Saturday, June 20, 2020

അദ്ധ്യായം :3

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :3
➖➖➖➖➖

മനസാ ദേവി  ശിവനിൽ നിന്നും കൃഷ്ണനിൽ നിന്നും വരങ്ങൾ വാങ്ങുന്നു 

കഥ ഇതുവരെ
------------------------
കശ്യപന് കദ്രു എന്നും വിനിത എന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു അവരുടെ വാത്സല്യത്താലും സ്നേഹത്താലും സന്തുഷ്ടനായ കശ്യപന്‍ ഇഷ്ടമുള്ള വരം വരിച്ചുകൊള്ളുവാന്‍ പറഞ്ഞു കദ്രു ആവശ്യപ്പെട്ടത് ആയിരം പുത്രന്മാരെ ആണ്, എന്നാൽ വിനത വീരശൂരപരാക്രമികളായ രണ്ട്‌ പുത്രന്മാരെയും ആവശ്യപ്പെട്ടു. അതനുസരിച്ച്‌ കദ്രു ആയിരം അണ്ഡങ്ങള്‍ക്കും വിനത രണ്ട്‌ അണ്ഡങ്ങള്‍ക്കും ജന്മം നല്‍കി അഞ്ഞൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കദ്രുവിന്റെ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ സര്‍പ്പസന്തതികള്‍ ജനിച്ചു മാത്രമല്ല ഈ കുഞ്ഞുങ്ങളെ കൊണ്ട് ലോകത്തു വല്ലാത്ത ഉപദ്രവങ്ങളും ഉണ്ടായി. എന്നാൽ വനിതയുടെ അണ്ഡം വിരിഞ്ഞില്ല തന്റെ അണ്ഡത്തെ സൂക്ഷിച്ചു നോക്കിയ വിനിത സംശയത്തോടെ തന്റെ രണ്ടു അണ്ഡത്തിൽ ഒരു അണ്ഡത്തെ പൊട്ടിച്ചുനോക്കി. അതില്‍ നിന്നും പകുതി വളര്‍ച്ചയെത്തിയ ഒരു ശിശു പുറത്തുചാടി  പൂർണ്ണ വളർച്ച എത്താതെ വിനിത മുട്ട പൊട്ടിച്ചതുകൊണ്ട്‌ കോപാകുലയായ ശിശു വിനതയോട്‌ ഇപ്രകാരം പറഞ്ഞു. അത്യാഗ്രഹിയായ സ്ത്രീയേ, അനവസരത്തില്‍ എന്നെ പ്രസവിച്ചതുകൊണ്ട്‌ നീ കദ്രുവിന്റെ ദാസിയായി ഭവിക്കട്ടെ അപ്പോൾ ആണ് വനിതക്ക് താൻ ചെയ്ത അപരാധവും തന്റെ ആവേശവും മനസിലായത്  പൂർണ്ണ വളർച്ച എത്താത്ത ആ ശിശു മാതാവിനോട് ഇപ്രകാരം പറഞ്ഞു അഞ്ഞുറുവര്‍ഷം കൂടി കഴിഞ്ഞാല്‍ ശേഷിച്ച മുട്ട വിരിയുകയും വീരശൂരപരാക്രമിയായ ആ പുത്രൻ നിന്നെ ദാസ്യതയില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്യും  ഇത്രയും പറഞ്ഞ്‌ അരുണന്‍ എന്ന്‌ പേരോടുകൂടിയ ആ ശിശു ആകാശത്തിലേക്ക്‌ പോവുകയും സൂര്യന്റെ തേരാളിയായിതീരുകയും ചെയ്തു

ഒരു ദിവസം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണാൻ ഇടയായി.
അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു.അങ്ങിനെ രണ്ടുപേരും കൂടി തർക്കം ആയി അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ പന്തയം ഉറപ്പിച്ചു

എന്നാൽ കദ്രു തന്റെ പുത്രൻ മാരായ നാഗങ്ങളെ രഹസ്യമായി വിളിച്ചു ഉച്ചൈശ്രവസ്സിന്റെ വാലിൽ നാളെ കറുത്ത രോമങ്ങൾ പോലെ തൂങ്ങി കിടക്കണം എന്നും ഈ പന്തയത്തിൽ എന്നെ വിജയിപ്പിക്കണം എന്നും പറയുകയുണ്ടായി എന്നാൽ ചില നാഗങ്ങൾ ഇതിനു സമ്മതിച്ചില്ല ആ നാഗങ്ങളെ കദ്രു ശപിച്ചു അത് ഇപ്രകാരം ആയിരുന്നു സ്വന്തം മാതാവിനെ സഹായിക്കാത്ത നിങ്ങൾ ജനമേജയന്റെ സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്നതായിരുന്നു അങ്ങിനെ അനുകൂലിക്കാത്ത നാഗങ്ങൾ ശാപത്തിനിരയായി !
ഈ ശാപത്തോടുകൂടി നാഗങ്ങളുടെ വിഷം ഇരട്ടിച്ചു അങ്ങിനെ ആ നാഗ കുഞ്ഞുങ്ങൾ ആരെ കടിച്ചാലും അവർ വിഷം തീണ്ടി മരിക്കാൻ തുടങ്ങി, ഘോര വിഷം ഉള്ള ഈ സർപ്പങ്ങൾ മറ്റു ജീവികളുടെ അടുത്തുകൂടി പോയാൽ തന്നെ വിഷം തീണ്ടാൻ തുടങ്ങി. എന്നാൽ തന്റെ പുത്രന്മാരുടെ ഈ പ്രവർത്തി കണ്ടു കശ്യപൻ വിഷമിച്ചു തുടർന്ന് ഇതിനൊരു പോംവഴി എന്നോണം കശ്യപൻ ബ്രഹ്മദേവന്റെ അടുത്തെത്തി സങ്കടം ഉണർത്തിച്ചു. ഇതിന്റെ ഫലമായി ബ്രഹ്മദേവൻ കശ്യപന് വിഷ സംഹാര വിദ്യ ഉപദേശിച്ചുകൊടുക്കുന്നു അന്നുമുതലാണ് വിഷ വൈദ്യം ഉണ്ടായത് എന്നും വിഷത്തിനെതിരെ ചികിത്സാരീതികൾ തുടങ്ങിയത് എന്നും പുരാണം പറയപ്പെടുന്നു. തുടർന്ന് സർപ്പങ്ങളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടുന്നതിനു ബ്രഹ്മ ദേവനും കശ്യപനും വിവിധ തരത്തിൽ ഉള്ള മന്ത്രങ്ങളും രചിച്ചു ഈ സമയം ബ്രഹ്മദേവന് തോന്നി ഈ മന്ത്രങ്ങൾക്കെല്ലാം ഒരു അധിദേവത ആവശ്യം ആണെന്ന് അങ്ങിനെ ബ്രഹ്മാവ് ഈ അഭിപ്രായം കശ്യപനെ അറിയിച്ചു തുടർന്ന് കശ്യപൻ മനസുകൊണ്ട് മനസാ ദേവിയെ സൃഷ്ടിച്ചു അങ്ങിനെ കശ്യപന്റെ പുത്രിയായി മനസാദേവി ജനിച്ചു.

തുടർന്ന് വായിക്കുക...
➖➖➖➖➖

അങ്ങിനെ ബ്രഹ്മ ദേവന്റെ നിർദ്ദേശപ്രകാരം കശ്യപൻ മനസുകൊണ്ട് ദേവിയെ സൃഷ്ടിച്ചതിനാൽ ആണ് പുരാണത്തിൽ ഈ ദേവിക്ക് മനസ്സാ ദേവി എന്ന് പേര് ലഭിച്ചത് മന്ത്രങ്ങളുടെ എല്ലാം അധിദേവത ആയി കരുതുന്നു.

ദേവിയുടെ ജനനത്തിനു ശേഷം കശ്യപൻ ദേവിയെ തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോകുകയും ആശ്രമത്തിൽ എത്തിയ ദേവി തന്റെ പിതാവിന്റെ വാത്സല്യങ്ങൾ ഏറ്റു വാങ്ങി വളർന്നുകാലങ്ങൾ കടന്നു ഇന്നിപ്പോൾ കശ്യപന്റെ അരുമ പുത്രികൂടി ആണ് ദേവി മനസാ. ശേഷം തന്റെ ഗുരുകുല വിദ്യാഭ്യാസ സമയം ആയപ്പോൾ കശ്യപൻ ഇപ്രകാരം പറഞ്ഞു ദേവാധി ദേവനായ മഹാദേവനെ നീ ഗുരുവായി സ്വീകരിക്കുക അതിനുള്ള സമയം ആഗതമായിരിക്കുന്നു, അങ്ങനെ മഹാദേവനെ ഗുരുവായി നേടുന്നതിന് തന്റെ പിതാവിന്റെ സമ്മദത്തോടെയും അനുഗ്രഹത്തോടെയും ദേവി മനസാ കൈലാസത്തിലേക്ക് യാത്രയായി. എന്നാൽ മഹാദേവനെ പ്രസാദിപ്പിക്കാതെ തനിക് നേരിട്ട് ദർശനം ലഭിക്കില്ല എന്ന് മനസിലാക്കിയ മനസാ ദേവി  കൈലാസ പർവ്വതത്തിൽ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തു തപസ്സ് ആരംഭിച്ചു !!!

പിന്നീട് ആ പർവ്വതത്തിൽ....

ഓം നമഃശിവായ..
ഓം നമഃശിവായ..
ഓം നമഃശിവായ..

എന്ന മന്ത്ര ധ്വനി മാത്രം കേട്ടു.എത്ര ധന്യമീ തപസ്സ് !!  അങ്ങനെ മഹാദേവനെ മാത്രം ധ്യാനിച്ച് വർഷങ്ങൾ കഴിച്ചുകൂട്ടി, ദേവിയുടെ തപസ്സിൽ സംപ്രീതൻ ആയ മഹാദേവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷനായി. ദേവി മാനസ നിന്റെ നിഷ്കാമ ഭക്തിയിൽ ഞാൻ സംപ്രീതൻ ആണ് പറയൂ എന്ത് വരമാണ് വേണ്ടത് ?
എന്നെ ശിഷ്യയായി സ്വീകരിച്ചു വേദങ്ങളും മന്ത്രങ്ങളും ഉപദേശിച്ചു തന്നാലും. അങ്ങിനെയാവട്ടെ എന്ന് ഭഗവാൻ ശിവൻ അരുളിച്ചെയ്ത. അന്നുമുതൽ മനസാ ദേവിയുടെ ഗുരുവായി മഹാദേവൻ മാറുകയും ദേവിക്ക് സാമവേദം ,ശ്രീ കൃഷ്ണ കവചം ,ശ്രീ കൃഷ്ണ അഷ്ടാഷ്ട്ടറി മന്ദ്രം,ദിവ്യ ജ്ഞാനം എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചുകൊടുത്തു അങ്ങിനെ മഹാദേവനിൽ  നിന്നും ദിവ്യമായ മന്ത്രത്തെ ഉൾക്കൊണ്ട ദേവി ഗുരുവിനെ വന്ദിച്ചു അനുഗ്രഹം വാങ്ങിയ ശേഷം അവിടെ നിന്നും യാത്രയായി 

പിന്നീട് മനസാ ദേവി പോയത് പുഷ്കരത്തിലേക്കു ആണ് അവിടെ എത്തിയ ദേവി മഹാദേവൻ ഉപദേശിച്ചു തന്ന ശ്രീ കൃഷ്ണ കവചം സൂക്തം എന്നിവ ജപിച്ചു ശ്രീ കൃഷ്ണ ഭഗവാനെ തപസുചെയ്തു  !! വർഷങ്ങൾ കഴിഞ്ഞു ഒരിക്കൽ ഭഗവാൻ കൃഷ്ണൻ മനസാ ദേവിക്കുമുന്നിൽ പ്രത്യക്ഷപെട്ടു ദേവിയെ ഇപ്രകാരം അനുഗ്രഹം വാങ്ങി . ദേവി മനസാ ..ഈ ലോകത്തിൽ ഉള്ള സർവ്വ ചരാചരങ്ങളുടേയു പ്രാത്ഥനക്ക്‌ ദേവി സാക്ഷിയാകും എന്നും അവരുടെ പാർത്ഥനക്കു വേണ്ട വരം നല്കാൻ ദേവിക്കും കഴിയും എന്നും അനുഗ്രഹിച്ചു. അങ്ങിനെ തപസ്സ് ചെയ്തു മഹാദേവനിൽ നിന്നും ശേഷം ശ്രീ കൃഷ് ഭഗവാനിൽ നിന്നും വരങ്ങൾ മേടിച്ച ദേവി മനസാ ലോകത്തിൽ ആര്  തന്നെ പ്രാത്ഥിച്ചാലും ലോക നന്മ മുന്നില്കണ്ടുകൊണ്ടു തന്റെ കഴിവിനെ വിനിയോഗിച്ചു തുടങ്ങി !!  ശേഷം എന്തുണ്ടായി എന്നറിയണ്ടേ ? അത് അടുത്ത ദിവസം ആകാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment