന്നു
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment